0%

Chapter Title : ദേവരാഗം 8 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 926

ജീവിച്ചു കൊതി തീര്‍ന്നില്ല... അതിനു മുന്നേ...!!!” പറഞ്ഞു മുഴുമിക്കാതെ അവള്‍ വിതുമ്പി.

“...നീ പറയുന്ന കേട്ടാല്‍ തോന്നും ഞാന്‍ നിന്നെ എന്തോ ചെയ്തതാണ് എന്ന്... എല്ലാം നീ വരുത്തിവച്ചതല്ലേ ആദീ...” പറഞ്ഞു വന്നപ്പോള്‍ അറിയാതെ എന്റെ ശബ്ദം ഉയര്‍ന്നു.. അവളൊന്നു ഞെട്ടി.. പക്ഷേ അതെ കിടപ്പു തുടര്‍ന്നു.

“ ...നിന്നോട് ദേഷ്യമോ വെറുപ്പോ ഉണ്ടായിട്ടല്ല... പക്ഷെ ഇനി ഒരു പരീക്ഷണത്തിന് ഞാന്‍ തയ്യാറല്ല... എനിക്ക് പഴയത് പോലെ നിന്നെ സ്നേഹിക്കാന്‍.... ഉം! ഉം...!!” പറഞ്ഞു മുഴുവിക്കാന്‍ വിടാതെ അവളെന്റെ ചുണ്ടുകള്‍ കവര്‍ന്നു.. പെട്ടന്ന് അവളങ്ങനെ ചെയ്തപ്പോള്‍ അല്‍പ്പസമയം ഞാനും അധരപാനം ആസ്വദിച്ചു പോയി. അടുത്ത നിമിഷം ബോധോദയം ഉണ്ടായി ഞാനവളെ വിട്ടെഴുന്നേറ്റു.

പോകാനൊരുങ്ങിയ എന്റെ കൈയില്‍ സോഫയിലിരുന്നു കൊണ്ട് തന്നെ അവള്‍ പിടിച്ചു വലിച്ചു.. തുളുമ്പാന്‍ നില്‍ക്കുന്ന അവളുടെ കണ്ണുകള്‍ പോകരുതെന്ന് യാചിക്കുന്നു.. മനസ്സില്‍ നടക്കുന്ന പിടിവലികളില്‍ ഉത്തരമില്ലാതെ ഞാന്‍ അവളുടെ മുഖത്തേയ്ക്ക് നോക്കി നില്‍ക്കുമ്പോള്‍ എന്റെ നോട്ടം നേരിടാനാവാതെ അവള്‍ രണ്ടു കൈകൊണ്ടും എന്റെ ഇടംകൈയില്‍ ചുറ്റിപ്പിടിച്ച് കൈവെള്ളയില്‍ മുഖമമര്‍ത്തി വിതുമ്പി..

ആ സാഹചര്യത്തില്‍ ഞാന്‍ മനസ്സിലാക്കുകയായിരുന്നു.. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും.. എല്ലാം മറന്നു എന്ന്‍ മനസ്സിനെ വിശ്വസിപ്പിച്ച് ജീവിക്കുമ്പോഴും... ആദിയോടുള്ള പ്രണയം എന്റെ ഉള്ളില്‍ ഇന്നും നിലനില്‍ക്കുന്നു എന്ന്... അവളുടെ പേടമാന്‍ മിഴികള്‍ ഒന്ന് നിറഞ്ഞാല്‍ മനസ്സുതകരുന്ന അവളുടെ ആ പഴയ ദേവേട്ടന്‍ ഇപ്പോഴും എന്റെ ഉള്ളില്‍ ഉണ്ടെന്ന്.

പാടില്ല... ഇനിയും എനിക്കവളെ സ്നേഹിക്കാന്‍ കഴിയില്ല... വിശ്വസിക്കാന്‍ കഴിയില്ല... അതോ വിശ്വാസമില്ലാത്തത് എന്നെ തന്നെയാണോ...?? അവള്‍ ചെയ്ത ചതി ഉണങ്ങാത്ത മുറിവായി മനസ്സില്‍ നില്‍ക്കുമ്പോഴും അവളുടെ സ്നേഹത്തിനു മുന്‍പില്‍ കീഴ്പ്പെട്ടു പോകുന്ന എന്നെ തന്നെയല്ലേ എനിക്ക് വിശ്വാസമില്ലാത്തത്...??

അവള്‍ മുഖമുയര്‍ത്തി എന്നെ നോക്കി... ഞാന്‍ വീണ്ടും അവള്‍ക്കടുത്ത് ഇരുന്നു... അവള്‍ എഴുന്നേറ്റ് ഒരു വശത്തേയ്ക്ക് രണ്ടു കാലുകളും വരത്തക്ക വിധം എന്റെ മടിയില്‍ ഇരുന്നു.. കൈകള്‍ വീണ്ടും എന്റെ കഴുത്തില്‍ ചുറ്റി.. ആ പവിഴാധരങ്ങള്‍ എന്റെ മുഖത്തിഴഞ്ഞു... പതുക്കെ.., വളരെ പതുക്കെ അവ എന്റെ മുഖത്താകെ മേഞ്ഞു നടന്നു... പ്രതികരണശേഷി നഷ്ടപ്പെട്ട്  ഞാനിരുന്നു... എന്റെ കൈകള്‍ ചലനമറ്റ് അവളുടെ ഇടുപ്പില്‍ വിശ്രമിച്ചു.

എനിക്കെന്താണ് സംഭവിക്കുന്നത്... എന്താണ് ഇപ്പോള്‍ എന്റെ വികാരം... അറിയില്ല... കാമമാണോ... എസ്റ്റേറ്റില്‍ കണ്ട സുരസുന്ദരിയുടെ നഗ്നമേനി ഉണര്‍ത്തിവിട്ട വികാരങ്ങള്‍ വര്‍ഷങ്ങളോളം അടക്കി നിര്‍ത്തിയ എന്നിലെ വികാരങ്ങളെ ചൂട് പിടിപ്പിക്കുകയാണോ...  ആണെങ്കില്‍ ആദിയുടെ നിറയൌവ്വനം എന്നെ പുണര്‍ന്നിരിക്കുമ്പോഴും എനിക്കെന്താണ്

💬 Comments

View all comments