0%

Chapter Title : ദേവരാഗം 5 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1101

കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു.. പക്ഷെ അങ്ങനെ നിന്നെ കൊന്നിട്ട് ജയിലില്‍ പോകാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല.. അതുകൊണ്ടാ കളി ഞാനൊന്ന് മാറ്റിക്കളിച്ചത്.. പക്ഷെ അപ്പോഴും വരുണിനെ എന്തെങ്കിലും ചെയ്യണം എന്നെനിക്കില്ലായിരുന്നു.. പക്ഷെ നിന്നെയും എന്നെയുമൊക്കെ സ്വന്തം കൂടപ്പിറപ്പുകളെ പോലെ സ്നേഹിക്കുന്ന മാണിക്യന് അവനോടു ക്ഷമിക്കാന്‍ കഴിയില്ല... അവന്‍ വരുണിനെ കൊല്ലാതെ വിട്ടത് അവന്റെ വീട്ടുകാരുടെ ഭാഗ്യം..”

“...ഇന്നലെ എന്നെ കണ്ടപ്പോഴെങ്കിലും നീ അവനുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു എങ്കില്‍ ഇന്ന് സംഭവം മൊത്തം മാറിയേനെ...”

“...പക്ഷെ അത് ചെയ്യാതെ ഇന്ന് നീ കുറെ നുണകള്‍ പറഞ്ഞ് എന്നെ വിശ്വസിപ്പിക്കാനാണ് ശ്രമിച്ചത്.... ഇനി നീ എന്റെ ജീവിതത്തിലില്ല..  നിന്നെ സ്നേഹിച്ചിരുന്ന ആ പഴയ ദേവന്‍ മരിച്ചു...” വിജയീ ഭാവത്തില്‍ പറഞ്ഞു നിര്‍ത്തിയ എന്നെ ദയനീയമായി നോക്കിയിട്ട് അവള്‍ തലതാഴ്ത്തി തിരിഞ്ഞു നടന്നു..

അവള്‍ പോകുന്നത് നോക്കി പുറത്തേയ്ക്ക് ഒന്ന്‍ കാര്‍ക്കിച്ചു തുപ്പിയിട്ട് ഞാന്‍ അകത്തേയ്ക്ക് കയറി..

“...ദേവേട്ടാ...” പോയി എന്ന് കരുതിയ ആദിയുടെ ശബ്ദം വാതില്‍ക്കല്‍ കേട്ട് തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് സംഹാരരുദ്രയെപ്പോലെ പോലെ നില്‍ക്കുന്ന ആദിയെയാണ്... അത്ഭുതത്തോടെ നോക്കുന്ന എന്റെ മുന്നില്‍ വന്ന് എന്റെ മുഖം ഇരുകൈകൊണ്ടും പിടിച്ചിട്ട് അവള്‍ പറഞ്ഞു.

“.... ദേവേട്ടനെ മോഹിച്ചത് പോലെ ഈ ആദി ഇതുവരെ മറ്റൊന്നും മോഹിച്ചിട്ടില്ല... ഒരു തെറ്റ്പറ്റി... നേരാ.... അതിനു പകരം ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടതാ ഇന്നലെ നിങ്ങള്‍ എന്നില്‍ നിന്ന് കവര്‍ന്നെടുത്തത്.. അപ്പോഴും പൂര്‍ണ്ണമനസ്സോടെയാ ഞാന്‍ നിങ്ങള്‍ക്ക് വഴങ്ങിത്തന്നത്... എന്നായാലും ദേവേട്ടന് അവകാശപ്പെട്ടതാണല്ലോ  എന്നോര്‍ത്ത്.. എന്നിട്ട് ഇപ്പൊ നിങ്ങള്‍ക്കെന്നെ വേണ്ടാ അല്ലേ???.... നോക്കിക്കോ... എന്നെയല്ലാതെ മറ്റൊരു പെണ്ണിനെ ദേവേട്ടന്‍ കല്യാണം കഴിക്കില്ല... അതിനി എത്ര കാലം കഴിഞ്ഞിട്ട് ആയാലും.... എന്റെ വാശി ദേവേട്ടന് അറിയാല്ലോ...???”

അവളുടെ അട്ടഹാസം കേട്ടിട്ടും പുച്ഛഭാവത്തില്‍ ഞാന്‍ നില്‍കുന്നതു കണ്ട് കലങ്ങിയ കണ്ണില്‍ കനലെരിയുന്ന പോലെ നോക്കി അത്രയും പറഞ്ഞിട്ട് ചവിട്ടിക്കുലുക്കി അവള്‍ ഇറങ്ങിപ്പോയി.

നൂറ് ശതമാനം തോറ്റ് നില്‍ക്കുമ്പോഴും തോല്‍വി സമ്മതിക്കാത്ത സ്വഭാവമാണ് ആദിക്ക്.. ഞാന്‍ അമ്മയോടോ അമ്മാവനോടോ ഒന്നും പറയില്ല എന്ന ധൈര്യത്തിലാണ് അവളങ്ങനെ പറഞ്ഞത് എങ്കിലും... ഇനി അമ്മ

💬 Comments

View all comments