Chapter Title : ദേവരാഗം 8 [ദേവന്‍]
നിന്നെ വിശ്വാസമില്ലാത്തതെങ്കില്‍... അതെ ചതിയുടെ പേരില്‍ നിന്റെ സൌഹൃദങ്ങളെപ്പോലും ഞാന്‍ തെറ്റായ കണ്ണുകൊണ്ടായിരിക്കും കാണുക എന്ന ചിന്തയും, നിന്നോടുള്ള ദേഷ്യത്തിന് ഞാന്‍ മറ്റു വല്ല പെണ്ണുങ്ങളെയും തേടിപ്പോയാലോ എന്ന ആശങ്കയും കൊണ്ടാവും നിനക്ക് എന്നെ വിശ്വാസമില്ലാതെയാവുക... അങ്ങനെ വരുമ്പോള്‍ പലതും തുറന്നു സംസാരിക്കാന്‍ നിനക്ക് മടിയാവും... ഞാന്‍ തെറ്റിദ്ധരിക്കുമോ എന്ന പേടികൊണ്ട്... അങ്ങനെ വിശ്വാസമില്ലാതെ ഒരുമിച്ച് ജീവിക്കുന്നതിലും നല്ലത് പിരിയുന്നത് തന്നെയാണ്...”
പിന്നെയും അവളെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് തണുത്ത് തുടങ്ങിയപ്പോള്‍ ഞാന്‍ അവളെയും എടുത്തുകൊണ്ട് അകത്തേയ്ക്ക് നടന്നു. ഞങ്ങള്‍ ആദ്യം കിടന്ന മുറിയില്‍ പോയികിടന്നു.. പുതപ്പിന് പകരം അവളെ എന്റെ ദേഹത്തേയ്ക്ക് കമത്തി കിടത്തി ഞാന്‍ കണ്ണടച്ചു കിടന്നു.. അങ്ങനെ ഞങ്ങള്‍ ഉറങ്ങി..
രാത്രി രണ്ടുമണി ആയപ്പോള്‍ ഞാന്‍ ഉണര്‍ന്നു... അതൊരു ശീലമാണ് എനിക്ക്. കുഞ്ഞായിരുന്നപ്പോള്‍ രാത്രി കിടന്നു മുള്ളുമായിരുന്നു... അമ്മവീട്ടില്‍ താമസിച്ചിരുന്ന കാലത്ത് അതിന്റെ പേരില്‍ അമ്മായിയുടെ കൈയില്‍ നിന്നും ഞാന്‍ ഒരുപാട് തല്ലുകൊണ്ടിട്ടുണ്ട്...
ഈ സംഭവങ്ങള്‍ അറിഞ്ഞ് ഒരിക്കല്‍ അച്ഛന്‍ വന്നപ്പോള്‍ എനിക്കൊരു അലാറം അടിക്കുന്ന വാച്ച് കൊണ്ടുവന്നു തന്നു.. അതില്‍ രണ്ടു മണിക്ക് അലാറം വച്ചിട്ട് ഞാന്‍ കിടക്കും.. വാച്ച് കൈയില്‍ കെട്ടിയിരുന്നകൊണ്ട് അലാറം അടിക്കുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് പോയി മൂത്രം ഒഴിച്ചിട്ടു വന്നു കിടക്കുമായിരുന്നു.. പിന്നെ അത് ശീലമായി.. ഇപ്പോഴും രാത്രി രണ്ടു മണിക്ക് മുന്പ് ഞാന്‍ ഉറങ്ങിയതാണെങ്കില്‍ രണ്ടു മണിക്ക് ഉണര്‍ന്ന് മൂത്രമൊഴിച്ചിട്ടേ കിടക്കൂ..
പതിവ് പോലെ ബാത്രൂമില്‍ കയറി മൂത്രമൊഴിച്ചിട്ടു ഞാന്‍ ഇറങ്ങി വരുമ്പോള്‍ ആദി ഒരു പുതപ്പെടുത്ത് പുതച്ചിട്ടുണ്ടായിരുന്നു... ഞാനും അവള്‍ക്കടുത്ത് കിടന്നപ്പോള്‍ അവള്‍ എന്നെയും പുതപ്പിച്ചശേഷം
💬 Comments
View all comments