Chapter Title : ദേവരാഗം 8 [ദേവന്‍]
സ്നേഹിക്കാനും വിശ്വസിക്കാനു എനിക്ക് കഴിയില്ല...”
“...ദേവേട്ടാ...??? ഇല്ല... ഞാന്‍ സമ്മതിക്കില്ല... ദേവേട്ടന് എന്നെ വെറുക്കാന്‍ കഴിയില്ല... ഇല്ലാ... പറ ദേവേട്ടാ... എന്നെ സ്നേഹിക്കുന്നൂന്ന് പറ... പറ ദേവട്ടാ... പറാ... എന്നെ കല്യാണം കഴിക്കാന്നു പറ...” എന്റെ കഴുത്തില്‍ പിടിച്ച് ഉലച്ചുകൊണ്ട് അവള്‍ പുലമ്പിക്കരഞ്ഞു.
“... നീ ഇനി എത്രത്തോളം ചങ്കുപൊട്ടിക്കരഞ്ഞാലും ഞാന്‍ അനുഭവിച്ചതിന്റെ പലിശപോലും ആവുന്നില്ല അതൊന്നും... ഇപ്പോള്‍ സ്വബോധത്തോടെ ഞാന്‍ നിന്റെ മുന്‍പില്‍ നില്‍ക്കുന്നകൊണ്ട് മാത്രമാണ് നീ എന്നെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നത്.. ഒരുപക്ഷേ മുത്ത് ഇല്ലായിരുന്നെങ്കില്‍ ഏതെങ്കിലും ഭ്രാന്താശുപത്രിയുടെ സെല്ലില്‍ നിന്റെ പേര് വിളിച്ചലറുന്ന ഒരു മുഴുഭ്രാന്തനായി നീ എന്നെ കണ്ടേനെ... അതുകൊണ്ട് ഇനിയും ഒരു പരീക്ഷണവസ്തുവാകാന്‍ ഞാന്‍ തയ്യാറല്ല..”
“....അയ്യോ... ദേവേട്ടാ... ഞാന്‍... ഞാന്‍... എന്ത് വേണന്നു പറ... എനിക്ക്... അയ്യോ... എനിക്ക്... എന്റെ... എന്റെ... ദേവട്ടാ...” അവള്‍ എന്റെ നെഞ്ചിലേയ്ക്ക് കുഴഞ്ഞുവീണു. ആ തണുപ്പിലും ആദി വിയര്‍ത്തു കുളിച്ചു.
ഞാന്‍ അവളെ എടുത്ത് ബാത്രൂമില്‍ കൊണ്ടുപോയി മുഖം കഴുകിച്ചു... കുറച്ചു വെള്ളം കുടിപ്പിച്ചു... വീണ്ടും കൊണ്ടുവന്നു കട്ടിലില്‍ കിടത്തി... പിന്നെ എഴുന്നേറ്റ്പോയി ഹാളില്‍ ഊരിയിട്ടിരുന്ന എന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ചു വലിച്ചുകൊണ്ട് തിരിച്ച് അവളുടെ അടുത്തേയ്ക്ക് ചെന്നു... അവള്‍ കാലുകള്‍ മടക്കി മുഖം മുട്ടിലമര്‍ത്തി ഇരുന്നു കരയുന്നു.
ഞാന്‍ ജനല്‍കര്‍ട്ടന്‍മാറ്റി പുറത്തേയ്ക്ക് നോക്കി നിന്ന് പുകവലിച്ചു... സിഗരറ്റ് തീര്‍ന്നപ്പോള്‍ മുറിക്കു പുറത്തിറങ്ങി ഡ്രസ്സുചെയ്ത് ആദിക്കിടാന്‍ അലമാരിയില്‍ നിന്നും ഒരു നൈറ്റ്ഗൌണ്‍ എടുത്ത് കൊടുത്തിട്ട് അവളിരുന്ന മുറിയിലെ സോഫയില്‍ വന്നിരുന്നു...
ആദി യാന്ത്രികമായി ആ ഗൌണ്‍ എടുത്തിട്ടു... പിന്നെ
💬 Comments
View all comments