0%

Chapter Title : ദേവരാഗം 5 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 3.2K

ദേവേട്ടന്‍ കരുതുന്നപോലെയൊന്നും ഞങ്ങള്‍ തമ്മില്‍ നടന്നിട്ടില്ല ദേവട്ടാ...”

“....പക്ഷെ അവിടെ വച്ച് അവനെ കണ്ടാല്‍ ദേവേട്ടന്‍ ഞാന്‍ പറയുന്നതൊന്നും വിശ്വസിക്കില്ലെന്ന് എനിക്കറിയാം... അത് ദേവേട്ടന്റെ തെറ്റല്ല.. ദേവേട്ടന്റെ സ്ഥാനത്ത് ഞാനായാലും അങ്ങനെയേ ചിന്തിക്കൂ.. അതുകൊണ്ടാ ഞാന്‍ അവനെ  ദേവേട്ടന്‍  കാണാതെ പറഞ്ഞു വിട്ടത്.. അല്ലാതെ ദേവേട്ടന്‍ ഉദ്ദേശിക്കുന്നപോലെ ഒന്നും ഞങ്ങള്‍ തമ്മിലില്ല....”

“....ദേവേട്ടന്റെ ആദി ദേവേട്ടനെ ചതിച്ചിട്ടില്ല ദേവേട്ടാ... എന്നെ വിശ്വസിക്ക്...” അവള്‍ പിന്നെയും കരയാന്‍ തുടങ്ങി.. നുണകള്‍ പറഞ്ഞ് എന്നെ വിശ്വസിക്കാന്‍ അവള്‍ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.

വരുണും ഗീതുവും കൂടി അവളെ പറഞ്ഞു ചതിക്കുകയാണ് എന്ന്‍ അവള്‍ മനസ്സിലാക്കി കഴിയുമ്പോള്‍ എങ്കിലും അവള്‍ എന്നോട് ഉണ്ടായതെല്ലാം സത്യസന്ധമായി ഏറ്റുപറയും എന്ന്‍ ഒരു പ്രതീക്ഷയില്ലാത്ത പ്രതീക്ഷ എനിക്കുണ്ടായിരുന്നു.. പക്ഷെ അവിടെയും എന്റെ ധാരണകള്‍ തെറ്റി..

“...ദേവേട്ടാ എന്നോട് പിണങ്ങല്ലേ... ദേവേട്ടനില്ലാതെ എനിക്ക് പറ്റില്ല... എനിക്ക് എന്റെ ദേവേട്ടനെ എന്നും വേണം... കോളേജ് ലൈഫും കൂട്ടുകാരും ഒക്കെ ആയപ്പോള്‍ ഞാന്‍ ഇച്ചിരെ അഹങ്കരിച്ചു പോയി... പക്ഷെ ഇപ്പൊ എനിക്കതിനുള്ള ശിക്ഷ കിട്ടി ദേവേട്ടാ... പ്രായത്തിന്റെ അറിവില്ലായ്മ്മയായി കണ്ട് എന്നോട് ഒന്ന്‍ ക്ഷമിച്ചൂടെ ദേവേട്ടന്....” കാലുകള്‍ താഴേക്കിട്ടു കട്ടിലില്‍ ഇരിക്കുകയായിരുന്ന എന്റെ കാലില്‍ കെട്ടി വീണ് കരഞ്ഞുകൊണ്ടാണ്‌ ആദി അത്രയും പറഞ്ഞത്...

ഗൌരവം വിടാതെ ശരി എന്ന അര്‍ദ്ധത്തില്‍ ഞാന്‍ ഒന്ന് മൂളി.. അത് കേട്ട് വിശ്വസിക്കാവാത്തപോലെ എന്റെ നേരെ നോക്കിയിട്ട് അവള്‍ നിലത്തു നിന്ന്‍ എഴുന്നേറ്റു...

“... അല്ലെങ്കിലും ദേവേട്ടന് എന്നെ വെറുക്കാന്‍ കഴിയില്ലെന്ന്‍ എനിക്കറിയാം... ദേവേട്ടന് എന്നോടുള്ള സ്നേഹം എത്രയാണെന്നും എനിക്കറിയാം... എന്റെ പൊന്ന്‍ ഒരുപാട് വിഷമിച്ചൂ

💬 Comments

View all comments