0%

Chapter Title : ദേവരാഗം 3 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1.3K

ഇപ്പടി ഇറുക്കെ... “

അവളുടെ ചോദ്യം കേട്ട് ഞാനവളെ ദേഷ്യത്തോടെ നോക്കി. അവള്‍ തുടര്‍ന്നു..

“...എന്നാ ഇപ്പിടി പാക്കിറെ... എന്നാ വിഷയമാനാലും എങ്കിട്ടെ സൊല്ല്... “

ഞാന്‍ വീണ്ടും തലതാഴ്ത്തി ഇരുന്നു. എന്റെ തലപെരുത്ത് തുടങ്ങിയിരുന്നു.

“... എന്നടാ... ഉന്‍ കാതലിക്കിട്ടെ പിണങ്ങിയാച്ചാ...” എന്റെ മനസ്സ് വായിച്ച പോലെ അവള്‍ അങ്ങനെ ചോദിച്ചപ്പോള്‍ അതിശയത്തോടെ ഞാന്‍ അവളെ നോക്കി.

“...ആ.. അപ്പൊ അത് താന്‍ പ്രച്ചനെ.... ആനാ... കുടിക്ക തോന്നര്‍ത്ക്ക് അവളോം പ്രച്ചനയാ...?”

ആരോടെങ്കിലും എല്ലാം പറയണം എന്ന്‍ തോന്നിയത്കൊണ്ട് ഞാന്‍ ഉണ്ടായതെല്ലാം അവളോട്‌ പറഞ്ഞു.

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണ്‍ നിറഞ്ഞിരുന്നു. അതുകണ്ട് പഞ്ചമി എന്റെ മുന്നില്‍ വന്നു നിലത്ത് മുട്ട് കുത്തി നിന്നിട്ട് എന്റെ കൈയില്‍ പിടിച്ച് എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും വര്‍ക്ക്ഷോപ്പ്‌ അടച്ചിട്ട് മാണിക്യനും വന്നു. അവന്‍ വരുമ്പോള്‍ എന്റെ മുഖം പിടിച്ചുയര്‍ത്തി എന്റെ കണ്ണ്‍ തുടയ്ക്കുന്ന പഞ്ചമിയെയാണ് കണ്ടത്.

“..എന്നാച്ച്  ഡീ... യേന്‍ ഇവന്‍ അഴുകിറാ...”

അവന്‍ വേഗം എന്റെ അടുത്ത് എന്റെ ഇടത്ത് വശത്തായി സോഫയില്‍ വന്നിരുന്ന്‍ എന്റെ തലയില്‍ തലോടിക്കൊണ്ട് പഞ്ചമിയോടു ചോദിച്ചു. അവള്‍ പറയാം എന്ന അര്‍ദ്ധത്തില്‍ അവനെ കണ്ണടച്ച് കാണിച്ചു. എന്നിട്ട് അടുക്കളയിലേയ്ക്ക് പോയി..,

അവള്‍ തിരികെ വരുമ്പോള്‍ കൈയില്‍ ഒരു ഗ്ലാസ് വെള്ളം കൊണ്ട് വന്നു എന്നോട് കുടിക്കാന്‍ പറഞ്ഞു.. ഞാനത് വാങ്ങി ഒറ്റവലിക്ക് കുടിച്ചു...

കുടിച്ചപ്പോള്‍ പക്ഷെ അത് വെള്ളമല്ലായിരുന്നു.. നല്ല ഒന്നാംതരം ചാരായം... നിറമില്ലാത്തത്കൊണ്ട് വെള്ളമാണെന്നു ഞാന്‍ കരുതി.. എന്റെ തൊണ്ട കത്തിയത് പോലെ തോന്നി..

ഞാന്‍ കുടിക്കുന്നത് നോക്കി

💬 Comments

View all comments