0%

Chapter Title : ദേവരാഗം 8 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 962

അതൊന്നും... ഇപ്പോള്‍ സ്വബോധത്തോടെ ഞാന്‍ നിന്റെ മുന്‍പില്‍ നില്‍ക്കുന്നകൊണ്ട് മാത്രമാണ് നീ എന്നെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നത്.. ഒരുപക്ഷേ മുത്ത് ഇല്ലായിരുന്നെങ്കില്‍ ഏതെങ്കിലും ഭ്രാന്താശുപത്രിയുടെ സെല്ലില്‍ നിന്റെ പേര് വിളിച്ചലറുന്ന ഒരു മുഴുഭ്രാന്തനായി നീ എന്നെ കണ്ടേനെ... അതുകൊണ്ട് ഇനിയും ഒരു പരീക്ഷണവസ്തുവാകാന്‍ ഞാന്‍ തയ്യാറല്ല..”

“....അയ്യോ... ദേവേട്ടാ... ഞാന്‍... ഞാന്‍... എന്ത് വേണന്നു പറ... എനിക്ക്... അയ്യോ... എനിക്ക്... എന്റെ... എന്റെ... ദേവട്ടാ...” അവള്‍ എന്റെ നെഞ്ചിലേയ്ക്ക് കുഴഞ്ഞുവീണു. ആ തണുപ്പിലും ആദി വിയര്‍ത്തു കുളിച്ചു.

ഞാന്‍ അവളെ എടുത്ത് ബാത്രൂമില്‍ കൊണ്ടുപോയി മുഖം കഴുകിച്ചു... കുറച്ചു വെള്ളം കുടിപ്പിച്ചു... വീണ്ടും കൊണ്ടുവന്നു കട്ടിലില്‍ കിടത്തി... പിന്നെ എഴുന്നേറ്റ്പോയി ഹാളില്‍ ഊരിയിട്ടിരുന്ന എന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ചു വലിച്ചുകൊണ്ട് തിരിച്ച് അവളുടെ അടുത്തേയ്ക്ക് ചെന്നു... അവള്‍ കാലുകള്‍ മടക്കി മുഖം മുട്ടിലമര്‍ത്തി ഇരുന്നു കരയുന്നു.

ഞാന്‍ ജനല്‍കര്‍ട്ടന്‍മാറ്റി പുറത്തേയ്ക്ക് നോക്കി നിന്ന് പുകവലിച്ചു... സിഗരറ്റ് തീര്‍ന്നപ്പോള്‍ മുറിക്കു പുറത്തിറങ്ങി ഡ്രസ്സുചെയ്ത് ആദിക്കിടാന്‍ അലമാരിയില്‍ നിന്നും ഒരു നൈറ്റ്ഗൌണ്‍ എടുത്ത് കൊടുത്തിട്ട് അവളിരുന്ന മുറിയിലെ സോഫയില്‍ വന്നിരുന്നു...

ആദി യാന്ത്രികമായി ആ ഗൌണ്‍ എടുത്തിട്ടു... പിന്നെ എഴുന്നേറ്റ് എന്റെ കാല്‍ക്കീഴില്‍ നിലത്തിരുന്ന്‍ എന്റെ മുട്ടില്‍ മുഖം ചേര്‍ത്തു... കണ്ണുനീരോഴുകി എന്റെ കാല്‍ നനഞ്ഞു. എന്തിനെന്നറിയാതെ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു...

“...ഇത്രയും നാള്‍ ഞാന്‍ ചെയ്തതെറ്റ് ദേവേട്ടനെ എങ്ങനെ ബാധിച്ചിരുന്നു എന്ന്‍ എനിക്കറിയില്ലായിരുന്നു... ഇനി എന്ത് വേണെന്നും എനിക്കറിയില്ല... പ്രായത്തിന്റെ അറിവില്ലായ്മ്മയായിരുന്നു എന്നൊക്ക പറഞ്ഞു ന്യായീകരിക്കാനും ഞാനില്ല... പക്ഷെ ഒന്ന് മാത്രം ദേവേട്ടന്‍ മനസ്സിലാക്കണം... ഒരു പെണ്ണിന് പലപ്പോഴും എതിര്‍ക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ടാവും...”

“...ഒരു സഹോദരനായോ നല്ലൊരു സുഹൃത്തായോ കണ്ട് സ്നേഹിച്ചിരുന്ന ഒരാള്‍ അവളെ ഒറ്റയ്ക്ക് അടുത്ത് കിട്ടുമ്പോള്‍ അപ്രതീക്ഷിതമായി മുതലെടുക്കാന്‍ ശ്രമിച്ചാല്‍ ആ ഷോക്കില്‍ നിന്നും മുക്തി നേടി വരുമ്പോഴേക്കും എതിര്‍ക്കാനുള്ള കഴിവ് കൈമോശം വന്നിട്ടുണ്ടാവും... തിരക്കുള്ള ബസ്സിലും, സിനിമാ തീയറ്ററിന്റെ ഇരുട്ടിലും, സ്വന്തം വീട്ടില്‍ ഒറ്റക്കായിപ്പോകുമ്പോള്‍പോലും അവളെ കഴുകന്‍ കണ്ണുകളോടെ നോക്കുന്നത് ഒരുപക്ഷെ അവള്‍ അതുവരെ മാന്യമായ സ്ഥാനത്ത് കണ്ടിരുന്ന ഒരാളാവും...

💬 Comments

View all comments