Chapter Title : ദേവരാഗം 6 [ദേവന്‍]
പലപ്പോഴും അവള്‍ക്ക് എന്റെ ചേച്ചിയാണെന്നാ വിചാരം.. അതുകൊണ്ട് ഞാനവളെ കളിയാക്കി ചേച്ചിപ്പെണ്ണ്‍ എന്നാ വിളിക്കാറുള്ളത്...
എനിക്ക് രാവിലെ ഓടാന്‍ പോകുന്ന ശീലമുണ്ടായത് പോലും അവള് കാരണമാണ്... രാവിലെ അഞ്ച് മണിക്ക് അവള്‍ എഴുന്നേല്‍ക്കും പിന്നെ ഒരു കട്ടനുമായി വന്ന് എന്നെ വിളിച്ചുണര്‍ത്തി ഓടാന്‍ പറഞ്ഞു വിടും.. എനിക്കുള്ള ഭക്ഷണം മുതല്‍ ഞാന്‍ എന്ത് പഠിക്കണം എന്ന് വരെ പലപ്പോഴും അവളാണ് തീരുമാനിച്ചിരുന്നത്... എന്തിനധികം അവള്‍ എടുത്ത് തന്നിട്ടുള്ളതല്ലാതെ ഞാന്‍ ഇന്നേ വരെ സ്വന്തം ഇഷ്ടത്തിനു ഒരു ഷഡി പോലും വാങ്ങിയിട്ടില്ല... അല്ലാതെ വാങ്ങിയാല്‍ എനിക്ക് തന്നെ തൃപ്തി വരാറില്ല എന്നതാണ് സത്യം...
പലപ്പോഴും അവളുടെ സ്നേഹം കണ്ടിട്ട് അവളാണ് എന്നെ പ്രസവിച്ചത് എന്നും പറഞ്ഞു ചെറിയമ്മയും അമ്മയും അവളെ കളിയാക്കാറുണ്ട്... അപ്പോഴെല്ലാം അവള്‍ ചിണുങ്ങിക്കൊണ്ട് എന്നോട് വന്നു പരാതി പറയും... എന്നോട് ഇങ്ങനെ സ്നേഹക്കൂടുതല്‍ ഉണ്ടെങ്കിലും വീട്ടിലെ മറ്റുള്ളവരോടും അവളിങ്ങനെ ഒക്കെ തന്നെയാണ്... അവളെക്കാള്‍ ഇളയത് ആയതുകൊണ്ട് കുട്ടികളോടും മുത്ത് അധികാരത്തോട് കൂടി മാത്രമേ പെരുമാറാറുള്ളൂ... എന്തിനു ജഗജില്ലിയായ അച്ഛനെപ്പോലും പലപ്പോഴും അവള് ചൂണ്ടുവിരലില്‍ നിര്‍ത്തും.. അതാണ് മുത്ത്...
ഞങ്ങള്‍ തമ്മില്‍ ഒന്നും ഒളിക്കാതെ എല്ലാം തുറന്നു സംസാരിക്കാറുണ്ടായിരുന്നു...
അന്ന് അമ്മവീട്ടില്‍ ഉത്സവം കൂടാന്‍ പോയപ്പോഴുണ്ടായ ആ സംഭവങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയ ഞാന്‍ മുത്തിന് അധികം മുഖം കൊടുക്കാതെ നടക്കാന്‍ ശ്രമിച്ചു.. എന്റെ ചെറിയ ഭാവവ്യത്യാസം പോലും അവള്‍ തിരിച്ചറിയും എന്നെനിക്കറിയാമായിരുന്നു.. എന്നാല്‍ രാത്രി കിടക്കാന്‍ ഞാന്‍ മുറിയില്‍ കയറിയപ്പോള്‍ അവള്‍ ഒപ്പം വന്ന് എന്തു പറ്റിയെന്നു ചോദിച്ചു....
ഒന്നുമില്ല എന്നും പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും അവളുടെ
💬 Comments
View all comments