0%

Chapter Title : ദേവരാഗം 3 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 566

വേഗം എന്റെ അടുത്തേയ്ക്ക് വന്നു...

“...ദേവേട്ടന്‍ എവിടെ ആയിരുന്നു...? ഞാന്‍ എവിടെയെല്ലാം നോക്കി..”

ഉള്ളിലെ ദേഷ്യം അടക്കാന്‍ പാടുപെട്ടുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു..

“...എനിക്കൊരു കോള്‍ വന്നു.. ഇവിടെ ഈ ശബ്ദത്തിനിടയ്ക്ക് ഒന്നും കേള്‍ക്കാന്‍ പറ്റാത്തത്കൊണ്ട് ഞാന്‍ കുറച്ച് മാറി നിന്ന് സംസാരിക്കുകയായിരുന്നു... “

അങ്ങനെ ഞാന്‍ പറഞ്ഞെങ്കിലും ഇത്തരം അവസ്ഥകളില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ ഞാന്‍ അത്ര മിടുക്കനായിരുന്നില്ല., അതുകൊണ്ട് തന്നെ എന്റെ ഭാവമാറ്റം അവള്‍ കണ്ടു പിടിച്ചു.

“...അതിനു ദേവേട്ടന്റെ മുഖമൊക്കെ എന്താ വല്ലാതെ ഇരിക്കുന്നത്.... ആരാ വിളിച്ചേ...?”

എന്റെ കവിളില്‍ തഴുകിക്കൊണ്ട് അവളങ്ങനെ ചോദിച്ചപ്പോള്‍ എനിക്കവളുടെ കൈ തട്ടി മാറ്റണം എന്നുണ്ടായിരുന്നു. പക്ഷെ ഞാനത് ചെയ്തില്ല.

“...ഹേയ് ഒന്നുമില്ല... നിനക്ക് തോന്നിയതാവും... പിന്നെ ചെറിയ തലവേദനയുണ്ട്... “

“... ഈ തണുപ്പിന്റെ ആവും... നമുക്ക് ഒരു ചായ കുടിച്ചാലോ... ചെല്ലമ്മയുടെ കടയില്‍ നിന്ന് കടുപ്പത്തില്‍ ഒരു കട്ടന്‍ അടിക്കുംപോഴേക്കും തലവേദനയൊക്കെ പൊക്കോളും..ദേവേട്ടന്‍ വാ...”

കുലടയായ കാമുകിയുടെ റോള്‍ അവള്‍ അഭിനയിച്ചു തകര്‍ക്കുമ്പോള്‍ എനിക്കവളോട് പുച്ഛം തോന്നി.

“...വേണ്ട ആദി.. ഞാന്‍ തറവാട്ടിലേയ്ക്ക് പോകുവാ... ഗാനമേള കാണാന്‍ ഞാന്‍ നിക്കുന്നില്ല... “

“...അത് ശരിയാ ഒന്ന്‍ നന്നായി ഉറങ്ങിക്കഴിഞ്ഞാല്‍ തലവേദനയൊക്കെ പൊക്കോളും... ദേവേട്ടന്‍ ചെല്ല്.. “

പിന്നെ പതുക്കെ എന്നോട് ചേര്‍ന്ന് നിന്ന് അവളെന്റെ ചെവില്‍ പറഞ്ഞു.

“...നാളെ രാവിലെ ഞാന്‍ തറവാട്ടിലേയ്ക്ക് വന്നേക്കാം എന്റെ ചക്കരക്കുട്ടന്‍ ഇപ്പൊ ചെല്ല്... “

ഞാന്‍ അവളെ അത്ഭുതത്തോടെ നോക്കി നിന്നുപോയി.. ഒരേ സമയം ഒന്നിലധികം കാമുകന്മാരുടെ വിശ്വസ്ത കാമുകി ചമയുവാന്‍ ഇവള്‍ക്കെങ്ങനെ കഴിയുന്നു എന്നോര്‍ത്തിട്ട്..

മുഖത്ത് ഒരു ചിരി വരുത്തി ഞാന്‍ പതുക്കെ തിരിഞ്ഞു നടന്നു... ഈ സമയം പുറകില്‍ അവളുടെ ആശ്വാസത്തോടെയുള്ള നെടുവീര്‍പ്പ് ഞാന്‍ കേട്ടു...

ഭ്രാന്തെടുന്ന മനസ്സുമായി ഞാന്‍ എന്റെ ബുള്ളറ്റില്‍ കയറി പായുകയായിരുന്നു. മാണിക്യന്റെ വീടായിരുന്നു എന്റെ ലക്ഷ്യം.

“കൊല്ലന്‍ മാണിക്യന്‍”

അവന്റെ കൈയില്‍ അവനു കുടിക്കാനായി മാത്രമായിട്ട് പഴങ്ങളൊക്കെ ഇട്ടു അവന്‍തന്നെ വാറ്റിയ നല്ല നാടന്‍ പട്ടയുണ്ടാകും. ഇപ്പോള്‍ എന്റെ ഉള്ളിലെ കത്തല്‍ അണയ്ക്കാനും.., ബോധം കേട്ട് ഒന്നുറങ്ങാങ്ങാനും അത് കൂടിയേ തീരൂ

💬 Comments

View all comments