0%

Chapter Title : ദേവരാഗം 5 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1100

ഹാളില്‍ തന്നെ ഉണ്ടായിരുന്നു..

കരഞ്ഞുകൊണ്ട് അകത്തേയ്ക്ക് പോയ ആദി ചിരിച്ചുകൊണ്ട് പുറത്തേയ്ക്ക് വരുന്നത് കണ്ട് പഞ്ചമി അത്ഭുതത്തോടെ പുരികം വളച്ച് എന്താ എന്നാ അര്‍ദ്ധത്തില്‍ എന്നെ നോക്കി..

ഞാന്‍ പറയാം എന്ന്‍ കണ്ണിറുക്കി കാണിച്ചു. പഞ്ചമി കഴിക്കാനുള്ളതെല്ലാം മേശപ്പുറത്ത് അടച്ചു വച്ചിട്ടുണ്ടായിരുന്നു. ആദി ഞങ്ങളെ എല്ലാവരെയും വിളിച്ച് ഇരുത്തി ചോറും കറികളും വിളമ്പി തന്ന ശേഷം മല്ലിമോളെ മടിയില്‍ ഇരുത്തി അവള്‍ക്കു വാരിക്കൊടുത്ത്കൊണ്ട്  ഊണ് കഴിക്കാന്‍ തുടങ്ങി.. ഊണിന്റെ സമയത്ത് ഞങ്ങളാരും ഒന്നും മിണ്ടിയില്ല.

“..ദേവേട്ടന്‍ എപ്പോഴാ പോകുന്നേ...??”

“... വെയിലാറിയിട്ടു ഞാന്‍ ഇറങ്ങും....!!!”

“... എന്നാ ഞാന്‍ പോകുവാ ദേവേട്ടാ... വീട്ടില്‍ ചെന്നിട്ടു ഫോണ്‍ വിളിക്കണോട്ടോ.. ഞാന്‍ കാത്തിരിക്കും...!!” മല്ലിമോളെ എടുത്ത് ഒന്ന്കൂടി ഉമ്മ വച്ചിട്ട്‌ ആദി പോകാനായി പുറത്തേയ്ക്കിറങ്ങി നടന്നു...

“... ആദീ.. ഒന്ന് നിന്നേ....” അഭിനയിച്ചു ഫലിപ്പിച്ച് പ്രശ്നങ്ങളെല്ലാം സോള്‍വ് ചെയ്തു എന്ന്‍  കരുതി പോകാനിറങ്ങിയ അവളെ ഞാന്‍ വിളിച്ചു..

തിരിഞ്ഞു നിന്ന്‍ എന്റെ നേരെ നോക്കിയ ആദിയുടെ മുന്നിലേയ്ക്ക് കയറി നിന്നിട്ട് ഞാന്‍ തുടര്‍ന്നു..

... തകര്‍ത്ത് അഭിനയിച്ച് ഞങ്ങളെ കുപ്പീലിറക്കി എന്ന്‍ കരുതി പോകുന്നതിനു മുന്പ് ഒരു കാര്യം കൂടി നീ അറിയണം..!!

“...നീ വിചാരിച്ചിരിക്കുന്നത് നീയും വരുണും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്  മീനുവും വാവയുമൊക്കെ പറഞ്ഞുള്ള അറിവേ എനിക്കുള്ളൂ എന്നല്ലേ...?? അത്കൊണ്ടാണല്ലോ ഞാന്‍ അറിഞ്ഞതിനൊക്കെ മറ്റൊരു വശമുണ്ട് എന്ന്‍ എന്നെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഇത്രയും നേരം നീ ശ്രമിച്ചുകൊണ്ടിരുന്നത്...”

“...എന്നാല്‍ നിങ്ങള് തമ്മിലുള്ള ബന്ധമെന്താണെന്നു ഞാന്‍ നേരിട്ട് അറിഞ്ഞതാ... അതുകൊണ്ട്  നീ പറഞ്ഞതും വിശ്വസിച്ചു ഒരു പൊട്ടനെപ്പോലെ ഞാന്‍ നിന്റെ പുറകെ വരുമെന്നാ കരുതിയത് എങ്കില്‍ നിനക്ക് തെറ്റി മോളെ...!!”

അവളുടെ മുഖം ചോരവാര്‍ന്നു പോയപോലെ വിളറുന്നത് ഞാന്‍ കണ്ടു.

“...ദേവേട്ടന്‍ എന്താ അറിഞ്ഞത്....” ആകാംഷ അടക്കാനാവാതെ അവള്‍ ചോദിച്ചു..

“... മോളേ ആദീ...!!! നീയും അവനും കൂടെ ഇന്നലെ കുളത്തിന്റെ മറപ്പുരയില്‍ നിന്ന് കാട്ടിക്കൂട്ടിയത് ഒക്കെ ഒരു ചുമരിനപ്പുറം നിന്ന് ഞാന്‍ അറിഞ്ഞുകൊണ്ടാ ഇരുന്നത്...” കേട്ടത് വിശ്വസിക്കാവാത്ത പോലെ നില്‍ക്കുന്ന അവളെ നോക്കി പല്ല് ഞെരിച്ചുകൊണ്ട് ഞാന്‍ തുടര്‍ന്നു.

“...നിന്നെ

💬 Comments

View all comments