0%

Chapter Title : ദേവരാഗം 6 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 2.1K

ഉറപ്പുണ്ട്..”

അവളു പറഞ്ഞാല്‍ പിന്നെ അതിന് അപ്പീലില്ല.. ഞാന്‍ അനുസരിച്ചു... പിന്നീട് എം.ബി.എ ചെയ്യാനുള്ള തയ്യാറെടുപ്പുകളിലേയ്ക്ക് ഞാന്‍ തിരിഞ്ഞു..

അപ്പോഴേക്കും മെഡിസിനു പഠിക്കാന്‍ അവള്‍ കോട്ടയത്തേയ്ക്ക് പോയി... എങ്കിലും എന്റെ എല്ലാ കാര്യങ്ങളും മാളുവിനെ അവള്‍ പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു... പിന്നെ മുത്തിന് വേണ്ടി എന്റെ കാര്യങ്ങള്‍ നോക്കുന്നത് മാളുവിന്റെ ചുമതലയായി...  അങ്ങനെ എം.ബി.എ പഠിക്കാന്‍ ഞാന്‍ ഹൈദ്രാബാദിലേയ്ക്ക് വണ്ടി കേറി...

ഇന്ന് ഞാന്‍ ശ്രീമംഗലം കണ്‍സ്ട്രക്ഷന്‍സിന്റെ ഡയറക്ടറാണ്... ഒപ്പം ശ്രീമംഗലത്തെ മറ്റു ബിസ്സിനസ്സുകളുടെ മേല്‍നോട്ടവും എനിക്കുണ്ട്... കേരളത്തിനു പുറത്ത് നിന്നുള്ള ഞങ്ങളുടെ ആദ്യത്തെ കണ്‍സ്ട്രക്ഷന്‍ പ്രോജക്ടിന്റെ പ്രാരംഭ ജോലികളുടെ ഭാഗമായി ഞാന്‍ കഴിഞ്ഞ രണ്ട് മാസം ഹൈദ്രാബാദില്‍ ആയിരുന്നു...

കുളി കഴിഞ്ഞിറങ്ങി ഞാന്‍ ഡ്രസ്സ് ചെയ്ത് താഴെ ഹാളിലേയ്ക്ക് ചെല്ലുമ്പോള്‍ മുത്ത് എന്നെ കാത്ത് അക്ഷമയായി ഇരുപ്പുണ്ടായിരുന്നു...

“... എന്താ ഏട്ടാ ഇത്... പെണ്ണുങ്ങളെക്കാള്‍ താമസമാണല്ലോ ഏട്ടന്..... വേഗം വന്നേ.. ഒരുപാട് സ്ഥലങ്ങളില്‍ പോകാനുള്ളതാ...” എന്റെ കോളര്‍ പിടിച്ച് ഒന്ന് നേരെയാക്കി ഷര്‍ട്ടിലെ ചുളിവു നിവര്‍ത്തിയിട്ട് അവള്‍ എന്‍റെ കൈപിടിച്ചു പുറത്തേയ്ക്ക് നടന്നു... അവളുടെ ഈ പെരുമാറ്റം കണ്ടു ചിരിച്ചുകൊണ്ട് ചെറിയമ്മ നില്‍ക്കുന്നുണ്ടായിരുന്നു.. പുള്ളിക്കാരിയെ ഒന്ന്‍ കണ്ണിറുക്കി കാണിച്ച് ഞാന്‍ മുത്തിനോപ്പം നടന്നു...

പുറത്തേയ്ക്ക് ചെന്ന് സാധാരണ ഞാന്‍ പുറത്തുപോകുമ്പോള്‍ ഉപയോഗിക്കാറുള്ള  മുത്തിന്റെ ബി.എം.ഡബ്ലിയുന്റെ അടുത്തേയ്ക്ക് നടന്നപ്പോള്‍ അവള്‍ പുറകില്‍ നിന്നും വന്ന് എന്റെ കണ്ണുപൊത്തി...

“... എന്താടീ ചേച്ചിപ്പെണ്ണേ എന്തായിത്...”

“... ഒക്കെ പറയാം മോന്‍ പതുക്കെ നടക്ക്....” ഞാന്‍ ഒന്നും മനസ്സിലാകാതെ നിന്നപ്പോള്‍ അവള്‍ എന്നെ തിരിച്ചു നിര്‍ത്തി മുന്നോട്ട് തള്ളി..

“... ഇനി

💬 Comments

View all comments