0%

Chapter Title : ദേവരാഗം 6 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 2.1K

കഴിഞ്ഞാല്‍ അവള്‍ മറ്റൊരു വീട്ടിലേയ്ക്ക് പോകുമെന്നും പിന്നെ പഴയ പോലെ എനിക്ക് അവളുടെ സ്നേഹം കിട്ടില്ല എന്നുമുള്ള തിരിച്ചറിവ് എനിക്കും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല...

“.... ഏട്ടാ... എനിക്ക് കല്യാണം കഴിച്ചു പോകുന്നത് ഓര്‍ക്കുമ്പോള്‍ വല്യ സങ്കടാ... എനിക്ക് ഏട്ടനെ പിരിഞ്ഞിരിക്കാന്‍ പറ്റില്ല... ആഴ്ച്ചയിലോരിക്കലെങ്കിലും എന്നെ കാണാന്‍ ഏട്ടന്‍ വരണോട്ടോ....” എന്റെ ഇടത്ത് കൈയില്‍ ചുറ്റിപ്പിടിച്ച് തോളില്‍ മുഖം ചേര്‍ത്തുകൊണ്ട് അവള്‍ പറയുമ്പോള്‍... വാക്കുകളിലെ സങ്കടം എനിക്ക് വായിക്കാമായിരുന്നു..

“...എന്‍റെ മുത്ത് അതിനു ദൂരേക്കൊന്നും പോണില്ലല്ലോ... ഒരു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ സഞ്ജുന്റെ വീട്ടിലെത്തൂല്ലേ... കാണാന്‍ തോന്നുമ്പോഴൊക്കെ ഞാന്‍ ഓടി വരൂല്ലേ മോളൂ... ഏട്ടന്റെ മുത്ത് കണ്ണ് തുടയ്ക്ക്..” ഞാന്‍ അവളെ ആശ്വസിപ്പിച്ചു... പിന്നെ വേറെ പല കാര്യങ്ങളും സംസാരിച്ചു വന്നപ്പോള്‍ അവള് ഉഷാറായി..

ഞങ്ങള്‍ നേരെ പോയത് അവളുടെ ചില കൂട്ടുകാരികളുടെ വീടുകളിലേയ്ക്കായിരുന്നു... അവിടെ ഒക്കെ കല്യാണം വിളിച്ചു കഴിഞ്ഞ് ഉച്ചയ്ക്ക് ഊണും കഴിച്ച്... അവള്‍ എന്നെ ടൌണിലെ ഒരു മെന്‍സ് വെയര്‍ ഷോപ്പില്‍ കൊണ്ട് പോയി എനിക്ക് കല്യാണത്തിന് ഇടാനുള്ള ഡ്രസ്സൊക്കെ എടുത്ത് തന്നു.. പിന്നെ കുറെ ടീ ഷര്‍ട്ടുകള്‍, ട്രാക്പാന്റുകള്‍, ഇന്നര്‍ വെയറുകള്‍, എന്ന് തുടങ്ങി എനിക്ക് ഒരു രണ്ടു കൊല്ലത്തേയ്ക്ക് ഇടാനുള്ള ഡ്രസ്സ് അവള്‍ വാങ്ങിത്തന്നു.... എന്നിട്ട് ഒരു ഡയലോഗും..

“... എന്റെ കല്യാണം കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് എട്ടന് ഞാനൊരു പെണ്ണിനെ തപ്പിപ്പിടിച്ചു തരും... ഞാന്‍ നോക്കുന്നത് പോലെ എന്റെ ഏട്ടന്റെ കാര്യങ്ങള്‍ നോക്കും എന്ന്‍ എനിക്ക് തോന്നുന്ന ഒരു പെണ്ണിനെ... അതുവരെ ഈ ഡ്രസ്സൊക്കെ കൊണ്ട് അഡ്ജസ്റ്റ് ചെയ്തോണം... പിന്നെ

💬 Comments

View all comments