0%

Chapter Title : ദേവരാഗം 2 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1.5K

അത് മതീന്നേ... ചുണ്ട് കൊട്ടി കൊഞ്ചിക്കൊണ്ട് അവള്‍ പറഞ്ഞു...

ഈ സംസാരത്തിനിടയിലെല്ലാം ഞാന്‍ അവളെ പൊക്കി നിര്‍ത്തിയിരിക്കുകയായിരുന്നു.. കൈ കഴച്ചപ്പോള്‍ ഞാന്‍ അവളെ താഴെ നിര്‍ത്തി.

...ഓകെ... നിന്റെ ഇഷ്ടം അങ്ങനാണേല്‍ അങ്ങനെ...

..നാളെ എന്റെ കള്ളകണ്ണന്‍റെ എല്ലാ ആഗ്രഹവും ഈ ആദി തീര്‍ത്ത് തരാട്ടോ.. അവള്‍ സന്തോഷംകൊണ്ട് എന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് കവിളില്‍ ചുണ്ടമര്‍ത്തി പറഞ്ഞു..

... ദേ.. സമയം കൊറേ ആയി നമ്മള്‍ ഇങ്ങോട്ട് പോന്നിട്ട്... അച്ചൂനു സംശയം തോന്നും.. വാ നമ്മക്ക് പോകാം...

അവള്‍ അതും പറഞ്ഞു എന്റെ കൈയില്‍ പിടിച്ച് പതുക്കെ പുറത്തേയ്ക്ക് നടന്നു.... വാതിലനുടുത്തെത്തി ചുറ്റും നോക്കി ആരും ഞങ്ങളെ കണ്ടിട്ടില്ല എന്ന്‍ ഉറപ്പ് വരുത്തിയിട്ട്  ഞങ്ങള്‍ വീണ്ടും അമ്പലത്തിന്റെ പുറകിലൂടെതന്നെ നേദ്യപുരയുടെ ഭാഗത്തേയ്ക്ക് ചെന്നു... മത്സരമേളം കഴിഞ്ഞു ആളുകള്‍ ഭക്ഷണം കഴിക്കാന്‍ പിരിഞ്ഞു തുടങ്ങി.. അമ്പലത്തിന്റെ ഇടത്ത് ഭാഗത്ത് കുറച്ച് മാറി ശാന്തിമഠത്തിന്റെ അടുത്ത് പന്തലിലാണ് ഭക്ഷണം കൊടുക്കുന്നത്... ഞങ്ങള്‍ മറ്റ് കസിന്‍സിനോപ്പം ഭക്ഷണം കഴിച്ചു... കഴിച്ചുകഴിഞ്ഞു പന്തലിനു പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ മീനുവിനെയും വാവയേയും കണ്ടു.. പിന്നെ അവരും ഞങ്ങള്‍ക്കൊപ്പം കൂടി...

പിന്നെ എല്ലാവര്ക്കും ഞാന്‍ ഐസ്ക്രീമോക്കെ വാങ്ങിക്കൊടുത്തു... അതും കഴിച്ചുകൊണ്ട് ഞങ്ങള്‍ കച്ചവടക്കാര്‍ക്കിടയിലൊക്കെ കറങ്ങി നടന്നു.. ആദിക്കൊപ്പം കുറച്ച് സമയം അങ്ങനെയൊക്കെ നടന്നപ്പോള്‍ തന്നെ മനസ്സിന് നല്ലൊരു കുളിര്‍മ്മ തോന്നിത്തുടങ്ങിയിരുന്നു..

ഇതിനിടയില്‍ മീനു പലപ്പോഴും എന്നെ കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.. ഞാന്‍ ആദിയോട് അവള്‍ പറഞ്ഞ കാര്യം സംസാരിച്ചോ എന്ന്‍ അവള്‍ക്ക് അറിയണം.. ഞാന്‍ പിന്നെപ്പറയാം എന്ന്‍ തിരിച്ച് ആംഗ്യം കാണിച്ചു..

ഇതിനിടയില്‍ ആദിയും അച്ചുവും എല്ലാം

💬 Comments

View all comments