Chapter Title : ദേവരാഗം 5 [ദേവന്‍]
മാണിക്യന്‍ വരുന്നത് കണ്ട് അരുത് എന്ന അര്‍ദ്ധത്തില്‍ അവന്‍ കൈ വീശിക്കാണിച്ചു... അടുത്തു വന്ന മാണിക്യന്‍ അവന്റെ വീശിയ വലത്ത് കൈയില്‍ തന്നെ പിടിച്ച് ചവിട്ടി ഒടിച്ചു..
“..ആആആആആആ ..... എന്നെ ഒന്നും ചെയ്യല്ലേ!!!!!!!!!!....”
പ്രാണവേദനകൊണ്ട് അലറിക്കരഞ്ഞ വരുണിനെ മാണിക്യന്‍ എടുത്തുയര്‍ത്തി മറിഞ്ഞു കിടന്നിരുന്ന ബൈക്കിനു നേരെ എറിഞ്ഞു.. ആ വീഴ്ച്ചയില്‍ വരുണിന്റെ ഇടത്തെ കാലിനും ഒടിവ് പറ്റി...
പിന്നെയും വരുണിന്റെ അടുത്തേയ്ക്ക് ചെന്ന മാണിക്യന്‍ കുനിഞ്ഞ് അവന്റെ മുഖമടച്ച് ഒരടികൂടി കൊടുത്തു.. ആ അടിയില്‍ വരുണിന്റെ ഒരു പല്ല് തെറിച്ചു പോയി..
“... നിന്നെ ആരാ അടിച്ച് ഈ പരുവമാക്കിയത് എന്ന്‍ ആരെങ്കിലും ചോദിച്ചാല്‍ പറഞ്ഞേരെ മാണിക്യനാണെന്ന്..” “..കൊല്ലന്‍ മാണിക്യന്‍...” നല്ല മലയാളത്തില്‍തന്നെയാണ് മാണിക്യന്‍ അത് പറഞ്ഞത്..
കടവായിലൂടെ ചോര ഒലിപ്പിച്ചു കിടന്നിരുന്ന വരുണിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അവന്റെ മുഖത്തിനു നേരെ മുഖമടുപ്പിച്ച് മാണിക്യന്‍ അത്രയും പറഞ്ഞപ്പോഴേക്കും പാവം വരുണിന്റെ ബോധം പോയിരുന്നു.. ബോധംകെട്ട് കിടന്ന വരുണിനെ എടുത്ത് പൊക്കി റോഡരികില്‍ കിടത്തി അവന്റെ ബൈക്കും അടുത്ത്കൊണ്ടുചെന്ന്‍ ഇട്ടിട്ടാണ് മാണിക്യന്‍ തിരിച്ചു പോന്നത്..
ഇന്നലെ നടന്ന സംഭവങ്ങള്‍ മാണിക്യന്‍ തന്നെ പറഞ്ഞത് കേട്ടപ്പോള്‍ സന്തോഷംകൊണ്ട് ഞാനവനെ കെട്ടിപ്പിടിച്ചു..
“... മാണിക്യാ...!!” “...നീ താന്‍ഡാ എന്‍ ഉണ്മയാന നന്‍പന്‍... എനക്ക് മുടിയാമ പോനത് നീ എനക്ക് മുടിച്ചു തന്തിട്ടേ...” ഞാന്‍ അവന്റെ കവിളില്‍ അമര്‍ത്തി ഉമ്മ വച്ചു.. അത്രയ്ക്ക് അവനോടു എനിക്ക് സ്നേഹം തോന്നിയ നിമിഷമായിരുന്നു അത്.. എനിക്ക് വേണ്ടി അവന്‍ ചിലപ്പോള്‍ ജീവന്‍ വരെ തരും എന്നെനിക്ക് മനസ്സിലായി..
“... ആനാ... മാണിക്യാ..!!! നീ യേന്‍ അവനെ ഇപ്പടി സെഞ്ചത്... അവനോടെ ഉയിരുക്ക് ഏതാവത് ആയിടിച്ച്ന്നാ... എന്ന പണ്ണ്‍വേ...??”
“... പിന്നെ എന്നാ ദേവാ .... നമ്മ ഊരിലെയെ വന്ത്.. നമ്മ വീട്ടു പൊണ്ണെയേ മോസം പണ്ണ പാര്‍ത്താ സുമ്മ വിട മുടിയുമാ...???” “...ഇന്ത ആദി എനക്ക് യാര്... എന്‍ കൂടെപ്പിറന്ത തങ്കച്ചി മാതിരിയല്ലവാ... ഇവ എന്നെ അണ്ണാന്ന്‍ താനേ കൂപ്പിടര്ത്.. ”
“..ദേവാ.. നീ എന്‍ തമ്പിഡാ... ഉന്‍ എതിരിന്നാ എനക്കും എതിരി താന്‍.. തെരിയുല്ലേ
💬 Comments
View all comments