0%

Chapter Title : ദേവരാഗം 6 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 2.1K

നിര്‍ബന്ധത്തിനു വഴങ്ങി ഉണ്ടായതെല്ലാം അവസാനം അവളോട്‌ പറയേണ്ടി വന്നു... പക്ഷെ മാണിക്യനും പഞ്ചമിയും ഒത്ത് നടന്നതൊന്നും പറഞ്ഞില്ല... ഞാന്‍ പറഞ്ഞത് മുഴുവന്‍ കേട്ട് അവള്‍ തരിച്ചിരുന്നുപോയി...

മുത്ത് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിരുന്നതുകൊണ്ട് ഒരേ ക്ലാസ്സിലായിരുന്നില്ലെങ്കിലും ആദിയും മുത്തും ഒരേ പ്രായമായിരുന്നു... നാത്തൂനേ എന്ന് വിളിച്ച് ആദിയെ എന്റെ ഭാര്യയായി അംഗീകരിച്ചു കഴിഞ്ഞിരുന്ന മുത്തിന് വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്... അതുകൊണ്ട് തന്നെ എനിക്കുണ്ടായതിനേക്കാള്‍ ദേഷ്യം മുത്തിന് ആദിയോട് തോന്നി...

“..ഇനി എന്റെ ഏട്ടന്റെ ജീവിതത്തില്‍ അവള്‍ വേണ്ടാ..” എന്ന് മുത്ത് തീര്‍ത്ത്‌ പറഞ്ഞു. തല്‍ക്കാലം ആരും ഒന്നും അറിയണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചു... മുത്തിന്റെ വാക്കുകളില്‍ ഞാന്‍ അല്‍പ്പം ആശ്വാസം കണ്ടെത്തി...,

എങ്കിലും ആദിയുമായി പിരിഞ്ഞതിനു ശേഷം “അവളു പോയാല്‍ എനിക്ക് പുല്ലാ അവളൊരു ഭൂലോക വെടിയായിരുന്നു..” എന്ന തേപ്പ് കിട്ടിയ എല്ലാ കാമുകന്മാരുടെയും സ്ഥിരം ന്യായീകരണവുമായി നടന്ന ഞാന്‍ പതുക്കെ പതുക്കെ പ്രണയ നൈരാശ്യത്തിന്റെ പടുകുഴിയിലേയ്ക്ക് എടുത്തെറിയപ്പെട്ടു... അവളുമൊത്തുണ്ടായിരുന്ന പ്രണയനാളുകളുടെ ഓര്‍മ്മ എന്നെ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ എത്തിച്ചിരുന്നു..

മുന്പ് മോനൂട്ടനെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു എന്റെ ഉറക്കം കെടുത്തിയിരുന്നതെങ്കില്‍ പിന്നീട് ആദിയും അതിനു കാരണമായി... പക്ഷെ എന്ജിനീയറിംഗ് ഫൈനല്‍ ഇയറായിരുന്ന ഞാന്‍ ആദിയുടെ ഓര്‍മ്മകളുടെ പേരില്‍ ഉഴപ്പുന്നത്  മനസ്സിലാക്കിയ മുത്ത് എപ്പോഴും എന്നെ പഠിക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി...

എനിക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടാതിരിക്കാന്‍ എപ്പോഴും അവളെന്നെ ഫോണില്‍ വിളിച്ച് അന്വേഷിക്കുമായിരുന്നു.. ഓരോ ദിവസവും കോളേജില്‍ പഠിപ്പിക്കുന്ന പാഠങ്ങള്‍ ഞാന്‍ പഠിക്കുന്നുണ്ടെന്നും..., ഓരോ ക്ലാസ്സും, പരീക്ഷകളും ഒക്കെ ഞാന്‍ കൃത്യമായി അറ്റന്‍ഡ് ചെയ്യുന്നുണ്ട് എന്നും അവള്‍ ഉറപ്പ് വരുത്തിയിരുന്നു...

💬 Comments

View all comments