Chapter Title : ദേവരാഗം 2 [ദേവന്‍]
എന്നെക്കൊണ്ട് പല സാധനങ്ങളും വാങ്ങിപ്പിക്കുന്ന തിരക്കിലായിരുന്നു... പ്ലസ്‌ടുവില്‍ പഠിക്കുന്ന അശ്വതിയും എന്റെ മുറപ്പെണ്ണ് ആണെങ്കിലും ഞാന്‍ ആദിയുടെത് മാത്രമാണ് എന്ന അര്‍ദ്ധത്തില്‍ എന്റെ കൈത്തണ്ടയില്‍ ചുറ്റിപ്പിടിച്ചാണ് ആദി നടന്നിരുന്നത്...
പിന്നീട് നടപ്പോക്കെ മതിയാക്കി ഞങ്ങള്‍ ആല്‍ത്തറയ്ക്ക് അപ്പുറം ഉള്ള സ്റ്റേജിനു മുന്നിലേയ്ക്ക് നടന്നു.. അവിടെ നാട്ടില്‍ത്തന്നെയുള്ള കുട്ടികളുടെ നൃത്തവും മറ്റും നടക്കുന്നുണ്ടായിരുന്നു.. ഞങ്ങളെല്ലാം ചെന്നപ്പോഴേക്കും സ്റ്റേജിനു മുന്‍പില്‍ കസേരകളിലെല്ലാം ആളുകള്‍ നിറഞ്ഞിരുന്നു.. പുറകില്‍ ഒഴിഞ്ഞു കിടന്നിരുന്ന ഒന്ന്‍ രണ്ട് കസേരകളില്‍ അശ്വതിയും മറ്റും ഇരുന്നപ്പോള്‍ ഞാനും ആദിയും മീനുവും അവരുടെ പുറകിലായി സംസാരിച്ചുകൊണ്ട് നിന്നു..
അമ്മാവന്മാരൊക്കെ അമ്പലക്കമ്മറ്റി ഭാരവാഹികള്‍ ഒക്കെ ആയത്കൊണ്ട് അവരൊക്കെ നല്ല തിരക്കിലായിരുന്നു... അമ്മായിമാരോക്കെ ഭക്ഷണം വിളമ്പുന്നതിന്‍റെ ഭാഗത്തായിരുന്നു.. കുറച്ച് കഴിഞ്ഞപ്പോള്‍ ആദി അവളുടെ ഒരു കൂട്ടുകാരിയെക്കണ്ട് അവളോട് സംസാരിക്കാനായി ഞങ്ങള്‍ നിന്നിരുന്നതിന്റെ എതിര്‍ഭാഗത്തേയ്ക്ക് പോയി... എനിക്ക് നോക്കിയാല്‍ കാണാവുന്ന ദൂരത്ത് നിന്നാണ് അവള്‍ സംസാരിച്ചുകൊണ്ടിരുന്നത്...
അങ്ങനെ അവള്‍ അവിടെ നില്‍ക്കുന്ന സമയം ഇടയ്ക്ക് അവള്‍ മൊബൈല്‍ ഇടയ്ക്ക് നോക്കുന്നുണ്ടായിരുന്നു... എന്റെ ഒപ്പം നടന്നപ്പോഴോന്നും അവള്‍ മൊബൈല്‍ നോക്കുന്നില്ലായിരുന്നു എന്നത് ഞാന്‍ ശ്രദ്ദിച്ചിരുന്നു...
ആ സമയം ആദിയുടെ അമ്മ വന്ന് അവളോട് എന്തോ പറഞ്ഞു.. ഇപ്പോള്‍ വരാം എന്ന്‍ എന്റെ നേരെ നോക്കി കൈകൊണ്ട് ആംഗ്യം കാണിച്ചിട്ട് അവള്‍ അമ്മായിയോടൊപ്പം പോയി..
ഇതിനിടയ്ക്ക് മീനുവിനും ഇരിക്കാന്‍ കസേരകിട്ടി.. അതുകൊണ്ട് ഞാന്‍ പതുക്കെ ചെറിയമ്മാവന്റെ മകന്‍ അശ്വിനും കൂട്ടുകാരും നിന്നിരുന്ന ഭാഗത്തേയ്ക്ക് മാറി നിന്ന്‍ സ്റ്റേജിലെ പരിപാടികള്‍ കാണാന്‍ തുടങ്ങി..
കുറച്ച് സമയം കഴിഞ്ഞിട്ടും ആദിയെ കാണാതിരുന്നപ്പോള്‍ ഒന്ന്‍ ചെന്ന് നോക്കാന്‍ ഞാന്‍ തീരുമാനിച്ചു.... ഞാന്‍
💬 Comments
View all comments