0%

Chapter Title : ദേവരാഗം 2 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1.5K

ട്രിം ചെയ്ത് ഭംഗിയാക്കിയിരുന്നു.. മൊത്തത്തില്‍ കൊള്ളാം..

ഞാന്‍ അമ്പലത്തില്‍ പോകാന്‍ ഇറങ്ങി... അമ്മായിയോട് പോരുന്നുണ്ടോ എന്നു ചോദിച്ചെങ്കിലും താലം എടുക്കുന്നുള്ളത്കൊണ്ട് അശോകന്‍മാമന്റെ ഭാര്യ വിനീത അമ്മായിയോടൊപ്പം വന്നോളാം എന്ന്‍ പറഞ്ഞത്കൊണ്ട് ഞാന്‍ തനിച്ച് അമ്പലത്തിലേയ്ക്ക് പോന്നു..

ബുള്ളറ്റ് ആല്‍ത്തറയ്ക്ക് അടുത്ത് ഒതുക്കി വച്ചിട്ട് ഞാന്‍ അമ്പലത്തിലേയ്ക്ക് ചെന്നപോഴെയ്ക്കും ദീപാരാധന തുടങ്ങിയിരുന്നു... സമയം ആറര കഴിഞ്ഞു..

അമ്പലത്തില്‍ കയറി തൊഴുതിട്ട് ഞാന്‍ പുറത്തിറങ്ങി ആദിയെ അവിടെയൊക്കെ നോക്കിയെങ്കിലും കണ്ടില്ല.. ഇനി ചിലപ്പോള്‍ അവളും താലം എടുക്കുന്നുണ്ടാകും.. അങ്ങനെയാണെങ്കില്‍ അവളുടെ വീടിന്റെ ഭാഗത്തു നിന്നുള്ള താലപ്പോലിക്കൊപ്പമാകും അവള്‍ വരുക എന്ന്‍ എനിക്ക് തോന്നി.. എന്നാലും അവളുടെ വീട്ടിലേയ്ക്ക് ഞാന്‍ പോയില്ല.. വരുമ്പോള്‍ കാണാം എന്ന് വിചാരിച്ചു നിന്നു. അങ്ങനെ കറങ്ങി നടന്നു ആനകളെകെട്ടിയിരിക്കുന്ന ഭാഗത്ത് വന്നു വായില്‍നോക്കി നിക്കുമ്പോഴാണ് പുറകില്‍ നിന്നും ആരോ തോണ്ടുന്നത്..

തിരിഞ്ഞു നോക്കിയപ്പോള്‍  മീനാക്ഷിയാണ്.. മീനാക്ഷി എന്റെ അടുത്ത കൂട്ടുകാരിയാണ്‌.. കൂട്ടെന്നു പറഞ്ഞാല്‍ അഞ്ചാം ക്ലാസ്സുവരെ അവള്‍ക്കൊപ്പം ഇവിടത്തെ സ്കൂളിലാണ് ഞാന്‍  പഠിച്ചത്..

പാലക്കാട്ടുകാരന്‍ ദേവനെങ്ങനാ ഈ നാട്ടില്‍ അഞ്ചാം ക്ലാസ്സുവരെ പഠിച്ചതെന്നല്ലേ.. പറയാം...

ഞാന്‍ ജനിക്കുന്ന സമയത്ത് അച്ഛനും സഹോദരങ്ങളും എല്ലാം ശ്രീമംഗലം എന്ന ഞങ്ങളുടെ തറവാട്ടു വീട്ടിലായിരുന്നു താമസിച്ചിരുന്നത്.. അവര്‍ മൊത്തം 7 മക്കളായിരുന്നു.. 5  ആണും 2 പെണ്ണും.. കൂട്ടത്തില്‍ പഠിത്തത്തില്‍ പുറകോട്ടു നിന്നിരുന്നത് അച്ഛനും സോമന്‍ ചെറിയച്ഛനും ആയിരുന്നതിനാല്‍ ശ്രീമംഗലത്തെ ബിസ്സിനസ്സുകള്‍ മുഴുവന്‍ നോക്കി നടത്തുന്നതിനു മുത്തച്ഛന്റെ സഹായികള്‍ അച്ഛനും ചെറിയച്ഛനും ആയിരുന്നു.. അച്ഛന്റെ ചേട്ടന്‍ ശങ്കരരാജനും, സോമശേഖരന്‍ ചെറിയച്ചന്റെ താഴെയുള്ള രണ്ടു പെങ്ങന്മാരുമടക്കം മറ്റ് നാല് പേരും പഠിക്കാന്‍

💬 Comments

View all comments