0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2.2K

സഞ്ജുവിന്റെയും കൂടെ വർക്ക്‌ ചെയ്യുന്ന ഡോക്ടർ ആണ്….

ഞാൻ മക്കളെ രണ്ടു പേരെയും അനുവിനെ ഏൽപ്പിച്ചു താഴെ വന്ന അതിഥികളെ സ്വീകരിക്കാനായി താഴേക്കു വന്നു.. കണ്ണ് തെറ്റിയാൽ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കും എന്നത് ഉറപ്പുള്ളത് കൊണ്ട് അനുവിനോട് പ്രേത്യേകം പറഞ്ഞിട്ടാണ് താഴേക്കു വന്നത്…

എല്ലാർക്കും അനിയാനുള്ള മുല്ലപ്പൂ കിട്ടിയപ്പോൾ ഞാൻ അതുമായി മുകലിലേക് ചെന്നു...

മാളുവിനെ സാരി ഉടുപ്പിക്കുന്ന തിരക്കിൽ ആണ് അനുവും ബ്യൂട്ടീഷ്യന്മാരും… എല്ലാം നോക്കി കൊണ്ട് എന്റെ കുഞ്ഞൂസുകൾ ഋതുവും ഋഷിയും നിൽപ്പുണ്ട്…

""എടാ റിച്ചി ഈ അപ്പച്ചിയെ സാരി ഉപ്പിക്കാൻ എന്തിനാ ഇത്ര ആള്ക്കാര്…. രണ്ടു കയ്യും കൊണ്ട് ആംഗ്യം ഒക്കെ കാണിച്ചാണ് ഋതുവിന്റെ ചോദ്യം…""

"ആ അറിയില്ല വാവെ… " ഋഷി കുട്ടൻ കൈ മലർത്തി…

”ഞങ്ങടെ പപ്പയോടു പഞ്ഞാൽ നല്ല വിരിതിക്കു സാരി ഉപ്പിച്ചുവല്ലോ… മമ്മിയെ സാരി ഉപ്പിച്ചുന്നത് പപ്പാ ആണല്ലോ… "" ഋതു കട്ടിലിലേക് കയറി നിന്നോണ്ട് ഉറക്കെ പ്രസ്ഥാവിച്ചു….

ചുറ്റും നിന്നവർ അനുവിനെ നോക്കി ചിരിച്ചു….

""ഈ പെണ്ണ് മനുഷ്യനെ നാണം കെടുത്തുവല്ലോ….""

ദേവേട്ടാ… ദാ ഈ കൊച്ചിനെ എടുത്തോണ്ട് പോയെ….ഋതുവിനെ വാരിയെടുത്തു കൊണ്ട് നേരെ നോക്കിയത് എന്റെ മുഖത്തേക്കാണ്… ഞാൻ ഇനിയും അവിടെ നിന്നാൽ എന്റെ മാനം കപ്പല് കേറും എന്നറിയാവുന്നത് കൊണ്ട്… രണ്ടെണ്ണത്തിനെയും അവിടെ നിന്നു പൊക്കി എടുത്തു റൂമിലേക്കു നടക്കുന്നതിനിടയിൽ മുത്ത് മുകളിലേക്കു കയറി വന്നു….അവളെ കണ്ടതും രണ്ടും അവളുടെ തോളിലേക് കയറി….

""ഇന്നെന്തു കുസൃതിയാ രണ്ടും കൂടെ ഒപ്പിച്ചേ….??"മുത്തു ചിരിച്ചു കൊണ്ട് ഋതുവിന്റെ കവിളിൽ പിടിച്ചു….

ദാ നീ ഇവരെ താഴോട്ട്

💬 Comments

View all comments