Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]
അവൾ മൂളി കൊണ്ട് എന്റെ തോളിലേക് ചാഞ്ഞു….ഞാൻ അവളെ ചേർത്തു പിടിച്ചു….പുറത്തു നിന്നെത്തിയ കാറ്റിനു അവളുടെ ഗന്ധമായിരുന്നു… ചന്ദനത്തിന്റെ ഗന്ധം….. പുറത്തു മഴ പെയ്തു തുടങ്ങിയിരുന്നു...പതിയെ ശക്തി പ്രാപിക്കുന്ന മഴയിലേക് നോക്കി ഞങ്ങൾ നിന്നു… പിന്നെ കയ്യെത്തിച്ചു… മഴ തുള്ളികളെ തട്ടി കളിച്ചു...പുറത്തു പെയ്യുന്ന തുലാവർഷത്തിന്റെ കുളിരിൽ എന്റെ നെഞ്ചിലേക് ചേർന്നവളെ ഞാൻ കൂടുതൽ ചേർത്തു പിടിച്ചു….പിന്നെ ആ മുടിയിഴകളിലേക് പതിയെ ഞാൻ മുഖം പൂഴ്ത്തി…....
പുറത്തു മഴ അതിന്റെ പ്രണയിനിയുടെ മേൽ ആർത്തിരച്ചു പെയ്തു കൊണ്ടേ ഇരുന്നു…..ഞങ്ങളിലും പ്രണയം പെയ്തു കൊണ്ടേ ഇരുന്നു...ഒരു സംഗീതം പോലെ ….. ശ്രുതി ഇടറാതൊരു ദേവരാഗമായി……♥️♥️♥️
(അവസാനിച്ചു )...
ദേവനും അനുവും അവരുടെ അനുരാഗവും ഞാനിവിടെ എഴുതി അവസ്സാനിപ്പിക്കുക ആണ്…… അവർ ജീവിക്കട്ടെ….ഒരിക്കലും അവസാനിക്കാത്ത പ്രണയവുമായി…… ആദി അവൾ എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നം ആയിരുന്നു… അവളെ നിങ്ങളുടെ ചിന്തകൾക്കു വിട്ടു തന്നു കൊണ്ട് ദേവരാഗം ഇവിടെ അവസാനിപ്പിക്കുന്നു….
വെറുതെ എഴുതിയ കഥയില്ലാത്തൊരു കഥയാണ്… പലപ്പോളും ലോജിക്കില്ലാത്ത കമ്പി ചേർക്കേണ്ടി വന്നിട്ടുണ്ട്…
ഇഷ്ടമായാലും ഇല്ലെങ്കിലും
എനിക്കായി രണ്ടു വരി കുറിക്കും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം……
അടുത്ത കഥയിൽ സന്ധിക്കും വരേയ്ക്കും… ഒരുപാടു സ്നേഹത്തോടെ….
♥️ദേവൻ ♥️
💬 Comments
View all comments