Chapter Title : ദേവരാഗം 5 [ദേവന്‍]
ആദീ... എന്നാച്ച്... നീ എന്ന സോല്‍റെ...???”
“നിങ്ങള്‍ക്കൊന്നും അറിയില്ലല്ലേ..?? ഉത്സവം കൂടാന്‍ വന്ന എന്റെ കൂട്ടുകാരനെ നിങ്ങളെന്തിനാ തല്ലിയത് എന്ന്‍...?? അവന്‍ ഇപ്പൊ ആശുപത്രിയില്‍ ഐ.സി.യു.വിലാ അറിയോ..?? “
“...ആദീ ... എന്താ സംഭവം... പറയടീ..??”
ഇതൊക്കെ കണ്ട് ഒന്നും മനസ്സിലായില്ലെങ്കിലും ആദി മാണിക്യനെ തല്ലിയപ്പോള്‍ എനിക്ക് ദേഷ്യം വന്നു. ഞാനവളെ പിടിച്ച് എന്റെ നേരെ നിര്‍ത്തിക്കൊണ്ട് ചോദിച്ചു..
“... അത്... ദേവേട്ടാ...” അവള്‍ പറയാന്‍ ബുദ്ധിമുട്ടുന്ന പോലെ വിക്കി.
“... പറ ആദീ... ആരെയാ ഇവന്‍ തല്ലിയത്...???” മുഖം കുനിച്ചു നിന്ന അവളുടെ താടിയില്‍ പിടിച്ചുയര്‍ത്തി ഞാന്‍ ചോദിച്ചു..
“... ദേവേട്ടാ... അത്.... ഞാന്‍....” അവള്‍ പിന്നെയും വിക്കി.
ഞാന്‍ പിന്നെയും നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ കാര്യം പറഞ്ഞു.. ഇതിനിടയില്‍ പഞ്ചമി മല്ലിമോളെയുംകൊണ്ട് പുറത്തേയ്ക്ക് പോയിരുന്നു.
“... ദേവട്ടാ.. വരുണ്‍ ആശുപത്രിയിലാ.. ഞാന്‍ അവനെ കാണാനാ പോയത്... ഞാന്‍ ചെല്ലുമ്പോള്‍ അവനു ബോധമില്ലായിരുന്നു.. ബോധം വന്നപ്പോള്‍ മാണിക്യന്‍ എന്നയാളാ അവനെ തല്ലിയത് എന്ന് പറഞ്ഞു...”
“.... അപ്പൊ ... അവന്‍ ഇന്നലെ നിന്നെ കാണാന്‍ വന്നിരുന്നോ...??” ഉള്ളില്‍ തിങ്ങി നിറഞ്ഞ സന്തോഷം പുറത്ത് കാണിക്കാതെ അവളുടെ മറുപടി എന്താണെന്നറിയാന്‍ ഒന്നും അറിയാത്തപോലെ ഞാന്‍ ചോദിച്ചു..
“... ദേവേട്ടാ.. ദേവേട്ടന് എല്ലാം അറിയാമെന്ന് എനിക്കറിയാം... ഞാന്‍ വരുന്ന വഴി വാവയെ കണ്ടിട്ടാ വരുന്നത്.. എല്ലാം ദേവേട്ടനോട് പറഞ്ഞ കാര്യം അവള് പറഞ്ഞു...” ഒറ്റ ശ്വാസത്തില്‍ അത്രയും പറഞ്ഞിട്ട് അവള്‍ എന്റെ പ്രതികരണം എന്താണെന്ന് അറിയാന്‍ എന്റെ നേരെ നോക്കി.
കാര്യങ്ങളൊക്കെ ഞാന്‍ അറിഞ്ഞു എന്നത് അവള്‍ക്ക് മനസ്സിലായി എന്നറിഞ്ഞപ്പോള്‍ എനിക്ക് ആശ്വാസം തോന്നി ഒപ്പം സന്തോഷവും.
ഇന്നലെ രാത്രി പഞ്ചമി പറഞ്ഞത് അനുസരിച്ച് ഞാന്‍ ആദിയെ കാണാന്‍ പോയപ്പോള്‍ എന്റെ പുറകെ ജീപ്പുമെടുത്ത് മാണിക്യനും വന്നിരുന്നു.. ആദിയെയും വരുണിനെയും ഒരുമിച്ച് ഞാന്‍ കണ്ടാല്‍ ചിലപ്പോള്‍ അടി നടക്കുമെന്നും.. അതല്ലെങ്കില്‍ സംഭവം പുറത്തറിയാതിരിക്കാന്‍ അവര്‍ എന്നെ അപായപ്പെടുത്താന്‍ വരെ ശ്രമിക്കും എന്നും മാണിക്യനു തോന്നിയിരുന്നു. അതുകൊണ്ടാണ് അവന്‍ എന്നെ പിന്തുടര്‍ന്ന്‍ വന്നത്..
പക്ഷെ അവന്‍ എന്റെ പുറകെ വന്ന കാര്യം ഞാന്‍
💬 Comments
View all comments