0%

Chapter Title : ദേവരാഗം 3 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1.3K

ആശ്വാസത്തോടെയുള്ള നെടുവീര്‍പ്പ് ഞാന്‍ കേട്ടു...

ഭ്രാന്തെടുന്ന മനസ്സുമായി ഞാന്‍ എന്റെ ബുള്ളറ്റില്‍ കയറി പായുകയായിരുന്നു. മാണിക്യന്റെ വീടായിരുന്നു എന്റെ ലക്ഷ്യം.

“കൊല്ലന്‍ മാണിക്യന്‍”

അവന്റെ കൈയില്‍ അവനു കുടിക്കാനായി മാത്രമായിട്ട് പഴങ്ങളൊക്കെ ഇട്ടു അവന്‍തന്നെ വാറ്റിയ നല്ല നാടന്‍ പട്ടയുണ്ടാകും. ഇപ്പോള്‍ എന്റെ ഉള്ളിലെ കത്തല്‍ അണയ്ക്കാനും.., ബോധം കേട്ട് ഒന്നുറങ്ങാങ്ങാനും അത് കൂടിയേ തീരൂ എന്നെനിക്ക് തോന്നി.

ഞാന്‍ ചെല്ലുമ്പോള്‍ മാണിക്യന്‍ അവന്റെ വീടിനു മുന്‍പിലുള്ള അവന്റെ തന്നെ വര്‍ക്ക്  ഷോപ്പില്‍ ഏതോ ബൈക്ക് നന്നാക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു..

എന്റെ വണ്ടിയുടെ ശബ്ദം കേട്ട് അവന്‍ തലയുര്‍ത്തി നോക്കി.. ഞാനാണെന്ന് മനസ്സിലാക്കിയപ്പോള്‍ വെയ്സ്റ്റില്‍ കൈതുടച്ച് അവന്‍ എഴുന്നേറ്റു.

“ഹാ... ഇതാര് ദേവനോ... വാ.. വാ.. എവളോം നാളാച്ച് ഉന്നെ പാര്‍ത്തിട്ട്.?” തമിഴ് കലര്‍ന്ന മലയാളത്തില്‍ അവന്‍ ചോദിച്ചു.

ഞാന്‍ വണ്ടി ഒതുക്കി വച്ചിട്ട് അവന്റെ നേരെ ചെന്നു.., എന്റെ ഭാവം കണ്ടിട്ട് അവന്‍ ചോദിച്ചു.

“.. എന്ത് പറ്റി ദേവാ.. എന്താ ഉന്‍ മുഖം വല്ലാതിരിക്കുന്നത്.. “

“...മാണിക്യാ.. എനിക്ക് നിന്റെ പട്ട കുറച്ച് വേണം...” അവന്റെ ചോദ്യത്തിന് മറുപടി പറയാതെ ഉറച്ച ശബ്ദത്തോടെ ഞാനത് പറഞ്ഞപ്പോള്‍. അവന്‍ ആകെ അന്തംവിട്ടുപോയി. പിന്നെ ചിരിച്ചുകൊണ്ട് അവന്‍ ചോദിച്ചു.

“... ആര്‍ക്കാ...? ഉനക്ക് താനാ ദേവാ...? നീ കുടിക്ക മാട്ടിയെ....? എന്നാച്ച്...?”

“.. ആമാടാ... എനക്ക് താന്‍... യേ...? നീ തരില്ലേ...?”

“... തരാം... മുതലേ നീ വിഷയം സൊല്ല് ...?”

“... പറയാന്‍ സൌകര്യമില്ല... നീ സാധനം എവിടെയാ ഇരിക്കുന്നെന്ന്‍ പറയടാ അണ്ണാച്ചി..”

“....അപ്പിടിയാ... നീ വീട്ടിലേയ്ക്ക്

💬 Comments

View all comments