0%

Chapter Title : ദേവരാഗം 6 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 2.1K

കൌതുകമാണ് മാണിക്യനുമായി എനിക്ക് അടുത്ത  ബന്ധമുണ്ടാകാന്‍ കാരണം..

നാടുവിട്ട് അന്യനാട്ടില്‍ വന്ന് താമസിക്കുന്ന മാണിക്യന് ഞാനുമായുള്ള പരിചയം വളരെ ഗുണം ചെയ്തു.. അന്ന് പഞ്ചായത്ത് മെമ്പര്‍ ആയിരുന്ന മീനാക്ഷിയുടെ അച്ഛന്‍ മാധവേട്ടന്റെ സഹായത്തോടെ ഈ നാട്ടില്‍ സ്വന്തമായി ഭൂമി വാങ്ങിയതും വര്‍ക്ക്ഷോപ്പ് തുടങ്ങിയതും ഒക്കെ അങ്ങനെയാണ്..

മാണിക്യനും കുടുംബവും ഈ നാട്ടില്‍ വന്നു താമസം തുടങ്ങിയ ശേഷം എല്ലാ അവധിക്കാലങ്ങളിലും അവന്റെ വീടിനു പുറകിലെ മാന്തോപ്പായിരുന്നു ഞങ്ങള്‍ കുട്ടികളുടെ കളിസ്ഥലം..

അപ്പോഴൊക്കെ ആദി എന്റെ കസിന്‍സില്‍ ഒരാള്‍ എന്ന്‍ മാത്രമേ ഞാന്‍ കരുതിയിരുന്നുള്ളൂ.. കൌമാരത്തിന്റെ ചാഞ്ചല്യങ്ങള്‍ കൊണ്ട് പഞ്ചമിയുമായി എനിക്ക് അടുപ്പമുണ്ടായപ്പോഴും.., മാണിക്യന്റെ അനുവാദത്തോടെ ഞാന്‍ അവളെ അറിഞ്ഞപ്പോഴും..  തിളയ്ക്കുന്ന കൌമാരഭാവങ്ങളോടെ എപ്പോഴും എന്റെ ഒപ്പമുണ്ടായിരുന്ന ആദിയോടോ, വാവയോടോ, അച്ചുവിനോടോ ഒന്നും എനിക്ക് കൂട്ടുകാര്‍ എന്നതില്‍ കവിഞ്ഞ അടുപ്പം തോന്നിയിരുന്നില്ല...

ഓരോ അവധിക്കാലങ്ങളിലും ഒരുമിച്ചു കളിച്ചും ചിരിച്ചും ബഹളംവച്ചും കൌമാരകാലം ആഘോഷമാക്കിയിരുന്ന ഞങ്ങള്‍ കുട്ടികള്‍ക്കിടയിലെയ്ക്ക് പ്രണയം കടന്നു വരാന്‍ കാരണമായത് മീനുവായിരുന്നു.. അവള്‍ക്ക് എന്നോട് തോന്നിയ ഇഷ്ടം... അത് ഒരു കൂട്ടുകാരനോടുള്ള അടുപ്പമല്ല എന്ന് മനസ്സിലാക്കിയ അവള്‍ പക്ഷെ എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം എന്റെ അടുത്ത് ഉണ്ടായിരുന്നിട്ടുകൂടി പറയാതെ മനസ്സില്‍ കൊണ്ട് നടന്നു...

അങ്ങനെയിരിക്കെ ഞങ്ങള്‍ പ്ലസ്ടുവിലെ ക്രിസ്തുമസ് വെക്കേഷന് അമ്മവീട്ടില്‍ വന്ന സമയത്ത് എപ്പോഴും ഒപ്പമുള്ള എന്നോട് ഇനിയും ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞില്ലെങ്കില്‍ തനിക്ക് വട്ടായിപ്പോകും എന്ന് തോന്നിയത്കൊണ്ടാകാം  മീനുവിന്റെ  ഇഷ്ടം എന്നോട് പറയാനായി ആദിയെ അവള്‍ ഏല്‍പ്പിക്കുന്നത്...

ഓര്‍മ്മവച്ച കാലം മുതല്‍ ആദി എന്റെ പെണ്ണാണ് എന്ന്‍ എല്ലാവരും പറയുന്നത് കേട്ടു വളര്‍ന്ന

💬 Comments

View all comments