0%

Chapter Title : ദേവരാഗം 3 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1.3K

“...എന്ത് പറ്റിയെടാ അമ്മേടെ മുത്തിന്റെ ശബ്ദമെന്താ വല്ലാതിരിക്കുന്നത്..”

എത്ര ദൂരത്താണെങ്കിലും മക്കളുടെ മാറ്റങ്ങള്‍ ശബ്ദംകൊണ്ട് പോലും തിരിച്ചറിയാന്‍ അമ്മാമാര്‍ക്കുള്ള കഴിവ് അപാരം തന്നെയാണ്.

“...ഒന്നൂല്ല അമ്മെ... അമ്മയ്ക്ക് തോന്നിയതാവും...!”

“...അമ്മേടെ കുട്ടന്‍ അത്താഴം കഴിച്ചോടാ...?”

“...ഉം.. കഴിച്ചു... അമ്പലത്തില്‍ അത്താഴ സദ്യ ഉണ്ടായിരുന്നു...”

“.. അവടെ എല്ലാര്‍ക്കും സുഖല്ലേടാ.... “

“.. ഉം.. എല്ലാരും സുഖായിരിക്കുന്നു.. അമ്മേ ഇവിടെ സ്റ്റേജില്‍ പരിപാടികള്‍ നടക്കുന്ന ശബ്ദം കാരണം എനിക്ക് ശരിക്ക് കേള്‍ക്കുന്നില്ല.. ഞാന്‍ പിന്നെ വിളിക്കാട്ടോ...”

“...ഉം ശരി വാവേ... ഞാന്‍ നാളെ വിളിക്കാം...”

അതും പറഞ്ഞു അമ്മ ഫോണ്‍ വച്ചു. അമ്മയോട് സംസാരിച്ചപ്പോള്‍ മനസ്സിലെ ചൂടല്‍പ്പം കുറഞ്ഞു...

വികാരം വിവേകത്തിനു വഴിമാറിത്തുടങ്ങിയപ്പോള്‍ ആദിയെയും കാമുകനെയും കൊല്ലാനുള്ള ദേഷ്യവുമായി നിന്നിരുന്ന ഞാന്‍ എന്റെ അമ്മയെപ്പറ്റി ചിന്തിച്ചു. ഒരു നിമിഷത്തെ വികാരം കൊണ്ട് ഞാന്‍ എടുത്തുചാടി എന്തെങ്കിലും ചെയ്‌താല്‍ ഇന്നത്തെ അവസ്ഥയില്‍ അതെന്റെ വീട്ടിലുള്ളവരെ എത്രത്തോളം വിഷമിപ്പിക്കും എന്ന ചിന്ത എന്റെ ദേഷ്യം ശമിപ്പിച്ചു.

എല്ലാം അവസാനിച്ചു എന്ന്‍ തീരുമാനിച്ച് ഞാന്‍ അവിടെ നിന്നും പതുക്കെ നടന്നു.

പിന്നെ തോന്നി അവളുടെ കാമുകനെ ഒന്ന്‍ കാണണം എന്ന്‍. ആ സമയം ഏതൊരു കാമുകനും തോന്നുന്ന വിചാരം ..”തന്നേക്കാള്‍ എന്ത് പ്രത്യേകതയാണ് അവനുള്ളത്..” എന്നറിയാനുള്ള ആകാംഷ..!

അവര്‍ പുറത്തിറങ്ങിയാല്‍ എന്നെ കാണാന്‍ കഴിയാത്തവിധം ഞാന്‍ ഊട്ടുപുരയ്ക്ക് അടുത്തുള്ള വലിയ പൂപ്പരുത്തിയ്ക്കു പിന്നില്‍ മറഞ്ഞു നിന്നു. സ്നേഹിക്കുന്ന പെണ്ണ്‍ കാമുകനൊപ്പം കൈയെത്തുന്ന ദൂരത്ത് നിന്ന് കാമകേളികള്‍ ആടുന്നത് അറിഞ്ഞിട്ടും പ്രതികരിക്കാനാവാത്ത എന്റെ അവസ്ഥ ഓര്‍ത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.

അഞ്ച്

💬 Comments

View all comments