Chapter Title : ദേവരാഗം 2 [ദേവന്‍]
ഇങ്ങോട്ട് പോരുന്ന കണ്ടപ്പോഴാ നീ വന്ന കാര്യം ഞങ്ങളറിഞ്ഞത്... എന്റെ താലംകൂടി അവളെ നോക്കാന്‍ ഏല്‍പ്പിച്ചിട്ട് ഞാന്‍ നിന്റെ പുറകെ ഇങ്ങോട്ട് പോന്നു...
..അത് നന്നായി ഞാന്‍ ആരും കമ്പനിക്കില്ലാതെ പോസ്റ്റായി നിക്കുവാരുന്നു..
..ആ.. ദേവാ നിന്നോട് ഒരു കാര്യം പറയാനാ ഞാന്‍ വന്നത്...
..എന്താടീ....
..നമുക്ക് കുറച്ച് മാറി നിന്ന് സംസാരിക്കാം... നീ വാ.. അതും പറഞ്ഞ് അവള്‍ മുന്‍പില്‍ നടന്നു... അവളുടെ മുഖഭാവത്തില്‍ നിന്ന് എന്തോ സീരിയസ് കാര്യാമാണ് എന്ന്‍ എനിക്ക് തോന്നി...
ആല്‍ത്തറയ്ക്ക് അടുത്ത് എന്റെ വണ്ടി വച്ചിരിക്കുന്ന ഭാഗത്ത് വലിയ തിരക്കില്ലായിരുന്നു.. അവിടെ എത്തിയപ്പോള്‍ ഞാന്‍ നിന്നു...
..മീനൂ നമുക്ക് ഇവിടെ നിന്ന്‍ സംസാരിക്കാം... എന്താ നിനക്ക് പറയാനുള്ളത്... ഞാനത് പറഞ്ഞപ്പോള്‍ ഒന്ന്‍ നിശ്വസിച്ചിട്ട് അവള്‍ പറഞ്ഞു...
..ദേവാ... എനിക്ക് ആദിയുടെ കാര്യമാ പറയാനുള്ളത്...
ഞാന്‍ എന്താ എന്ന അര്‍ദ്ധത്തില്‍ അവളെ നോക്കി നിന്നപ്പോള്‍ അവള്‍ തുടര്‍ന്നു...
..ദേവാ... നീ കരുതുന്ന പോലെയല്ല കാര്യങ്ങള്‍.. കുറച്ച് കാലമായി ആദിയുടെ പോക്കത്ര ശരിയല്ല...
..നീ എന്താ മീനൂ ഉദ്ദേശിക്കുന്നത്.....
..എടാ അത്... അവളൊന്നു നിര്‍ത്തിയിട്ട് പറഞ്ഞു.
..കോളേജില്‍ അവളുടെ കൂടെപ്പടിക്കുന്ന ഗീതുവിനെ നിനക്ക് അറിയാമോ...?
..അറിയാം...
..അവള്‍ക്ക് ഒരു ലൈന്‍ ഉണ്ട്.., അവരുടെ സീനയറാ... ഒരു വരുണ്‍...!
..ങ്ങ്ഹാ.. എനിക്കറിയാം.... ആദി പറഞ്ഞിട്ടുണ്ട്..
..അവനിപ്പോ ആദിയുടെ പുറകേ നടപ്പാ.. അവളാണെങ്കിലോ അതിനു നന്നായി വളം വച്ചു കൊടുക്കുന്നുമുണ്ട്....
..മീനൂ നീ ചുറ്റിവളയ്ക്കാതെ കാര്യം പറ.... എനിക്ക് ദേഷ്യം വന്ന്‍ തുടങ്ങിയിരുന്നു.
...ദേവാ.... ആദിയും വാവയും ഒരുമിച്ചാണ് കോളേജില്‍ പോകുന്നതെന്ന്‍ നിനക്കറിയാവല്ലോ...
..ഹാ അറിയാം...(ആദിയും
💬 Comments
View all comments