Chapter Title : ദേവരാഗം 8 [ദേവന്‍]
ജീവിതത്തെക്കുറിച്ച് അറിയൂ...”
“... മോനൂട്ടന്‍ പോയതിന്റെ വേദനയില്‍ നീറി കഴിഞ്ഞിരുന്ന എന്നെ നീകൂടി ചതിച്ചപ്പോള്‍ എന്റെ അവസ്ഥ എന്തായിരിക്കും എന്ന്‍ നീ ചിന്തിച്ചിട്ടുണ്ടോ...?? നിന്നെ മറക്കാന്‍ ശ്രമിച്ച് തോറ്റ് മാനസികനില തെറ്റിപ്പോകുമായിരുന്ന എന്നെ, ഒരമ്മകുഞ്ഞിനെ മാറോടടക്കി സംരക്ഷിക്കുന്നപോലെ സൂക്ഷിച്ചിരുന്നത് എന്റെ മുത്തായിരുന്നു... പലപ്പോഴും പിടിവിട്ടു പോയിരുന്ന എന്നെ സ്വന്തം പഠിത്തംപോലും മറന്ന് എന്റെ കൂടെ വന്നു നിന്ന് നോക്കിയിരുന്നത് മുത്തായിരുന്നു... ഓരോ വീക്കെന്റിലും അവള്‍ എന്നെക്കാണാന്‍ കോഴിക്കോട് വരുമായിരുന്നു... അല്ലാത്തപ്പോള്‍ എന്നെ ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും ... അങ്ങനെ അവള്‍ എന്നെ നോക്കിയതിന്റെ ഫലമാ ഇന്ന് കാണുന്ന ഈ ഞാന്‍..”
“...നിനക്കറിയോ...?? നിന്നെ ജീവനായി കരുതിയിരുന്ന എനിക്ക് നിന്നെ സ്നേഹിച്ച് കൊതിമാറിയിരുന്നില്ല... നീ എന്നെ ചതിക്കുകയായിരുന്നു എന്നറിയാമായിരുന്നിട്ടും പിന്നെയും നിന്റെ കൂടെ ഒരു ജീവിതം ഞാന്‍ മോഹിച്ചിരുന്നു... അതുകൊണ്ട് കണ്‍മുന്‍പില്‍ കണ്ട ചതി മറക്കാന്‍ ഞാന്‍ ആവുന്നതും ശ്രമിച്ചുനോക്കി... പക്ഷേ എത്രയൊക്കെ ശ്രമിച്ചിട്ടും നിന്നെക്കുറിച്ച് ഓര്‍ക്കുമ്പോളെല്ലാം മനസ്സില്‍ തെളിയുന്നത് കുളക്കടവില്‍ വരുണിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന നിന്റെ ചിത്രമായിരുന്നു...” പറയുന്തോറും എന്റെ മുഖം വലിഞ്ഞു മുറുകി.
“....പിന്നെ എന്തിനായിരുന്നു ഇന്ന്‍ ഇങ്ങനെയൊക്കെ... എല്ലാം എന്നോട് പറയാരുന്നില്ലേ ദേവേട്ടാ...???” എന്റെ മുഖം കൈക്കുമ്പിളില്‍ എടുത്ത് അവള്‍ കരഞ്ഞു.
“... നീ ചോദിച്ചില്ലേ ഒരവസരം... ഇതായിരുന്നു ആ അവസരമായിരുന്നു... നിനക്കല്ല... എനിക്ക് തന്നെ... ഇത്രയൊക്കെ സംഭവിച്ചിട്ടും നിന്റെ കൂടെ ഒരു ജീവിതം എന്തിനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നെനിക്ക് അറിയണമായിരുന്നു...”
“...ഇന്ന് ഞാന്‍ അതറിഞ്ഞു... ഇങ്ങനെ നിന്നെ കൊതി തീരുവോളം അനുഭവിക്കുന്ന ഒരു രാത്രി മാത്രമാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്... ഇപ്പോള്‍ എന്റെ മനസ്സില്‍ നിന്നോട് ഇന്നലെവരെ ഉണ്ടായിരുന്ന ആ കൊതി ഇല്ല... ഇനി ഒരിക്കലും നിന്നെ സ്നേഹിക്കാനും വിശ്വസിക്കാനു എനിക്ക് കഴിയില്ല...”
“...ദേവേട്ടാ...??? ഇല്ല... ഞാന്‍ സമ്മതിക്കില്ല... ദേവേട്ടന് എന്നെ വെറുക്കാന്‍ കഴിയില്ല... ഇല്ലാ... പറ ദേവേട്ടാ... എന്നെ സ്നേഹിക്കുന്നൂന്ന് പറ... പറ ദേവട്ടാ... പറാ... എന്നെ കല്യാണം കഴിക്കാന്നു പറ...” എന്റെ കഴുത്തില്‍ പിടിച്ച് ഉലച്ചുകൊണ്ട് അവള്‍ പുലമ്പിക്കരഞ്ഞു.
“... നീ ഇനി എത്രത്തോളം ചങ്കുപൊട്ടിക്കരഞ്ഞാലും ഞാന്‍ അനുഭവിച്ചതിന്റെ പലിശപോലും ആവുന്നില്ല
💬 Comments
View all comments