0%

Chapter Title : ദേവരാഗം 5 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 3.2K

ഞാന്‍ പറഞ്ഞത് കേട്ട് അതെ എന്ന്‍ അവള്‍ തലയാട്ടി.

“... എന്നാല്‍ ഈ കാര്യം അറിഞ്ഞപ്പോള്‍ മീനു അവളുടെ ഒരു ഫ്രണ്ട് വഴി ശാരിയുടെ ഒരു ടീച്ചറിനോട്‌ ഇക്കാര്യം സംസാരിച്ചിരുന്നു.. അവര്‍ക്കും ഈ കഥ തന്നെയാണ് പറയാനുണ്ടായിരുന്നത്.. മിടുക്കിയായിരുന്ന അവളിപ്പോ പഴയ ശാരിയുടെ പ്രേതം മാത്രമാണെന്ന് പറയുമ്പോള്‍ ആ ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു എന്നാ മീനു പറഞ്ഞത്.” ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ കുറച്ച് നേരത്തേയ്ക്ക് ആദിക്ക് മറുപടി ഇല്ലായിരുന്നു. അവള്‍ മുഖംപൊത്തി കുറച്ച് നേരം ഇരുന്നിട്ട് എന്റെ കൈയില്‍ പിടിച്ചു കൊണ്ട് പറയാന്‍ തുടങ്ങി.

“...ദേവേട്ടാ... എനിക്കൊന്നും അറിയില്ലായിരുന്നു... ഞാന്‍... ഞാന്‍... അവരു പറഞ്ഞതൊക്കെ വിശ്വസിച്ചു...” എന്റെ നേരെ കെഞ്ചുന്ന ഭാവത്തില്‍ നോക്കിക്കൊണ്ട് അവള്‍ തുടര്‍ന്നു..

“...വരുണ്‍ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അപ്പോഴത്തെ അവന്റെ അവസ്ഥ കണ്ട് സഹതാപം തോന്നിയാ ഞാന്‍ അവനെ എതിര്‍ക്കാതിരുന്നത്.. പക്ഷെ ഒരിക്കല്‍ പോലും ഞാന്‍ അവനോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല ദേവേട്ടാ.. ഞാന്‍ അവനെ ഒരു ഫ്രെണ്ടായിട്ടു മാത്രേ കണ്ടിട്ടുള്ളൂ...”

“... ഉത്സവത്തിന് വരാന്‍ ദേവേട്ടനോട് ഞാന്‍ പറഞ്ഞപ്പോള്‍ പോലും ദേവേട്ടന്‍ ഒന്നും പറയാതിരുന്നപ്പോ ഞാനാകെ തകര്‍ന്നുപോയി ദേവേട്ടാ.... ദേവേട്ടനെ കാണാനും.., ഈ തോളില്‍ തലവച്ച് ഇരിക്കാനുമൊക്കെ ഞാന്‍ എത്ര കൊതിച്ചുവെന്നു ദേവേട്ടന് അറിയാമോ..??” കട്ടിലില്‍ എന്റെ അടുത്ത് ഇരുന്നിരുന്ന ആദി അതും പറഞ്ഞ് എന്റെ തോളില്‍ തലചായ്ച്ചു ..

“..അതുകൊണ്ട് മാത്രമാ അവന്‍ ഉത്സവത്തിന് വരുമെന്ന് പറഞ്ഞപ്പോ ഞാന്‍ എതിര്‍ക്കാതിരുന്നത്.... അവന്‍ വന്നിട്ട് എന്റെ വീട് കാണണം എന്ന് പറഞ്ഞതുകൊണ്ടാ ഞാന്‍ അവനെ വീട്ടിലേയ്ക്ക് കൊണ്ട് പോയത്..., പക്ഷെ അവിടെ വച്ച്

💬 Comments

View all comments