Chapter Title : ദേവരാഗം 2 [ദേവന്‍]
കേട്ട് അവനെ സമാധാനിപ്പിക്കുകേം ചെയ്യും.. അങ്ങനെ വിളിക്കുന്ന സമയത്ത് ദേവേട്ടന് ആദിയോട് ഇപ്പോള്‍ പഴയ സ്നേഹമൊന്നുമില്ല എന്ന്‍ അവള്‍ ഒരിക്കല്‍ അവനോടു പറഞ്ഞു.. അതിന്റെ പിറ്റേന്ന് വരുണ്‍ ആദിയെ ഇഷ്ടമാണെന്ന്‍ അവളോട് പറഞ്ഞു... രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആദി അവന്റെ ഇഷടം സമ്മതിച്ചുകൊടുത്തു...
...പക്ഷെ അപ്പോഴൊന്നും എനിക്ക് ഇതറിയില്ലായിരുന്നു... ഒരു ദിവസം രാവിലെ ഞങ്ങള്‍ കോളേജിന്റെ സ്റ്റോപ്പില്‍ ബസ്സിറങ്ങിയപ്പോള്‍ വരുണ്‍ ബൈക്കുമായി അവിടെ കാത്ത് നില്‍പ്പുണ്ടായിരുന്നു... ആദിയോട് അവന്‍ ബൈക്കില്‍ കേറാന്‍ പറഞ്ഞപ്പോള്‍ അവള്‍ കേറിപ്പോയി.. ഞാന്‍ തനിച്ചാണ് കോളേജു വരെ നടന്നു പോയത്.. അന്ന് വൈകിട്ട് അവന്‍ അവളെ ബൈക്കില്‍ വട്ടക്കുളം വരെ കൊണ്ടുവന്നു വിട്ടു... ഞാന്‍ ഇക്കാര്യം അവളോട് ചോദിച്ചപ്പോളാണ് അവര് തമ്മിലുള്ള ബന്ധത്തിന്റെ കാര്യം അവള് എന്നോട് പറയുന്നത്... ഇപ്പൊ മിക്ക ദിവസവും വരുണ്‍ ആദിയെ കൊണ്ടുവന്നു വിടും...
വാവ പറഞ്ഞതൊക്കെ ഇടിവെട്ടിയവനെപ്പോലെയാണ് ഞാന്‍ കേട്ട് നിന്നത്... ഞാന്‍ പോലും അറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞു... അവള്‍ പിന്നീട് പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല... അത് മനസ്സിലാക്കി വാവ എന്റെ തോളില്‍ പിടിച്ച് കുലുക്കിയിട്ട് പറഞ്ഞു..
...ദേവേട്ടാ ഞാനിത് പറഞ്ഞ കാര്യം ആദി അറിയരുത്.. ദേവേട്ടനോട് ഒരിക്കലും പറയരുതെന്നാ അവള് പറഞ്ഞേക്കുന്നത്...
...ങ്ങും... ശരിയെന്ന അര്‍ത്ഥത്തില്‍ ഞാന്‍ ഒന്ന്‍ മൂളി.
ഞാന്‍ പതുക്കെ തിരിഞ്ഞു നടന്നു... മീനു അപ്പോള്‍ പുറകില്‍ നിന്ന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... പക്ഷ ഞാനതൊന്നും കേട്ടില്ല... പതുക്കെ നടന്ന്‍ ഞാന്‍ ആല്‍ത്തറയില്‍ എന്റെ വണ്ടിക്കടുത്തായി ഇരുന്നു...
എന്തൊക്കെയാണ് എന്റെ ജീവിതത്തില്‍ നടക്കുന്നത്... സ്നേഹിച്ച് ലാളിച്ച് കൊതിതീരുന്നതിനു മുന്‍പേ മോനൂട്ടന്‍ പോയി... ഇച്ചായീ
💬 Comments
View all comments