0%

Chapter Title : ദേവരാഗം 5 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1092

അറിഞ്ഞിരുന്നില്ല.. അമ്പലപ്പറമ്പില്‍ ബുള്ളറ്റ് ഒതുക്കി വച്ചിട്ട് ഞാന്‍ കുളത്തിന്റെ അരികില്‍ കൂടി ആദിയുടെ വീട്ടിലേയ്ക്ക് പോയപ്പോള്‍ അവിടെ ആദിയും വരുണും ഉണ്ടാകുമെന്ന് മാണിക്യനും കണക്കുകൂട്ടി.. ആദിയുടെ വീട്ടിലേയ്ക്ക് വാഹനം വരുന്നതിനുള്ള വഴി തിരിയുന്നിടത്ത് അവന്‍ ജീപ്പ് നിര്‍ത്തിയിട്ട് ഇരുട്ടിന്റെ മറപറ്റി ആദിയുടെ വീട്ടിലേയ്ക്ക് വന്നു. വരുന്ന വഴിക്ക് ആരും ശ്രദ്ധിക്കാത്ത വിധം ഒരു മരത്തിന്റെ മറവില്‍ വരുണിന്റെ ബൈക്ക് ഒതുക്കി വച്ചിരിക്കുന്നത് അവന്‍ കണ്ടിരുന്നു..

ഞാന്‍ ആദിയുടെ വീട്ടില്‍ വന്നു കയറുന്നതും, ആദി വന്നു വാതില്‍ തുറക്കുന്നതും, ഞങ്ങളുടെ സംസാരവുമെല്ലാം ഒളിച്ചുനിന്നു മാണിക്യന്‍ ശ്രദ്ധിച്ചു.. വാതിലടയ്ക്കാതെ അകത്തേയ്ക്ക് കയറിപ്പോയ ഞാന്‍ ആദിയോട് പറഞ്ഞിട്ട് കക്കൂസില്‍ പോയ തക്കം നോക്കി ആദി വരുണിനെ പുറത്തിറക്കി കൊണ്ട് വരുന്നതും.. വേഗം പൊക്കോളാന്‍ പറഞ്ഞ് ഉന്തിത്തള്ളി വിടുന്നതുമൊക്കെ പോര്‍ച്ചില്‍ കിടന്ന ഇന്നോവയുടെ മറവില്‍ നിന്ന്കൊണ്ട് മാണിക്യന്‍ കണ്ടു.

എന്നാല്‍ വരുണ്‍ പോകുന്നത് നോക്കി ആദി സിറ്റൌട്ടില്‍ തന്നെ നിന്നിരുന്നത്കൊണ്ട് അവന് ആദ്യം വരുണിന്റെ പുറകെ പോകാന്‍ പറ്റിയില്ല... പിന്നീട് പത്ത് മിനിറ്റോളം കഴിഞ്ഞ് ഞാന്‍ വന്നു ആദിയെ അകത്തേയ്ക്ക് കൊണ്ടുപോയിക്കഴിഞ്ഞാണ് അവന്‍ വരുണിനെ പിന്തുടര്‍ന്ന്‍ പോയത്..

അപ്പോഴേക്കും വരുണ്‍ ബൈക്കില്‍ കുറച്ചു ദൂരം പോയിരുന്നു.. എന്നാല്‍ ജീപ്പില്‍ അവനെ പിന്തുടര്‍ന്ന്‍ ചെന്ന മാണിക്യന്‍ അവനെ ആദ്യം ഓവര്‍ടട്ടേക്ക് ചെയ്ത് മുന്നില്‍ കടന്ന്‍ കുറച്ചുദൂരം മുന്നോട്ട് പോയി..

ആദിയുടെ വീടിനടുത്ത് നിന്നും രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് പാടത്തിനു നടുവിലൂടെ വഴി കടന്നു പോകുന്ന ഭാഗത്ത് എത്തിയപ്പോള്‍ അവന്‍ ജീപ്പ് സ്ലോ ചെയ്ത് വരുണ്‍ വരുന്നത് നോക്കിയിരുന്നു.. റിയര്‍വ്യൂ മിററിലൂടെ വരുണ്‍ വരുന്നത് നോക്കിയിട്ട് ബൈക്ക് ജീപ്പിനെ കടന്ന്‍ പോകുന്ന തക്കം നോക്കി അവന്‍ ജീപ്പിലിരുന്ന്‍ വരുണിന്റെ ബൈക്കില്‍ ആഞ്ഞു  ചവിട്ടി..

അപ്രതീക്ഷിതമായി കിട്ടിയ ചവിട്ടില്‍ നിയന്ത്രണം വിട്ടുപോയ വരുണിന്റെ ബൈക്ക് പാടത്തേയ്ക്ക് മറിഞ്ഞു...

വരുണ്‍ തെറിച്ചു വീണു.. ജീപ്പ് നിര്‍ത്തി ഇറങ്ങി മുണ്ടും മടക്കിക്കുത്തി ചെന്ന മാണിക്യന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച വരുണിനെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തി.. കൂടം വന്നു പതിച്ചതുപോലെയുള്ള മാണിക്യന്റെ ചവിട്ടുകൊണ്ട് നിലത്ത് കിടന്നു ശ്വാസം കിട്ടാതെ പുളഞ്ഞ വരുണിന്റെ അടുത്തേയ്ക്ക് വീണ്ടും

💬 Comments

View all comments