0%

Chapter Title : ദേവരാഗം 2 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1.5K

എന്നും വിളിച്ച് എന്റെ കൈയ്യില്‍ തൂങ്ങാറുള്ള അവന്റെ ചിരിക്കുന്ന മുഖം ഓര്‍മ്മകള്‍ മാത്രമായി അവശേഷിപ്പിച്ച് അവന്‍ പോയിട്ട് ഒരു വര്‍ഷത്തോളമാകുന്നു... അവന്റെ ഓര്‍മ്മകള്‍ നല്‍കുന്ന വേദനകള്‍ക്കിടയില്‍ താല്‍ക്കാലികമായ ആശ്വാസത്തിനെങ്കിലും ഒരു തലയിണയില്‍ എന്നപോലെ എനിക്ക് മുഖം ഒളിപ്പിക്കാന്‍ കഴിഞ്ഞിരുന്നത് എന്റെ പെണ്ണിന്റെ പ്രണയത്തിലായിരുന്നു.... വളകിലുങ്ങുന്ന പോലുള്ള അവളുടെ ചിരിയിലും.., ദേവേട്ടാ എന്ന വിളിയിലെ പാലൊഴുകുന്ന സ്നേഹത്തിലുമൊക്കെയാണ് ഞാന്‍ എന്റെ ദുഃഖങ്ങള്‍ മറന്നിരുന്നത്... ആ അവള്‍ ഇന്ന് മറ്റൊരുത്തന് വേണ്ടി ആ സ്നേഹം പകുത്തെടുക്കുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ ഞാനിരുന്നു... ഒരു തരം മരവിപ്പ്..

ഞാന്‍ പതുക്കെ എഴുന്നേറ്റു.. എന്തായാലും ഇന്ന്‍ എനിക്ക് ആദിയെ കണ്ടേ തീരൂ.... സത്യങ്ങള്‍ അവളില്‍ നിന്ന്‍ തന്നെ അറിയണം.. ഒരുപക്ഷെ അവള്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ് എങ്കിലോ...?????

ചിന്തിച്ചിരുന്ന്‍ സമയം പോയതറിഞ്ഞില്ല അമ്പലത്തിന്‍റെ നാല് കരകളില്‍ നിന്നുമുള്ള താലപ്പൊലികളും വന്നുകഴിഞ്ഞു... നാല് കരക്കാരുടെയും മേളക്കാര്‍ കൊടിമരച്ചുവട്ടില്‍ സംഗമിച്ച് മത്സരിക്കുന്ന കാഴ്ച്ച കാണാന്‍ ആളുകള്‍ മേളക്കാര്‍ക്ക് ചുറ്റും നിരന്ന്‍ കഴിഞ്ഞു..

ഞാന്‍ ആ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു ഊട്ടുപുരയുടെ ഭാഗത്തേയ്ക്ക് നടന്നു... അതിന്റെ വലത് വശത്താണ് അമ്പലക്കുളം... ഒന്ന്‍ മുഖം കഴുകണം..  ഊട്ടുപുരയും കുളവും അമ്പലത്തിന്റെ പുറകില്‍ ആയതിനാല്‍ ആ ഭാഗത്തൊന്നും ഈ സമയം ആരും ഉണ്ടാവില്ല...

ചുറ്റംബലത്തിന്റെ തിരക്കൊഴിഞ്ഞ ഭാഗത്തുകൂടി കുളത്തിനടുത്തെയ്ക്ക് പോകാന്‍ നടക്കുമ്പോള്‍ നേദ്യപ്പുരയുടെ പുറത്തേയ്ക്കുള്ള വാതിലിനടുത്ത് ആദി നില്‍ക്കുന്നു... കൂടെ അശോകന്‍ അമ്മാവന്‍റെ മകള്‍ അശ്വതിയും ഉണ്ട്... മൊബൈലില്‍ നോക്കി നില്‍ക്കുന്ന ആദി എന്നെ കണ്ടില്ല... അശ്വതി എനിക്ക് പുറം തിരിഞ്ഞു നില്‍ക്കുന്നത്കൊണ്ട് അവളും എന്നെ കണ്ടില്ല... ഞാന്‍ അവര്‍ക്കെന്നെ കാണാന്‍

💬 Comments

View all comments