0%

Chapter Title : ദേവരാഗം 2 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1.5K

മാനസിയും ഒരേ പ്രായമാണ് ഒരേ കോളേജിലാണ് രണ്ടാളും പഠിക്കുന്നത്...വേറെ വേറെ കോഴ്സാണ് എന്ന് മാത്രം)

അവള്‍ തുടര്‍ന്നു.

..എന്റെ കോളേജ് അവരുടെതിനേക്കാള്‍ കുറച്ചു കൂടി അടുത്തായത്കൊണ്ട് ഞാനാണ് എന്നും നേരത്തെ വരാറുള്ളത്...

...കഴിഞ്ഞ ആഴ്ച്ച ഞാന്‍ വൈകിട്ട് ബസ്സില്‍ വരുമ്പോള്‍ ആദി വട്ടക്കുളം സ്റ്റോപ്പില്‍ നിന്ന്‍ അതെ ബസ്സില്‍ കയറി.. വാവ കൂടെ ഉണ്ടായിരുന്നില്ല... വട്ടക്കുളത്ത് നിന്ന്‍ നമ്മടെ കവല വരെ മിനിമം ടിക്കറ്റ് അല്ലെ ഉള്ളൂ... അവളെന്താ അവടെ നിന്ന്‍ കേറിയത് എന്നെനിക്ക് മനസ്സിലായില്ല... കവലയില്‍ ആദിയുടെ അച്ഛന്‍ നിപ്പുണ്ടായിരുന്നു... അത്കൊണ്ട് എനിക്കവളോട് ചോദിക്കാനും പറ്റിയില്ല... വാവ എന്നും വരാറുള്ള നേരത്താണ് വന്നത്... ഞാന്‍ അവളോട് ഈ കാര്യം ചോദിച്ചപ്പോള്‍ ആദ്യം അവളൊന്നും പറഞ്ഞില്ല... പിന്നെ ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള് കാര്യം പറഞ്ഞു.. ആദി വരുണിന്റെ ബൈക്കിലാണ് വട്ടക്കുളം വരെ വന്നത്.. കവല വരെ അവന്റെ ഒപ്പം വന്നാല്‍ ആരെങ്കിലും കാണുമെന്നു പേടിച്ചാണ് അവള്‍ വട്ടക്കുളത്ത്  ഇറങ്ങിയത്... അവന്‍ പലപ്പോഴായി ആദിയെ ഇങ്ങനെ കൊണ്ടുവന്നു വിടാരുണ്ടെന്നും വാവ പറഞ്ഞു... അവര് തമ്മില്‍ അടുപ്പത്തിലാണ് എന്നാ അവള് പറഞ്ഞത്...

പലപ്പോഴായി എന്റെ മനസ്സില്‍ ഉരുണ്ടു കൂടിയിരുന്ന കാര്‍മേഖങ്ങള്‍ അത്രയും മീനുവിന്‍റെ മുഖത്ത് നിന്നും പെയ്തിറങ്ങിയപ്പോള്‍ മരവിച്ച അവസ്ഥയായിരുന്നു എന്റെത്... ആദിയുമായുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പറഞ്ഞു തീര്‍ക്കണം എന്ന് കരുതി വന്നിട്ട് ഞാന്‍ പ്രതീക്ഷിച്ചിതിനപ്പുറം കാര്യങ്ങള്‍ പോയിരിക്കുന്നു.. പക്ഷെ അപ്പോഴും എന്റെ സംശയങ്ങള്‍ ബാക്കിയായിരുന്നു...

കാരണം ഞാനും ആദിയും തമ്മിലുള്ള സ്നേഹം പ്രണയമായി വളരുന്ന കാലത്ത് മീനുവിനും എന്നോട് ഒരു ഇഷ്ടമുള്ളത് ഞാന്‍ മനസ്സിലാക്കിയിരുന്നു.. അതുകൊണ്ട് ഇപ്പോള്‍ ഒരു

💬 Comments

View all comments