Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]
കൊണ്ട് പോ മുത്തേ… ഇവരെ ഇവിടെ നിന്നാൽ ശെരിയാവില്ല...
""പിള്ളേരുടെ മുന്നീന്നു ഓരോന്ന് ചെയ്യുമ്പോ ഓർക്കണം.. ""റൂമിലേക്കു വന്നു… കതകടച്ചു കൊണ്ട് അനു എന്റെ ചെവിയിൽ പറഞ്ഞു
രണ്ടു മിനിട്ട് കൂടെ അവിടെ നിന്നിരുന്നേ ദേവേട്ടൻ എങ്ങനാ സാരി ഉടുപ്പിക്കുന്നെന്നു കൂടെ പുന്നാര മോളു കാണിച്ചു കൊടുത്തേനെ….
അതിനെന്താ.. ഞാൻ നല്ല വൃത്തിക്കല്ലേ സാരി ഉടുപ്പിക്കുന്നത് എന്റെ പെണ്ണിനെ… ഞാൻ ഒരു കണ്ണ് ചിമ്മി ചിരിച്ചുകൊണ്ട് പെട്ടെന്ന് തിരിഞ്ഞു അനുവിന്റെ അരയിലൂടെ ചുറ്റി പിടിച്ചു വാതിലിനോട് ചേർത്തു നിർത്തി….
അയ്യോ ദേവേട്ടാ എന്റെ സാരി….എന്റെ നെഞ്ചിൽ പതിയെ ഇടിച്ചു കൊണ്ട് അവൾ ചിണുങ്ങി….
ഒന്നൂടെ ഉടുപ്പിക്കട്ടെ ഈ സാരി.. ബ്ലൗസിനു താഴെ അനാവൃതമായ വെളുത്തു അണി വയറിൽ അമർത്തി കൊണ്ടായിരുന്നു എന്റെ ചോദ്യം…..
സ്… സ്.. ദേവേട്ടാ….നിലത്തു നിന്നും പെരു വിരൽ കുത്തി ഉയർന്ന പെണ്ണിന്റെ കണ്ണുകൾ വിടർന്നു….ചുണ്ടുകൾ കൂർപ്പിച്ചു പിണക്കം കാണിച്ചതും….എന്റെ അധരങ്ങൾ അവയെ കവർന്നെടുത്തിരുന്നു…
ഇങ്ങനെ പോയി നിന്നാലേ കല്യാണ പെണ്ണ് മാറി പോവും…കവിളിൽ ഉമ്മ വെച്ചു കൊണ്ട് അവളുടെ പതിയെ ചെവിയുടെ അടുത്ത് ചെന്നു ഞാൻ പറഞ്ഞു…
""സാരമില്ല….ദേവേട്ടൻ ഇങ്ങനെ പോയി നിന്നാലേ ചെക്കനും മാറി പോകും….അപ്പൊ… നമുക്ക് ഒന്നൂടെ കല്യാണം കഴിക്കാം….. ""എന്റെ മൂക്കിന്റെ തുമ്പിൽ ആ കീരി പല്ലുകൾ ആഴ്ത്തി കൊണ്ടായിരുന്നു കുറുമ്പ് നിറഞ്ഞ ആ മറുപടി….
ഡീ…
അപ്പോളേക്കും വാതിൽ തുറന്നു… അവൾ താഴേക്കു ഓടി പോയിരുന്നു… ഞാനും പുറകെ… ഓടിയിറങ്ങുമ്പോളേക്കും അവൾ താഴെഎത്തി മുകളിലേക്കു നോക്കി ചുണ്ട് കൂർപ്പിച്ചു കാണിച്ചു….ഞാൻ അത് നോക്കി കൊണ്ട് ചുണ്ടിലൂറിയ ചിരിയുമായി
💬 Comments
View all comments