Chapter Title : ദേവരാഗം 8 [ദേവന്‍]
എഴുന്നേറ്റ് എന്റെ കാല്‍ക്കീഴില്‍ നിലത്തിരുന്ന്‍ എന്റെ മുട്ടില്‍ മുഖം ചേര്‍ത്തു... കണ്ണുനീരോഴുകി എന്റെ കാല്‍ നനഞ്ഞു. എന്തിനെന്നറിയാതെ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു...
“...ഇത്രയും നാള്‍ ഞാന്‍ ചെയ്തതെറ്റ് ദേവേട്ടനെ എങ്ങനെ ബാധിച്ചിരുന്നു എന്ന്‍ എനിക്കറിയില്ലായിരുന്നു... ഇനി എന്ത് വേണെന്നും എനിക്കറിയില്ല... പ്രായത്തിന്റെ അറിവില്ലായ്മ്മയായിരുന്നു എന്നൊക്ക പറഞ്ഞു ന്യായീകരിക്കാനും ഞാനില്ല... പക്ഷെ ഒന്ന് മാത്രം ദേവേട്ടന്‍ മനസ്സിലാക്കണം... ഒരു പെണ്ണിന് പലപ്പോഴും എതിര്‍ക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ടാവും...”
“...ഒരു സഹോദരനായോ നല്ലൊരു സുഹൃത്തായോ കണ്ട് സ്നേഹിച്ചിരുന്ന ഒരാള്‍ അവളെ ഒറ്റയ്ക്ക് അടുത്ത് കിട്ടുമ്പോള്‍ അപ്രതീക്ഷിതമായി മുതലെടുക്കാന്‍ ശ്രമിച്ചാല്‍ ആ ഷോക്കില്‍ നിന്നും മുക്തി നേടി വരുമ്പോഴേക്കും എതിര്‍ക്കാനുള്ള കഴിവ് കൈമോശം വന്നിട്ടുണ്ടാവും... തിരക്കുള്ള ബസ്സിലും, സിനിമാ തീയറ്ററിന്റെ ഇരുട്ടിലും, സ്വന്തം വീട്ടില്‍ ഒറ്റക്കായിപ്പോകുമ്പോള്‍പോലും അവളെ കഴുകന്‍ കണ്ണുകളോടെ നോക്കുന്നത് ഒരുപക്ഷെ അവള്‍ അതുവരെ മാന്യമായ സ്ഥാനത്ത് കണ്ടിരുന്ന ഒരാളാവും... എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവസാനം കുറ്റക്കാരിയാവുക ആ പെണ്ണ് തന്നെയാവും.. അതൊന്നും ഒരാണിനു പറഞ്ഞാല്‍ മനസ്സിലാവില്ല...”
“... ദേവേട്ടന്‍ അനുഭവിച്ച മാനസ്സികനിലയെക്കുറിച്ച് പറഞ്ഞപ്പോള്‍ കഴിഞ്ഞ ഇത്രയും വര്‍ഷം ഞാന്‍ എങ്ങനെയാണ് ജീവിച്ചത് എന്ന്‍ ദേവേട്ടന്‍ ചിന്തിച്ചിട്ടുണ്ടോ...?? ദേവേട്ടനെ ചതിച്ച് മറ്റൊരാണിന്റെ കൂടെപ്പോവാനായിരുന്നെങ്കില്‍ ഞാന്‍ എന്തിനാ ഇത്രയുംനാള്‍ കാത്തിരുന്നത്...?? എന്റെ ജീവിതത്തില്‍ പിന്നീട് ഒരു അഫയര്‍ ഉണ്ടായിട്ടുണ്ട് എന്ന്‍ ദേവേട്ടന് തോന്നുന്നുണ്ടോ...??” ഞാന്‍ ഒന്നും മിണ്ടിയില്ല അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
“...ദേവേട്ടന്‍ ഇങ്ങനെയൊക്കെ എന്നെയോര്‍ത്ത് നീറിയാണ് കഴിഞ്ഞിരുന്നത് എന്നറിഞ്ഞിരുന്നെങ്കില്‍ എന്റെ പ്രാണന്‍ കളഞ്ഞിട്ടായാലും ഞാന്‍ ദേവേട്ടന്റെ അടുത്ത് ഓടി എത്തിയേനെ.. എന്നെ ആട്ടിപ്പായിച്ചാലും ഞാന്‍ ദേവേട്ടന്റെ കൂടെ നിന്നേനെ... ഇത് ഞാന്‍ ഒന്നും
💬 Comments
View all comments