0%

Chapter Title : ദേവരാഗം 2 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1.5K

അശോകന്‍ മാമനും തറവാടിന്റെ അടുത്തു തന്നെയാണ് താമസിക്കുന്നത്.. ചിറ്റയെ കെട്ടിച്ചിരിക്കുന്നത് മലപ്പുറം കോട്ടയ്ക്കലിലേയ്ക്കാണ്..

ഞാന്‍ ചെല്ലുമ്പോള്‍ സമയം 5 കഴിഞ്ഞിരുന്നു... തറവാട്ടില്‍ അനിമാമന്റെ ഭാര്യ സുമതി അമ്മായി മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവര്‍ക്ക് രണ്ടു ആണ്‍കുട്ടികളാണ്‌ അശ്വിനും, അരവിന്ദും.. മാമനും പിള്ളേരും ഒക്കെ അമ്പലപ്പറമ്പില്‍ ആയിരുന്നു... ഞാന്‍ വരുമ്പോള്‍ സ്ഥിരം ഉപയോഗിക്കാറുള്ളത് മുത്തച്ഛന്റെ മുറി ആണ് ..

മുത്തച്ഛന്‍ ഇപ്പോള്‍ അച്ചുമാമയുടെ വീട്ടിലാണ് താമസം... പുള്ളിക്ക് ഒരു സ്ട്രോക്ക് വന്നതിനു ശേഷം താമസം അങ്ങോട്ട്‌ മാറ്റിയതാണ്.... മിക്കപ്പോഴും കിടപ്പായിരിക്കും.. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ ആവില്ല.. ആണ്‍ മക്കളില്‍ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നത് അച്ചുമാമയാത്കൊണ്ട് അവിടെ നിന്നാണ് ചികിത്സ ഒക്കെ.

അമ്മായിയുടെ കൈയ്യില്‍ നിന്നും ഒരു ചായയും വാങ്ങിക്കുടിച്ചിട്ട് ഞാന്‍ ഒന്ന് കുളിച്ചു... ഇടാന്‍ കൊണ്ട് വന്ന ഡ്രെസ്സില്‍ നിന്ന് ഒരു പച്ച ഫുള്‍സ്ലീവ് ഷര്‍ട്ടും പച്ചക്കരയന്‍ മുണ്ടും എടുത്തുടുത്തു.. ഷര്‍ട്ടിന്റെ കൈ മുട്ടുവരെ മടക്കി വച്ചു.. അടിയില്‍ ബോക്സറും ഇട്ടു.. മുണ്ടഴിഞ്ഞു പോയാലും നാണം കെടരുതല്ലോ.. എന്നിട്ട് നിലക്കണ്ണാടിയില്‍ ഞാന്‍ നോക്കി എല്ലാം ഒക്കെ അല്ലെ എന്ന് ഉറപ്പുവരുത്തി..

വെളുത്ത ശരീരമാണ് എന്റെ.. ഗ്ലാമറുള്ള അച്ഛനമ്മമാര്‍ക്ക് ജനിച്ഛതായത്കൊണ്ട്  അത്യാവശ്യം ഗ്ലാമറൊക്കെ ഉണ്ട്.. നല്ല രോമവളര്‍ച്ചയുള്ള ഉറച്ച ശരീരമാണ്.. അത് പിന്നെ മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ.. അച്ഛന്റെ ശരീരം മൊത്തം രോമമാണ്.. ഞങ്ങള് പുള്ളിയെ കളിയാക്കി കരടി എന്നാണു വിളിക്കുന്നത്.. എന്നാല്‍ എന്റെത് അച്ഛന്റെ പോലെ ചുരുണ്ട രോമങ്ങള്‍ അല്ലായിരുന്നു.. ചീകി വച്ചപോലെയാണ് രോമാങ്ങളൊക്കെ.. കാലിലും കൈയിലും നെഞ്ചിലും വയറിലും ഒക്കെ അങ്ങനെതന്നെ... രാവിലെ ചെറിയമ്മയുടെ നിര്‍ദ്ദേശ പ്രകാരം താടി

💬 Comments

View all comments