Chapter Title : ദേവരാഗം 5 [ദേവന്‍]
എന്നും വേണം... കോളേജ് ലൈഫും കൂട്ടുകാരും ഒക്കെ ആയപ്പോള്‍ ഞാന്‍ ഇച്ചിരെ അഹങ്കരിച്ചു പോയി... പക്ഷെ ഇപ്പൊ എനിക്കതിനുള്ള ശിക്ഷ കിട്ടി ദേവേട്ടാ... പ്രായത്തിന്റെ അറിവില്ലായ്മ്മയായി കണ്ട് എന്നോട് ഒന്ന്‍ ക്ഷമിച്ചൂടെ ദേവേട്ടന്....” കാലുകള്‍ താഴേക്കിട്ടു കട്ടിലില്‍ ഇരിക്കുകയായിരുന്ന എന്റെ കാലില്‍ കെട്ടി വീണ് കരഞ്ഞുകൊണ്ടാണ് ആദി അത്രയും പറഞ്ഞത്...
ഗൌരവം വിടാതെ ശരി എന്ന അര്‍ദ്ധത്തില്‍ ഞാന്‍ ഒന്ന് മൂളി.. അത് കേട്ട് വിശ്വസിക്കാവാത്തപോലെ എന്റെ നേരെ നോക്കിയിട്ട് അവള്‍ നിലത്തു നിന്ന്‍ എഴുന്നേറ്റു...
“... അല്ലെങ്കിലും ദേവേട്ടന് എന്നെ വെറുക്കാന്‍ കഴിയില്ലെന്ന്‍ എനിക്കറിയാം... ദേവേട്ടന് എന്നോടുള്ള സ്നേഹം എത്രയാണെന്നും എനിക്കറിയാം... എന്റെ പൊന്ന്‍ ഒരുപാട് വിഷമിച്ചൂ അല്ലേ..??? ഇനി ദേവേട്ടന്റെ ആദി ഒരിക്കലും ദേവേട്ടനെ വിഷമിപ്പിക്കില്ല...” കണ്ണ് തുടച്ച് എഴുന്നേറ്റ അവള്‍ എന്റെ മുഖം കൈക്കുമ്പിളില്‍ എടുത്ത് അത്രയും പറഞ്ഞിട്ട് എന്റെ മുഖം മുഴുവന്‍ ഉമ്മവെക്കാന്‍ തുടങ്ങി.
അവള്‍ എന്റെ മുഖം മുഴുവന്‍ ഉമ്മകള്‍കൊണ്ട് പൊതിയുമ്പോള്‍ എന്റെ ദേഹത്ത് പഴുതാര അരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്.. മുഷ്ടി ചുരുട്ടി കട്ടിലില്‍ കുത്തി വച്ചുകൊണ്ട് കടിച്ചു പിടിച്ച് എല്ലാം സഹിച്ച് ഞാനിരുന്നു.
“... ദേവേട്ടാ.. ഇപ്പോഴും എന്നോടുള്ള ദേഷ്യം മാറിയിട്ടില്ലെന്നു അറിയാം... ഒക്കെ ശരിയാകും... എന്റെ കണ്ണന്‍ സമാധാനമായിട്ട് വീട്ടില്‍ പൊക്കോ.. ഇനി ഒരുമാസം കൂടിക്കഴിഞ്ഞാല്‍ വെക്കേഷന്‍ തുടങ്ങും... അപ്പൊ നമുക്ക് മാത്രമായി ഒരു യാത്ര പോകാം.. ഞാനും എന്റെ ദേവേട്ടനും മാത്രം... അത് കഴിഞ്ഞു വരുമ്പോ എന്റെ മുത്തിന്റെ ഈ പിണക്കമൊക്കെ മാറും...” അത്രയൊക്കെ അവള്‍ ചെയ്തിട്ടും എന്റെ മുഖത്തെ ഗൌരവഭാവം മാറാത്തത് കണ്ട് എന്റെ തലമുടിയില്‍ വിരലോടിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
അത് കേട്ടപ്പോള്‍ എന്റെ മുഖത്ത് ഒരു പുച്ഛച്ചിരി വിരിഞ്ഞു. പക്ഷെ അവള്‍ക്കത് ആനന്ദമന്ദഹാസമായിട്ടാണ് തോന്നിയത്...
“... ഓ.. ഒന്ന് ചിരിച്ചു കണ്ടല്ലോ.. കള്ളന്‍... ഇപ്പഴാ എനിക്ക് സമാധാനമായത്.. വാ ഇനി നമുക്ക് ഊണ് കഴിക്കാം.. അക്ക എല്ലാം വിളമ്പി വച്ച് നോക്കിയിരിക്കുകയാവും..” അവള്‍ എന്നെ പിടിച്ച് എഴുന്നേല്‍പ്പിച്ചിട്ട് കൈയില്‍ പിടിച്ച് വലിച്ചു.. ഞാന്‍ അവള്‍ക്കൊപ്പം മുറി തുറന്ന്‍ പുറത്തേയ്ക്കിറങ്ങി... മാണിക്യനും പഞ്ചമിയും മല്ലിമോളും
💬 Comments
View all comments