Chapter Title : ദേവരാഗം 2 [ദേവന്‍]
ചാന്‍സ് കിട്ടിയത് അവള്‍ ഉപയോഗിക്കുകയാണോ എന്ന്‍ എനിക്കു തോന്നി... അവള്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാന്‍ എനിക്കപ്പോഴും കഴിയുന്നുണ്ടായിരുന്നില്ല...
എന്റെ മുഖഭാവം ശ്രദ്ധിച്ചിട്ട് അവള്‍ പിന്നെയും പറഞ്ഞു...
...ദേവാ.. നിനക്ക് ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം... കാരണം നീ അത്രയദ്ധികം ആദിയെ സ്നേഹിക്കുന്നുണ്ട്... പക്ഷെ ഞാന്‍ പറഞ്ഞത് സത്യമാണ്.. നീ വാവയോട് ചോദിച്ചു നോക്ക്...
കുറച്ച് നേരത്തേയ്ക്ക് ഞാന്‍ ഒന്നും പറഞ്ഞില്ല.. മനസ്സ് അത്രയ്ക്ക് കലുഷിതമായിരുന്നു.. എന്തായാലും വാവയോടും കൂടി ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു... ഞാന്‍ മീനുവിനോപ്പം അവളുടെ വീട്ടിലേയ്ക്ക് നടന്നു... റോഡില്‍ നിന്ന് അല്‍പ്പം മുകളിയ്ക്ക് കയറിയാണ് മീനുവിന്റെ വീട്.. ഞങ്ങള്‍ ചെല്ലുമ്പോള്‍ മാനസി താലവും പിടിച്ച് റോഡിലിറങ്ങി നില്‍പ്പുണ്ടായിരുന്നു... കസവ് ദാവണിയാണ് അവളുടെ വേഷം.... മീനുവിനുള്ള താലം തിരി കത്തിച്ച് അടുത്തുള്ള കലുങ്കില്‍ വച്ചിട്ടുണ്ടായിരുന്നു...
എന്നെക്കണ്ട് മാനസി ചിരിച്ചു.. ചെന്നപാടെ മീനുവിനെന്തെങ്കിലും പറയാന്‍ അവസരം കൊടുക്കാതെ ഞാന്‍ വാവയെ മാറ്റി നിര്‍ത്തി അവളോട് മീനു പറഞ്ഞ കാര്യത്തെപറ്റി ചോദിച്ചു... എന്റെ ചോദ്യം കേട്ട് ആദ്യം വാവ ഒന്ന്‍ പരുങ്ങി.. പറയാന്‍ അവള്‍ക്ക് മടിയുള്ളത്പോലെ.. പിന്നെ അവള്‍ പറഞ്ഞു തുടങ്ങി..
...ദേവേട്ടാ... കുഞ്ഞേച്ചി പറഞ്ഞതൊക്കെ ഉള്ളത് തന്നാ.. ആദിയും വരുണും ആയിട്ടുള്ള ഈ ബന്ധം തുടങ്ങിയിട്ട് ഇപ്പൊ ഒന്നുരണ്ട് മാസമായി... ഗീതുവിനു ഞങ്ങടെ കോളേജില്‍ തന്നെ പി.ജിയ്ക്ക് പഠിക്കുന്ന ഒരു ചേട്ടനുമായി ചെറിയ ചുറ്റിക്കളികളൊക്കെ ഉണ്ടായി... അതറിഞ്ഞപ്പോ മുതല്‍ ഈ വരുണ്‍ സെന്റി അടിച്ച് നടക്കുവാരുന്നു.. ആ സമയത്ത് മനസ്സിന്റെ വിഷമം മറക്കാനാണ് എന്നും പറഞ്ഞു ആദിയെ വരുണ്‍ എന്നും രാത്രിയിലൊക്കെ വിളിക്കുമായിരുന്നു... ആദി അവന്‍ പറയുന്നതൊക്കെ
💬 Comments
View all comments