Chapter Title : ദേവരാഗം 8 [ദേവന്‍]
ഓഫ് വൈറ്റ് കളര്‍ ഷോര്‍ട്ട്സ്ലീവ് കുര്‍ത്തിയും ബ്രൌണ്‍ പലാസോയുമാണ് അവള്‍ ധരിച്ചിരിക്കുന്നത്..
“... നീയെന്താ ഇവിടെത്തന്നെ നിന്നു കളഞ്ഞത്... അകത്ത് കയറി ഇരിക്കാമായിരുന്നില്ലേ...??”
“... തനിച്ച് അകത്തിരിക്കാന്‍ എനിക്ക് പേടി തോന്നി അതാ ഞാന്‍ പുറത്തിരുന്നത്...”
“...ഉം... വാ...”
ഞാന്‍ അവളുടെ കൈയില്‍ നിന്നും താക്കോല്‍ വാങ്ങി വാതില്‍ തുറന്നു... സിറ്റൌട്ടില്‍ നിന്നും കയറി ചെല്ലുന്നത് വലിയ ഹാളിലേയ്ക്കാണ്... ഹാളിന്റെ നാല് ഭാഗത്ത് നിന്നും ഒരു സ്റ്റെപ്പിറങ്ങിയാല്‍ തളംപോലെയുള്ള ഭാഗത്തെയ്ക്കിറങ്ങാന്‍ കഴിയുന്ന രീതിയിലാണ് ഹാള്‍... ആ തളത്തിന്റെ നടുക്ക് ചെറിയ ഒരു ഫൌണ്ടനും, ചുറ്റും ഫുള്‍കവര്‍സെറ്റികളും... ഈ ഹാളില്‍ നിന്ന് തന്നെ മുകളിലേയ്ക്കുള്ള സ്റ്റെയറിന് അടുത്തുകൂടിയുള്ള ഇടനാഴി കടന്നാല്‍ ഒരു നടുമുറ്റത്തിനു ചുറ്റും മുറികളുള്ള മറ്റൊരു ഭാഗം.. അവിടം കഴിഞ്ഞു പുറത്തേയ്ക്കിറങ്ങിയാല്‍ വിശാലമായ ഒരു പൂളാണ്.. അങ്ങനെ പഴയ എട്ടുകെട്ടിന്റെ ഒരാധുനിക വേര്‍ഷനാണ് നാലായിരം സ്ക്വയര്‍ ഫീറ്റിലുള്ള വിശാലമായ ഗസ്റ്റ്ഹൌസ്..
ഞാന്‍ ലൈറ്റിട്ട് തളത്തിലേയ്ക്കിറങ്ങിയതും ആദി എന്നെ പുറകില്‍ നിന്നും പുണര്‍ന്നു. അവളുടെ നെഞ്ചിലെ മാര്‍ദ്ധവം എന്റെ പുറത്ത് അമര്‍ന്നു ഞെരിഞ്ഞു..
“ ... ദേവേട്ടാ... എന്നോടിപ്പോഴും ദേഷ്യമാണല്ലേ...??” എന്റെ മുതുകില്‍ മുഖമര്‍ത്തി അവള്‍ പരിഭവിച്ചു.
“... ഇല്ല ആദീ.. എനിക്ക് നിന്നോട് ദേഷ്യമൊന്നും ഇല്ല...” എന്റെ വയറില്‍ ചുറ്റിയ അവളുടെ മൃദുലമായ കൈകളില്‍ തഴുകി ഞാന്‍ അവളെ സമാധാനിപ്പിച്ചു.
“...പിന്നെന്തിനാ എന്നോട് രാവിലെ അങ്ങനൊക്കെ പറഞ്ഞേ...??”
“...അത്...!! നീ എന്റെ അടുത്ത് വന്നു കിടന്നപ്പോള്‍ പിള്ളേര് ആരെങ്കിലുമാവും എന്നാ ഞാന്‍ കരുതിയത്... പെട്ടന്ന്‍ നീയാണെന്ന് അറിഞ്ഞതിന്റെ ഷോക്കില്‍ ഞാന്‍ എന്തൊക്കെയോ പറഞ്ഞു... നീ അത് മറന്നേരെ..”
“...ഉം...”
അവള്‍ എന്റെ കൈപിടിച്ചു സോഫയില്‍ പോയിരുന്നു.. ഇരുന്ന പുറകെ അവള്‍ എന്റെ മാറില്‍ ചാഞ്ഞു..
“..നിനക്കെന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് ഇങ്ങനെ ഇരിക്കുന്നേ ഉള്ളോ...??” അവളുടെ മുടിയിഴകളില്‍ പതുക്കെ എന്റെ വിരലുകളോടി.
“...എനിക്ക് പറയാനുള്ളതൊക്കെ ദേവേട്ടന് അറിയാവുന്ന കാര്യങ്ങളാ... അത് ഞാന്‍ പറഞ്ഞാല്‍ ദേവേട്ടന്‍ എന്നോട് ദേഷ്യപ്പെടും... ഞാന്‍ കുറച്ച് നേരം കൂടി ഇങ്ങനെ ഇരുന്നോട്ടേ...” അവളുടെ കണ്ണുനീര്‍ എന്റെ നെഞ്ചില്‍ നനവ് പടര്‍ത്തി.
“...ആദീ.. കരയാതെ... ഇങ്ങനെ കരഞ്ഞതുകൊണ്ട് മാത്രം നമുക്കിടയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവില്ല...” ഞാന്‍ അവളുടെ മുഖം ഉയര്‍ത്തി കവിളിലൂടെ ഒലിച്ചിറങ്ങിയ മിഴിനീര്‍ക്കണങ്ങള്‍ തുടച്ചു. പതുക്കെ എഴുന്നേല്‍ക്കാന്‍ തുടങ്ങിയ എന്റെ കഴുത്തില്‍ കൈകള്‍ചുറ്റി അവള്‍ മുഖം എന്റെ തോളില്‍ ഒളിപ്പിച്ചു.
“..എന്നോടിനിയും വെറുപ്പാണോ ദേവേട്ടാ...??? എനിക്ക് ദേവേട്ടന്റെ കൂടെ
💬 Comments
View all comments