Chapter Title : ദേവരാഗം 6 [ദേവന്‍]
പുതിയത് വെല്ലോം വേണന്നു തോന്നിയാ എന്നെ വിളിച്ചു പറഞ്ഞാല്‍ മതി ഞാന്‍ വാങ്ങിക്കൊണ്ട് തന്നോളം.. കേട്ടല്ലോ...???
“.... ആയിക്കോട്ടെ മുതലാളീ...” ഞാന്‍ വാക്കൈയ്യും പൊത്തി നിന്ന് സമ്മതിച്ചു.. പിന്നെ ബാക്കിയുള്ള അവളുടെ കൂട്ടുകാരികളുടെ വീടുകളിലും പോയി വിളി കഴിഞ്ഞ് ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രാത്രി എട്ടുമണി കഴിഞ്ഞിരുന്നു...
അന്ന് രാത്രി അത്താഴം കഴിഞ്ഞു കിടക്കാന്‍ വേണ്ടി ഞാന്‍ മുറിയില്‍ ചെന്നപ്പോള്‍.. നമ്മുടെ വാനരപ്പട മുഴുവന്‍ എന്റെ മുറിയിലുണ്ട്... ഇന്ന് അവരെല്ലാം എന്റെ ഒപ്പമാണ് ഉറങ്ങുന്നതെന്നും.. വല്യേച്ചിയുടെ (മുത്തിനെ അവരെല്ലാം അങ്ങനാണ് വിളിക്കുന്നത്.., മാളുവിനെ കുഞ്ഞേച്ചി എന്നും) കല്യാണം കഴിഞ്ഞാല്‍ പിന്നെ എല്ലാവര്ക്കും ഒരുമിച്ചു കൂടാന്‍ പറ്റില്ല എന്നും പറഞ്ഞു അവര് നേരത്തെ തന്നെ എന്റെ കട്ടിലില്‍ സ്ഥാനം പിടിച്ചിരുന്നു....
തമാശകളും കളിയും ബഹളവുമൊക്കെയായി ഞങ്ങള്‍ ആറുപേരും രാത്രി പകലാക്കി... പിന്നെ മുത്തിനെയും മാളുവിനെയും നടുക്ക് കിടത്തി ഞങ്ങള്‍ എല്ലാവരും എന്റെ കിംഗ് സൈസ് ഫാമിലികോട്ട് കട്ടിലില്‍ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി... കൂട്ടത്തില്‍ ഏറ്റവും ഇളയകുട്ടികളായ സച്ചിക്കും ശ്രീക്കുട്ടനും പോലും പതിനെട്ടു വയസ്സ് തികഞ്ഞിട്ടും ഒരുമിച്ചു കൂടിയാല്‍ ഞങ്ങളെല്ലാവരും ചെറിയ കുട്ടികളെ പോലെയാണ്..
രാവിലെ പതിവ് പോലെ ഓടാന്‍ പോയിട്ട് തിരിച്ചു ഞാന്‍ വരുമ്പോഴേക്കും എല്ലാവരും അവരവരുടെ മുറികളിലേയ്ക്ക് പോയിരുന്നു.. വരുമ്പോള്‍ ഹാളില്‍ ആരെയും കണ്ടില്ല.. അടുക്കളയില്‍ നിന്നും പെണ്ണുങ്ങളുടെ സംസാരം കേള്‍ക്കാം... പഞ്ചമിയുടെ ഒച്ചയാണ് എല്ലാത്തിനും മേലെ... ഞാന്‍ ചിരിച്ചുകൊണ്ട് എന്റെ മുറിയിലേയ്ക്ക് പോയി..
ഇന്ന് ഞാന്‍ സാധരണ വരുന്നതിനേക്കാള്‍ നേരത്തെ ആയിരുന്നു.. തന്നെയുമല്ല ഇന്നലെ രാത്രി വൈകിക്കിടന്നതുകൊണ്ട് എനിക്ക് ഉറക്കം വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.... കുറച്ചു നേരം കൂടി കിടക്കാം
💬 Comments
View all comments