Chapter Title : ദേവരാഗം 8 [ദേവന്‍]
എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവസാനം കുറ്റക്കാരിയാവുക ആ പെണ്ണ് തന്നെയാവും.. അതൊന്നും ഒരാണിനു പറഞ്ഞാല്‍ മനസ്സിലാവില്ല...”
“... ദേവേട്ടന്‍ അനുഭവിച്ച മാനസ്സികനിലയെക്കുറിച്ച് പറഞ്ഞപ്പോള്‍ കഴിഞ്ഞ ഇത്രയും വര്‍ഷം ഞാന്‍ എങ്ങനെയാണ് ജീവിച്ചത് എന്ന്‍ ദേവേട്ടന്‍ ചിന്തിച്ചിട്ടുണ്ടോ...?? ദേവേട്ടനെ ചതിച്ച് മറ്റൊരാണിന്റെ കൂടെപ്പോവാനായിരുന്നെങ്കില്‍ ഞാന്‍ എന്തിനാ ഇത്രയുംനാള്‍ കാത്തിരുന്നത്...?? എന്റെ ജീവിതത്തില്‍ പിന്നീട് ഒരു അഫയര്‍ ഉണ്ടായിട്ടുണ്ട് എന്ന്‍ ദേവേട്ടന് തോന്നുന്നുണ്ടോ...??” ഞാന്‍ ഒന്നും മിണ്ടിയില്ല അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
“...ദേവേട്ടന്‍ ഇങ്ങനെയൊക്കെ എന്നെയോര്‍ത്ത് നീറിയാണ് കഴിഞ്ഞിരുന്നത് എന്നറിഞ്ഞിരുന്നെങ്കില്‍ എന്റെ പ്രാണന്‍ കളഞ്ഞിട്ടായാലും ഞാന്‍ ദേവേട്ടന്റെ അടുത്ത് ഓടി എത്തിയേനെ.. എന്നെ ആട്ടിപ്പായിച്ചാലും ഞാന്‍ ദേവേട്ടന്റെ കൂടെ നിന്നേനെ... ഇത് ഞാന്‍ ഒന്നും അറിഞ്ഞില്ല... എന്നെ മറന്ന് ദേവേട്ടന്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ടാവും എന്ന്‍ ഞാന്‍ കരുതി... പിന്നെ സ്വന്തം വീട്ടുകാരെപ്പോലും മുത്ത് ഒന്നും അറിയിച്ചിരുന്നില്ലല്ലോ...??
അവള്‍ പറഞ്ഞതൊക്കെ കേട്ടിരുന്നെങ്കിലും എന്റെ നാവിനു വിലങ്ങു വീണിരുന്നു.. ഞാന്‍ എഴുന്നേറ്റ് കട്ടിലില്‍ പോയി കിടന്നു.. ആദി പക്ഷേ സോഫയില്‍ തലചായ്ച്ച് അതെ ഇരുപ്പു തുടര്‍ന്നു.
നേരം വെളുത്ത് ഞാന്‍ ഉണരുമ്പോഴും ആദി അതേ ഇരുപ്പ് തുടരുകയാണ്.. ബാത്രൂമില്‍ പോയി മുഖം കഴുകി, മൂത്രം ഒഴിച്ച ശേഷം ഞാന്‍ പുറത്തിറങ്ങി..
“... ഞാന്‍ പോവുന്നു...” അതും പറഞ്ഞ് ഞാന്‍ പോവാനിറങ്ങി.
“...ഞാനും ഇറങ്ങുവാ ദേവേട്ടാ...” അതും പറഞ്ഞ് കണ്ണുകള്‍ തുടച്ച് എഴുന്നേറ്റ് അവള്‍ ബാത്രൂമില്‍ കയറി.. ഞാന്‍ അവളുടെ ക്യാമറ എടുത്ത് ഇന്നലെ എടുത്ത ഫോട്ടോകളും വീഡിയോകളും എല്ലാം ഡിലീറ്റ് ചെയ്തു... പിന്നെ പുറത്തിറങ്ങി കാറിനടുത്ത് പോയി നിന്നു.. കുറച്ചു കഴിഞ്ഞപ്പോള്‍ ഇന്നലെ ഊരിയെറിഞ്ഞ ഡ്രെസ്സുകളെല്ലാം പെറുക്കി എടുത്തുകൊണ്ട് ആദി വന്നു.. വേഷം ആ നൈറ്റ്ഗൌണ്‍ തന്നെ അതിന്റെ അടിയില്‍ പലാസോയും ഇട്ടിട്ടുണ്ട്... ഞാന്‍ വാതില്‍ പൂട്ടി താക്കോല്‍ അവള്‍ക്ക് തന്നെ കൊടുത്തിട്ട് കാറിനടുത്തെയ്ക്ക് നടന്നപ്പോള്‍ അവള്‍ പറഞ്ഞു.
“... ദേവേട്ടന്‍ ഒരിക്കലും എന്നെ കല്യാണം കഴിക്കില്ലെന്ന് എനിക്കറിയാം.. പക്ഷേ ഒന്ന് മനസ്സിലാക്കിക്കോ... എന്റെ ജീവിതത്തില്‍ ഞാന്‍ ദേവേട്ടനെ മാത്രമേ ഭര്‍ത്താവിന്റെയും കാമുകന്റെയും സ്ഥാനത്ത് കണ്ടിട്ടുള്ളൂ...”
എന്റെ മുഖത്ത് പുച്ഛം.
“...വിശ്വസിക്കില്ലെന്ന് അറിയാം... വരുണ്‍ എനിക്ക് നല്ലൊരു
💬 Comments
View all comments