0%

Chapter Title : ദേവരാഗം 2 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 639

എന്ന്‍ എന്റെ നേരെ നോക്കി കൈകൊണ്ട് ആംഗ്യം കാണിച്ചിട്ട് അവള്‍ അമ്മായിയോടൊപ്പം പോയി..

ഇതിനിടയ്ക്ക് മീനുവിനും ഇരിക്കാന്‍ കസേരകിട്ടി.. അതുകൊണ്ട് ഞാന്‍ പതുക്കെ ചെറിയമ്മാവന്റെ മകന്‍ അശ്വിനും കൂട്ടുകാരും നിന്നിരുന്ന ഭാഗത്തേയ്ക്ക് മാറി നിന്ന്‍ സ്റ്റേജിലെ പരിപാടികള്‍ കാണാന്‍ തുടങ്ങി..

കുറച്ച് സമയം കഴിഞ്ഞിട്ടും ആദിയെ കാണാതിരുന്നപ്പോള്‍ ഒന്ന്‍ ചെന്ന് നോക്കാന്‍ ഞാന്‍ തീരുമാനിച്ചു.... ഞാന്‍ ഇപ്പൊ വരാം എന്ന്‍ അശ്വിനോടു പറഞ്ഞിട്ട് പതുക്കെ ആദി പോയ ശാന്തിമഠത്തിന്റെ ഭാഗത്തേയ്ക്ക് ചെന്നു... പക്ഷെ അവിടെയൊന്നും ആദി ഉണ്ടായിരുന്നില്ല.. അമ്മായി അപ്പോഴും ഭക്ഷണം വിളംബിക്കൊടുക്കാന്‍ നില്‍ക്കുന്നുണ്ടായിരുന്നു... ഞാന്‍ അമ്മായിയോട് ആദിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ അപ്പോള്‍ത്തന്നെ സ്റ്റേജിന്റെ ഭാഗത്തേയ്ക്ക് വന്നല്ലോ എന്ന മറുപടിയാണ് കിട്ടിയത്.. എന്റെ ഉള്ളില്‍ എന്തോ ഒരു ശങ്കതോന്നിത്തുടങ്ങി... ഞാന്‍ വീണ്ടും സ്റ്റേജിന്റെ ഭാഗത്ത് പോയി നോക്കിയെങ്കിലും അവിടെയൊന്നും ആദി ഉണ്ടായിരുന്നില്ല... ഞാന്‍ അങ്ങനെ നടക്കുമ്പോള്‍ ഇനി അവള്‍ വീട്ടിലേയ്ക്ക് എങ്ങാനും പോയി കാണുമോ എന്ന്‍ എനിക്ക് തോന്നി.. പിന്നെ താമസിക്കാതെ ഞാന്‍ പതുക്കെ കുളത്തിന്റെ അടുത്തുകൂടിയുള്ള നടവഴിയിലൂടെ അവളുടെ വീട്ടിലേയ്ക്ക് പോകാനായി നടന്നു...

കുളത്തിനടുത്ത് വന്നപ്പോള്‍ അടക്കിപ്പിടിച്ചുള്ള ഒരു ചിരി കേട്ട് ഞാന്‍ നടത്തം നിര്‍ത്തി ശ്രദ്ധിച്ചു.. അപ്പോള്‍ വീണ്ടും അതെ ശബ്ദം ഒപ്പം കൊലുസ് കിലുങ്ങുന്ന ശബ്ദവും... മറപ്പുരയില്‍ നിന്നുമാണ് എന്ന്‍ എനിക്ക് മനസ്സിലായി... ആളുകളൊക്കെ സ്റ്റേജിന്റെയും ശാന്തിമഠത്തിന്റെയുമൊക്കെ ഭാഗത്തായത്കൊണ്ട്  ഈ ഭാഗം വിജനമായിരുന്നു.. വെളിച്ചവും കുറവാണ്... ഞാന്‍ പെണ്ണുങ്ങളുടെ മറപ്പുരയുടെ ഭാഗത്ത് പുറത്ത് നിന്നുകൊണ്ട് ഭിത്തിയോട് ചേര്‍ന്ന്‍ നിന്ന് ചെവിയോര്‍ത്തു.. സ്റ്റേജില്‍ നടക്കുന്ന പരിപാടികളുടെ ശബ്ദം ഉള്ളത്കൊണ്ട് ശരിക്കും കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല... എന്നാലും അകത്ത് രണ്ടു പേരുണ്ട് എന്നും ഒരാണും പെണ്ണും ആണെന്നും എനിക്ക് മനസ്സിലായി...

നമുക്കെന്ത് കാര്യം എന്ന്‍ ചിന്തിച്ച് ഞാന്‍ നടക്കാന്‍ തുനിഞ്ഞു.. എങ്കിലും എന്തോ ഒരുള്‍പ്രേരണയാല്‍ ഞാന്‍ അവിടെത്തന്നെ നിന്നു... ആ ഭാഗത്ത് ഇരുട്ടാണെങ്കിലും എന്റെ വെള്ളമുണ്ട് ആയത്കൊണ്ട് ആരെങ്കിലും കണ്ടാലോ എന്ന് തോന്നിയപ്പോള്‍ ഞാന്‍ പതുക്കെ അകത്തേയ്ക്ക് കയറി ആണുങ്ങളുടെ കടവിന്‍റെ ഭാഗത്തേയ്ക്ക് കയറി നിന്നു...അപ്പോള്‍ പുറത്ത് നിന്നുള്ള ശബ്ദകോലാഹലങ്ങള്‍ അത്ര കേള്‍ക്കുന്നില്ലായിരുന്നു... അതുകൊണ്ട് അകത്ത് നില്‍ക്കുന്നവരുടെ ശബ്ദം

💬 Comments

View all comments