0%

Chapter Title : ദേവരാഗം 3 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1.3K

ചെല്ല്... അങ്കെ പഞ്ചമി ഇറുക്ക്... സൊന്നാ പോതും.. അവ എടുത്ത് തരും... ഞാന്‍ ഇത് മുടിച്ചിട്ട് ശീഘ്രം വരാം..”

അതും പറഞ്ഞ് ഒന്ന്‍ ചിരിച്ചിട്ട് അവന്‍ വീണ്ടും അവന്റെ പണിയില്‍ മുഴുകി.

മാണിക്യന്റെ വീട് ഒരു ചെറിയ കുന്നിന്റെ മുകളിലാണ്. ചുറ്റും ഉള്ള അവന്റെ തന്നെ നാല് ഏക്കര്‍ കന്നാരതോട്ടത്തിന്റെ നടുക്ക്. റോട്ടില്‍ നിന്ന് അവന്റെ വീട്ടിലേയ്ക്ക് കോണ്ക്രീറ്റ് ചെയ്ത വഴിയുണ്ട്. ഈ വഴി തുടങ്ങുന്നയിടത്ത് ആ കുന്നിന്റെ താഴെ റോഡ്‌സൈഡിലാണ് അവന്റെ വര്‍ക്ക് ഷോപ്പ് അതിനോടു ചേര്‍ന്ന്‍ അവന്റെ ആലയും.. ലെയ്ത്തും...,

ഞാന്‍ മാണിക്യന്റെ വീട്ടിലേയ്ക്ക് ചെല്ലുമ്പോള്‍ പഞ്ചമി.. അതായത് മാണിക്യന്റെ പൊണ്ടാട്ടി.. അടുക്കളയിലായിരുന്നു...

രണ്ടു ബാത്ത് അറ്റാച്ച്ഡ്‌ ബെഡ്റൂമും.., ഒരു ഹാളും.., അടുക്കളയും.., പോര്‍ച്ചും.., സിറ്റ്ഔട്ടും ചേര്‍ന്ന എല്ലാ പണികളും കഴിഞ്ഞ ഒരു വാര്‍ക്ക വീടാണ് മാണിക്യന്റെ.. പോര്‍ച്ചില്‍ അവന്റെ മഹിന്ദ്ര ജീപ്പും ബുള്ളറ്റും ഇരിപ്പുണ്ട്.

സമയം അപ്പോള്‍ പത്ത് മണി ആയിരുന്നു. അമ്പലത്തില്‍ നിന്ന് കുട്ടികളുടെ കലാപരിപാടികള്‍ക്ക് ശേഷം ഗാനമേള തുടങ്ങുന്നതാണ് എന്ന അറിയിപ്പ് കേട്ടു.

അകത്തേയ്ക്ക് കയറി ചെന്ന് ഞാന്‍ ബെഡ്റൂമില്‍ നോക്കിയപ്പോള്‍ മാണിക്യന്റെ അഞ്ച് വയസ്സുള്ള മോള്‍ മല്ലിക കട്ടിലില്‍ കിടന്നു അവളുടെ ഫേവറേറ്റ് ടെഡിബെയറിനെയും കെട്ടിപ്പിടിച്ച് സുഖമായി ഉറങ്ങുകയായിരുന്നു. ഞാന്‍ അകത്ത് കയറി അവള്‍ക്കായി ഞാന്‍ കരുതിയിരുന്ന ഡയറിമില്‍ക്ക് കട്ടിലിനോട് ചേര്‍ന്നുള്ള ചെറിയ മേശപ്പുറത്ത് വച്ച്,  അവളുടെ നെറ്റിയില്‍ ഒരുമ്മയും  കൊടുത്തിട്ട് അടുക്കളയിലേയ്ക്ക് ചെന്നു.

അടുക്കളയില്‍ ചെന്നപ്പോള്‍ പഞ്ചമി ദോശയ്ക്കോ മറ്റോ ഉള്ള മാവ് കൂട്ടിവക്കുകയായിരുന്നു. ഒരു ചുവന്ന സാരിയുടുത്ത് സാരിത്തുമ്പ് അരയില്‍ കുത്തിവച്ച്.., സമൃദ്ധമായ മുടി കെട്ടി

💬 Comments

View all comments