0%

Chapter Title : ദേവരാഗം 2 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 630

അതും പറഞ്ഞ് അവള്‍ മുന്‍പില്‍ നടന്നു... അവളുടെ മുഖഭാവത്തില്‍ നിന്ന് എന്തോ സീരിയസ് കാര്യാമാണ് എന്ന്‍ എനിക്ക് തോന്നി...

ആല്‍ത്തറയ്ക്ക് അടുത്ത് എന്റെ വണ്ടി വച്ചിരിക്കുന്ന ഭാഗത്ത് വലിയ തിരക്കില്ലായിരുന്നു.. അവിടെ എത്തിയപ്പോള്‍ ഞാന്‍ നിന്നു...

..മീനൂ നമുക്ക് ഇവിടെ നിന്ന്‍ സംസാരിക്കാം... എന്താ നിനക്ക് പറയാനുള്ളത്... ഞാനത് പറഞ്ഞപ്പോള്‍ ഒന്ന്‍ നിശ്വസിച്ചിട്ട് അവള്‍ പറഞ്ഞു...

..ദേവാ... എനിക്ക് ആദിയുടെ കാര്യമാ പറയാനുള്ളത്...

ഞാന്‍ എന്താ എന്ന അര്‍ദ്ധത്തില്‍ അവളെ നോക്കി നിന്നപ്പോള്‍ അവള്‍ തുടര്‍ന്നു...

..ദേവാ... നീ കരുതുന്ന പോലെയല്ല കാര്യങ്ങള്‍.. കുറച്ച് കാലമായി ആദിയുടെ പോക്കത്ര ശരിയല്ല...

..നീ എന്താ മീനൂ ഉദ്ദേശിക്കുന്നത്.....

..എടാ അത്... അവളൊന്നു നിര്‍ത്തിയിട്ട് പറഞ്ഞു.

..കോളേജില്‍ അവളുടെ കൂടെപ്പടിക്കുന്ന ഗീതുവിനെ നിനക്ക് അറിയാമോ...?

..അറിയാം...

..അവള്‍ക്ക് ഒരു ലൈന്‍ ഉണ്ട്.., അവരുടെ സീനയറാ... ഒരു വരുണ്‍...!

..ങ്ങ്ഹാ.. എനിക്കറിയാം.... ആദി പറഞ്ഞിട്ടുണ്ട്..

..അവനിപ്പോ ആദിയുടെ പുറകേ നടപ്പാ.. അവളാണെങ്കിലോ അതിനു നന്നായി വളം വച്ചു കൊടുക്കുന്നുമുണ്ട്....

..മീനൂ നീ ചുറ്റിവളയ്ക്കാതെ കാര്യം പറ.... എനിക്ക് ദേഷ്യം വന്ന്‍ തുടങ്ങിയിരുന്നു.

...ദേവാ.... ആദിയും വാവയും ഒരുമിച്ചാണ് കോളേജില്‍ പോകുന്നതെന്ന്‍ നിനക്കറിയാവല്ലോ...

..ഹാ അറിയാം...(ആദിയും മാനസിയും ഒരേ പ്രായമാണ് ഒരേ കോളേജിലാണ് രണ്ടാളും പഠിക്കുന്നത്...വേറെ വേറെ കോഴ്സാണ് എന്ന് മാത്രം)

അവള്‍ തുടര്‍ന്നു.

..എന്റെ കോളേജ് അവരുടെതിനേക്കാള്‍ കുറച്ചു കൂടി അടുത്തായത്കൊണ്ട് ഞാനാണ് എന്നും നേരത്തെ വരാറുള്ളത്...

...കഴിഞ്ഞ ആഴ്ച്ച ഞാന്‍ വൈകിട്ട് ബസ്സില്‍ വരുമ്പോള്‍ ആദി വട്ടക്കുളം സ്റ്റോപ്പില്‍ നിന്ന്‍ അതെ ബസ്സില്‍ കയറി.. വാവ കൂടെ ഉണ്ടായിരുന്നില്ല... വട്ടക്കുളത്ത് നിന്ന്‍ നമ്മടെ കവല വരെ മിനിമം ടിക്കറ്റ് അല്ലെ ഉള്ളൂ... അവളെന്താ അവടെ നിന്ന്‍ കേറിയത് എന്നെനിക്ക് മനസ്സിലായില്ല... കവലയില്‍ ആദിയുടെ അച്ഛന്‍ നിപ്പുണ്ടായിരുന്നു... അത്കൊണ്ട് എനിക്കവളോട് ചോദിക്കാനും പറ്റിയില്ല... വാവ എന്നും വരാറുള്ള നേരത്താണ് വന്നത്... ഞാന്‍ അവളോട് ഈ കാര്യം ചോദിച്ചപ്പോള്‍ ആദ്യം അവളൊന്നും പറഞ്ഞില്ല... പിന്നെ ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള് കാര്യം പറഞ്ഞു.. ആദി വരുണിന്റെ ബൈക്കിലാണ് വട്ടക്കുളം വരെ വന്നത്.. കവല വരെ അവന്റെ

💬 Comments

View all comments