Chapter Title : ദേവരാഗം 5 [ദേവന്‍]
വന്നാല്‍ പിന്നെ മോളെ കളിപ്പിക്കലും പഞ്ചമിക്കൊപ്പം സൊറപറച്ചിലും പാചകവും ഒക്കെയായി ഒരു മേളമാണ്..
പക്ഷെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആദി ഇങ്ങോട്ട് അധികം വരാറില്ല എന്ന്‍ മാണിക്യന്‍ എന്നോട് പറഞ്ഞിരുന്നു.. പുതിയ കൂട്ടുകാരെ കിട്ടിയതോടെ മിക്ക വീക്കെന്റുകളിലും അവള്‍ വീട്ടിലുണ്ടാകാറില്ല എന്നതായിരുന്നു കാരണം..
ഈ സമയം മുഴുവന്‍ ഞാന്‍ ആദിയെ ശ്രദ്ധിക്കുകയായിരുന്നു.. വന്നിട്ട് ഇതുവരെ അവളെന്റെ നേരെ നോക്കിയിട്ടില്ല.. മല്ലിമോളുമായുള്ള സംസാരം കഴിഞ്ഞ് അവള്‍ എന്റെ അടുത്ത് ദിവാന്‍കോട്ടില്‍ വന്നിരുന്നു.. അവളുടെ കണ്ണൊക്കെ കലങ്ങി.. മുഖം വാടിയാണിരിക്കുന്നത് ..
“...എന്താ ആദീ നീയെന്താ വല്ലാതിരിക്കുന്നെ..?? നീ ഹോസ്പിറ്റലില്‍ പോയതാണെന്ന് അമ്മായി പറഞ്ഞല്ലോ..?? ആരാ ഹോസ്പിറ്റലില്‍ കിടക്കുന്നെ...??” ഞാന്‍ ചോദിച്ചു.
“...മാണിക്യണ്ണന്‍ എവടെ...??” എന്റെ ചോദ്യത്തിന് മറുപടി പറയാതെ എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അവള്‍ ചോദിച്ചു..
“... ആ.. യാരിത് ആദിയാ...?? എപ്പോ വന്തേ...??” അവളുടെ ചോദ്യത്തിന് ഞാന്‍ മറുപടി പറയുന്നതിന് മുന്‍പേ പഞ്ചമി കയറി വന്ന് ചോദിച്ചു..
“...അക്കാ.. മാണിക്യണ്ണന്‍ എങ്കെ...??” ആദി സ്വരം വളരെ കടുപ്പിച്ചാണ് ചോദിച്ചത്.
“അവ ഇപ്പൊ വറുവാ ... യേ...?? എന്നാച്ച്...??? ഉന്‍ മുഗം എല്ലാം ഒരു മാതിരിയായിയിറുക്ക്..??” പഞ്ചമി എളിയില്‍ കുത്തിയിരുന്ന സാരിത്തുമ്പ് അഴിച്ച് നേരെയിട്ട് തോര്‍ത്തുകൊണ്ട് വിയര്‍പ്പു തുടച്ചുകൊണ്ട് ചോദിച്ചു..
“.. എനിക്ക് അണ്ണനെ കാണണം.. എങ്കെ അവ...??” വീണ്ടും അതേ ചോദ്യം
“... എന്നാ തങ്കച്ചീ... എന്നെ എന്തിനാ കാണുന്നത്..??” അവളുടെ ചോദ്യവും ഭാവവും കണ്ടുകൊണ്ട് അടുക്കള ഭാഗത്ത് നിന്നും ഹാളിലേയ്ക്ക് വന്ന മാണിക്യന്‍ ചോദിച്ചു.. പക്ഷെ അത് കേട്ട ആദിയുടെ പ്രതികരണം കണ്ട് ഞാന്‍ വാ പൊളിച്ചു പോയി..
അവള്‍ മാണിക്യന്റെ നേരെ കുതിച്ചു ചെന്ന് അവന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് കവിളില്‍ ആഞ്ഞടിച്ചു...
“...എന്റെ കൂട്ടുകാരെ ഉപദ്രവിക്കാന്‍ നിങ്ങള്‍ക്കാരാ അധികാരം തന്നത്...??” ദേഷ്യത്തോടെ ഉള്ള ആദിയുടെ ചോദ്യവും പ്രവര്‍ത്തിയും കണ്ട് അന്തംവിട്ടു നിന്ന ഞാന്‍ പഞ്ചമിയുടെ നേരെ നോക്കി..
എന്നാല്‍ അവള്‍ ഇതൊക്കെ കണ്ട് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന കണ്ടപ്പോള്‍ എനിക്ക് അതിശയമായി.. അടികൊണ്ടെങ്കിലും മാണിക്യനും ഭാവമാറ്റമൊന്നുമില്ല.. ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചിരുന്ന ആദിയുടെ കൈയില്‍ പിടിച്ചുകൊണ്ട് അവന്‍ ചോദിച്ചു..
“...എന്നാ
💬 Comments
View all comments