0%

Chapter Title : ദേവരാഗം 5 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1088

മിന്നായം പോലെ കണ്ടതാണല്ലോടാ പിന്നെ ഇത്രേം നേരം നീ എവിടാരുന്നു...?? അമ്പലപ്പറമ്പിലും കണ്ടില്ലല്ലോ...??” അമ്മാവന്‍ ചോദിച്ചു.

“...ഞാന്‍ മാണിക്യനെ അമ്പലപ്പറമ്പില്‍ വച്ച് കണ്ടിരുന്നു.. ഉറക്കം വന്നപ്പോ അവന്റെ കൂടെ അവന്റെ വീട്ടിലേയ്ക്ക് പോയി.. !!”

“... അത് നന്നായി ഞങ്ങളൊക്കെ വെളുപ്പിനാ വന്നത്.. നീ ചെന്ന്‍ പല്ല് തേച്ചിട്ട് വാ നല്ല ദോശയുണ്ട്.. കഴിക്കാം...”

“..ഇപ്പൊ വരാം..” അതും പറഞ്ഞു ചെന്ന്‍ ഒന്ന് കുളിച്ചു വേഷമൊക്കെ മാറി പ്രാതലും കഴിച്ചിട്ട് ഞാന്‍ പുറത്തേയ്ക്കിറങ്ങി.

ഇനി ആദിയെ കണ്ട് എല്ലാം സംസാരിക്കണം.. അതിനു മുന്പ് എനിക്ക് ചില കാര്യങ്ങളില്‍കൂടി വ്യക്തത വരുത്തുവാനുണ്ട്.. അതിനു വാവയെ ഞാന്‍ പോയി കണ്ടു..

എന്റെ സംശയങ്ങള്‍ക്കുള്ള മറുപടി അവളില്‍ നിന്നും കിട്ടിയെങ്കിലും ഇന്നലെ നടന്ന കാര്യങ്ങളൊന്നും ഞാന്‍ അവളോടോ മീനുവിനോടോ പറഞ്ഞില്ല..

മീനു പലതവണ ചോദിച്ചെങ്കിലും പിന്നീട് പറയാമെന്നു പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു മാറി.. അവിടെ നിന്നും ഞാന്‍ ആദിയുടെ വീട്ടിലേയ്ക്ക് ചെന്നു.. ഇന്നലെ രാത്രി ഞാന്‍ ഇവിടെ വന്ന കാര്യം ആദിക്ക് മാത്രമല്ലേ അറിയൂ.. ഒന്ന് കൂടി ചെന്ന് എല്ലാവരെയും കണ്ടില്ലെങ്കില്‍ അമ്മായിമാര് എന്റെ അമ്മയെ വിളിച്ചു പരാതി പറയും.. പിന്നെ അമ്മയുടെ വീതം പരിഭവവും കേക്കണം.

അമ്മാവന്‍ രാവിലെ തന്നെ അമ്പലത്തില്‍ പോയിരുന്നു.. ഞാന്‍ ചെല്ലുമ്പോള്‍ അമ്മായിയും ആദിയുടെ അനിയന്‍ ആനന്ദും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ..

“..ആദി എന്ത്യേടാ..??” അടുക്കളയിലെ സ്ലാബിലിരുന്ന്‍ അമ്മായിയുണ്ടാക്കിയ ചപ്പാത്തിയും കിഴങ്ങു കറിയും കഴിച്ചുകൊണ്ടിരുന്ന ആനന്ദിന്റെ പാത്രത്തില്‍ നിന്ന് അല്‍പ്പം എടുത്ത് രുചി നോക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു..

“..ചേച്ചി രാവിലെതന്നെ ഏതോ കൂട്ടുകാരിയുടെ വീട്ടില്‍ പോകുവാന്നും പറഞ്ഞ് സ്കൂട്ടറും എടുത്ത് പോകുന്ന കണ്ടായിരുന്നു...!!” അവന്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുകൊണ്ട് തീറ്റ തുടര്‍ന്നു.

“..അതൊന്നുമല്ല ദേവാ.. അവളുടെ കൂട്ടുകാരാരോ ആശുപത്രിയിലാണെന്നും പറഞ്ഞു രാവിലെ ഫോണ്‍ വന്നായിരുന്നു.. അവളവിടം വരെ പോയതാ.. ഉച്ചയാകുമ്പോഴേക്കും വരും..” ചപ്പാത്തി ചുട്ടുകൊണ്ടിരുന്ന അമ്മായി പറഞ്ഞു.

“.. എതാശുപത്രിയിലാ അമ്മായീ..”

“.. സെന്റ്‌ മേരീസിലാണേന്നു തോന്നുന്നു.. നീ അവളെ ഒന്ന്‍ വിളിച്ച് നോക്ക്..”

“.. ങ്ങഹാ.. എന്നാ ഞാനിറങ്ങുവാ അമ്മായീ.. അമ്പലത്തില്‍ കാണാം...”

“.. നീ ഇത്ര

💬 Comments

View all comments