Chapter Title : ദേവരാഗം 5 [ദേവന്‍]
പറഞ്ഞത്.” ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ കുറച്ച് നേരത്തേയ്ക്ക് ആദിക്ക് മറുപടി ഇല്ലായിരുന്നു. അവള്‍ മുഖംപൊത്തി കുറച്ച് നേരം ഇരുന്നിട്ട് എന്റെ കൈയില്‍ പിടിച്ചു കൊണ്ട് പറയാന്‍ തുടങ്ങി.
“...ദേവേട്ടാ... എനിക്കൊന്നും അറിയില്ലായിരുന്നു... ഞാന്‍... ഞാന്‍... അവരു പറഞ്ഞതൊക്കെ വിശ്വസിച്ചു...” എന്റെ നേരെ കെഞ്ചുന്ന ഭാവത്തില്‍ നോക്കിക്കൊണ്ട് അവള്‍ തുടര്‍ന്നു..
“...വരുണ്‍ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അപ്പോഴത്തെ അവന്റെ അവസ്ഥ കണ്ട് സഹതാപം തോന്നിയാ ഞാന്‍ അവനെ എതിര്‍ക്കാതിരുന്നത്.. പക്ഷെ ഒരിക്കല്‍ പോലും ഞാന്‍ അവനോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല ദേവേട്ടാ.. ഞാന്‍ അവനെ ഒരു ഫ്രെണ്ടായിട്ടു മാത്രേ കണ്ടിട്ടുള്ളൂ...”
“... ഉത്സവത്തിന് വരാന്‍ ദേവേട്ടനോട് ഞാന്‍ പറഞ്ഞപ്പോള്‍ പോലും ദേവേട്ടന്‍ ഒന്നും പറയാതിരുന്നപ്പോ ഞാനാകെ തകര്‍ന്നുപോയി ദേവേട്ടാ.... ദേവേട്ടനെ കാണാനും.., ഈ തോളില്‍ തലവച്ച് ഇരിക്കാനുമൊക്കെ ഞാന്‍ എത്ര കൊതിച്ചുവെന്നു ദേവേട്ടന് അറിയാമോ..??” കട്ടിലില്‍ എന്റെ അടുത്ത് ഇരുന്നിരുന്ന ആദി അതും പറഞ്ഞ് എന്റെ തോളില്‍ തലചായ്ച്ചു ..
“..അതുകൊണ്ട് മാത്രമാ അവന്‍ ഉത്സവത്തിന് വരുമെന്ന് പറഞ്ഞപ്പോ ഞാന്‍ എതിര്‍ക്കാതിരുന്നത്.... അവന്‍ വന്നിട്ട് എന്റെ വീട് കാണണം എന്ന് പറഞ്ഞതുകൊണ്ടാ ഞാന്‍ അവനെ വീട്ടിലേയ്ക്ക് കൊണ്ട് പോയത്..., പക്ഷെ അവിടെ വച്ച് ദേവേട്ടന്‍ കരുതുന്നപോലെയൊന്നും ഞങ്ങള്‍ തമ്മില്‍ നടന്നിട്ടില്ല ദേവട്ടാ...”
“....പക്ഷെ അവിടെ വച്ച് അവനെ കണ്ടാല്‍ ദേവേട്ടന്‍ ഞാന്‍ പറയുന്നതൊന്നും വിശ്വസിക്കില്ലെന്ന് എനിക്കറിയാം... അത് ദേവേട്ടന്റെ തെറ്റല്ല.. ദേവേട്ടന്റെ സ്ഥാനത്ത് ഞാനായാലും അങ്ങനെയേ ചിന്തിക്കൂ.. അതുകൊണ്ടാ ഞാന്‍ അവനെ ദേവേട്ടന്‍ കാണാതെ പറഞ്ഞു വിട്ടത്.. അല്ലാതെ ദേവേട്ടന്‍ ഉദ്ദേശിക്കുന്നപോലെ ഒന്നും ഞങ്ങള്‍ തമ്മിലില്ല....”
“....ദേവേട്ടന്റെ ആദി ദേവേട്ടനെ ചതിച്ചിട്ടില്ല ദേവേട്ടാ... എന്നെ വിശ്വസിക്ക്...” അവള്‍ പിന്നെയും കരയാന്‍ തുടങ്ങി.. നുണകള്‍ പറഞ്ഞ് എന്നെ വിശ്വസിക്കാന്‍ അവള്‍ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.
വരുണും ഗീതുവും കൂടി അവളെ പറഞ്ഞു ചതിക്കുകയാണ് എന്ന്‍ അവള്‍ മനസ്സിലാക്കി കഴിയുമ്പോള്‍ എങ്കിലും അവള്‍ എന്നോട് ഉണ്ടായതെല്ലാം സത്യസന്ധമായി ഏറ്റുപറയും എന്ന്‍ ഒരു പ്രതീക്ഷയില്ലാത്ത പ്രതീക്ഷ എനിക്കുണ്ടായിരുന്നു.. പക്ഷെ അവിടെയും എന്റെ ധാരണകള്‍ തെറ്റി..
“...ദേവേട്ടാ എന്നോട് പിണങ്ങല്ലേ... ദേവേട്ടനില്ലാതെ എനിക്ക് പറ്റില്ല... എനിക്ക് എന്റെ ദേവേട്ടനെ
💬 Comments
View all comments