Chapter Title : ദേവരാഗം 2 [ദേവന്‍]
വിട്ടില്ല..
അത് ഒരു കണക്കിന് നന്നായി.. ഇല്ലെങ്കില്‍ അമ്മവീട്ടിലെ പിള്ളേരും കൂടിയാകുമ്പോ എനിക്ക് ആദിയോട് സ്വസ്ഥമായി ഒന്ന്‍ മിണ്ടാന്‍ കൂടി പറ്റില്ലായിരുന്നു...
അമ്പലത്തിന്റെ പുറകുവശത്തായിട്ട് ഒരു അഞ്ഞൂറ് മീറ്റര്‍ മാറി പാടത്തിന്റെ കരയിലാണ് ആദിയുടെ വീട്... പാടത്തിന്റെ നേരെ ദര്‍ശനമായിട്ടിരിക്കുന്ന രണ്ട് നില വീട്. അമ്പലപ്പറമ്പില്‍ ചെന്നാല്‍ കുളത്തിന്റെ വശത്തുകൂടി അവളുടെ വീട്ടിലേയ്ക്ക് പോകാം പക്ഷെ അതിലെ നടവഴി മാത്രമേ ഉള്ളൂ.. വണ്ടി പോകണമെങ്കില്‍ അമ്പലത്തിലേയ്ക്ക് എത്തുന്നതിന് അര കിലോമീറ്റര്‍ മുന്പ് വച്ച് ഇടത്തോട്ട് തിരിഞ്ഞു പോകുന്ന വഴിയ്ക്ക് പോകണം... നേരത്തെ അവളുടെ വീട്ടിലേയ്ക്ക് അമ്പലത്തിന്റെ അടുത്തുകൂടി ഉള്ള നടവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ... പിന്നീട് വീട് പുതുക്കി പണിതപ്പോള്‍ അമ്മാവന്‍ ഇപ്പോഴത്തെ വഴി വാങ്ങിയതാണു.. അതുകൊണ്ട് മുറ്റം വരെ ഇപ്പോള്‍ വണ്ടി ചെല്ലും...
ഞാന്‍ നേരെ അമ്പലപ്പറമ്പിലേയ്ക്ക് ചെന്നു... അവിടെ ആളും ബഹളവും, കൊടി തോരണങ്ങളും, കച്ചവടക്കാരുമോക്കെയായി ആകെ ബഹളമയം... നാളെയാണ് പ്രധാന ഉത്സവം.. വണ്ടിയില്‍ നിന്നും ഇറങ്ങാതെ തന്നെ മൊത്തത്തില്‍ ഒന്ന്‍ നോക്കിയിട്ട് ഞാന്‍ നേരെ അമ്മയുടെ തറവാട്ടിലേയ്ക്ക് പോയി.. തല്‍ക്കാലം ആദിയുടെ വീട്ടിലേയ്ക്ക് പോകുന്നില്ല എന്ന് വച്ചു... വൈകുന്നേരം ഉത്സവം കൂടാന്‍ വരുമ്പോള്‍ സര്‍പ്രൈസായി അവള്‍ എന്നെ കണ്ടാല്‍ മതി എന്നെനിക്ക് തോന്നി... അമ്പലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് അമ്മയുടെ തറവാട് അവിടെ അനിമാമനും കുടുംബവുമാണ് താമസിക്കുന്നത് ..
അനിമാമന്‍ അമ്മയുടെ ഇളയ ആങ്ങളയാണ്.. അവര്‍ മൊത്തം 5 മക്കളാണ് മൂത്തയാളാണ് അച്ചുമാമ ആദിയുടെ അച്ഛന്‍, രണ്ടാമത് അമ്മ ... പിന്നെ അശോകന്‍ മാമന്‍... അത് കഴിഞ്ഞ് അനിമാമന്‍.. പിന്നെ വസുന്ധര ചിറ്റ...
💬 Comments
View all comments