0%

Chapter Title : ദേവരാഗം 6 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 2.1K

അങ്ങനെ അവളുടെ പരിശ്രമംകൊണ്ട് മാത്രം ഞാന്‍ വല്യ തെറ്റില്ലാതെ എഞ്ചിനീയറിംഗ് പാസ്സായി...

കോഴ്സ് കഴിഞ്ഞു വീട്ടില്‍ വന്നിരുന്ന എന്നെ അവള്‍ നിര്‍ബന്ധിച്ച് നാട്ടിലെ യുവജനക്ലബ്ബില്‍ അംഗത്വമെടുപ്പിച്ചു.., അതിന്റെ പ്രവര്‍ത്തങ്ങള്‍ക്കും മറ്റുമായി വിട്ടു... ഒപ്പം ശ്രീമംഗലം ട്രാവല്‍സിന്റെ കണക്കുകള്‍ നോക്കുന്ന ചുമതലയും അച്ഛനോട് പറഞ്ഞ് എന്നെ ഏല്‍പ്പിച്ചു തന്നു... അങ്ങനെ ഞാന്‍ എപ്പോഴും ബിസിയായിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചതിന്റെ ഫലമായി എനിക്ക് കുറച്ച്കൂടി സാമൂഹ്യബോധം ഒക്കെ വരികയും ഞാന്‍ എന്റെ പഴയ സന്തോഷം വീണ്ടെടുക്കുകയും ചെയ്തു..

അങ്ങനെ കാര്യങ്ങളൊക്കെ നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന സമയത്ത്  ഒരു ദിവസം...

പകല്‍ ട്രാവല്‍സിലെ ജോലികളും വൈകുന്നേരത്തെ ക്ലബിലെ പരിപാടികളും ഒക്കെ കഴിഞ്ഞതിന്റെ ക്ഷീണത്തില്‍ ഒരു കുളിയും കഴിഞ്ഞ് ഒന്ന്‍ മയങ്ങാം എന്ന് കരുതി കട്ടിലില്‍ കിടന്ന എന്റെ അടുത്ത് മുത്ത് വന്നിരുന്നു.. ഒരുപാട് നേരം പല വിശേഷങ്ങളും പറഞ്ഞിരുന്നതിന്റെ അവസാനം എന്റെ കൈയില്‍ അവളൊരു പുസ്തകം വച്ചു തന്നു... ക്യാറ്റ് എക്സാമിന് തയ്യാറെടുക്കുന്നതിനുള്ള ഒരു ഗൈഡ്... പിന്നെ ഒരു ഡയലോഗും...

“...ഏട്ടാ... നമ്മുടെ അച്ഛനും ചെറിയച്ഛനും ഒക്കെ പഴയ പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞാ ഈ ബിസ്സിനസ്സെന്നും പറഞ്ഞു നടക്കുന്നത്.... അവരുടെ അധ്വാനംകൊണ്ട്  നമ്മുടെ ശ്രീമംഗലം ഗ്രൂപ്പ് ഇത്രയൊക്കെ വളര്‍ന്നു... ഇപ്പോള്‍ നമ്മുടെ ബിസ്സിനസ്സ് കേരളത്തിനു വെളിയിലേയ്ക്കും വ്യാപിപ്പിക്കാനുള്ള ശ്രമം അവരു നടത്തുന്നുണ്ട്... പക്ഷെ അവരുടെ വിദ്യാഭ്യാസം വെച്ച് പുറത്തു നിന്നും ബിസ്സിനസ്സുകള്‍ വരുമ്പോള്‍ അതൊക്കെ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാവും... അതുകൊണ്ട് ഏട്ടന്‍ എം.ബി.എ ചെയ്യണം... എന്നിട്ട് നമ്മുടെ ബിസ്സിനസ്സില്‍ അച്ഛനെയും ചെറിയച്ചനെയും സഹായിക്കണം... എട്ടന് പറ്റും... എനിക്ക് നല്ല

💬 Comments

View all comments