0%

Chapter Title : ദേവരാഗം 8 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 928

ആദിയോടുള്ള പ്രണയം എന്റെ ഉള്ളില്‍ ഇന്നും നിലനില്‍ക്കുന്നു എന്ന്... അവളുടെ പേടമാന്‍ മിഴികള്‍ ഒന്ന് നിറഞ്ഞാല്‍ മനസ്സുതകരുന്ന അവളുടെ ആ പഴയ ദേവേട്ടന്‍ ഇപ്പോഴും എന്റെ ഉള്ളില്‍ ഉണ്ടെന്ന്.

പാടില്ല... ഇനിയും എനിക്കവളെ സ്നേഹിക്കാന്‍ കഴിയില്ല... വിശ്വസിക്കാന്‍ കഴിയില്ല... അതോ വിശ്വാസമില്ലാത്തത് എന്നെ തന്നെയാണോ...?? അവള്‍ ചെയ്ത ചതി ഉണങ്ങാത്ത മുറിവായി മനസ്സില്‍ നില്‍ക്കുമ്പോഴും അവളുടെ സ്നേഹത്തിനു മുന്‍പില്‍ കീഴ്പ്പെട്ടു പോകുന്ന എന്നെ തന്നെയല്ലേ എനിക്ക് വിശ്വാസമില്ലാത്തത്...??

അവള്‍ മുഖമുയര്‍ത്തി എന്നെ നോക്കി... ഞാന്‍ വീണ്ടും അവള്‍ക്കടുത്ത് ഇരുന്നു... അവള്‍ എഴുന്നേറ്റ് ഒരു വശത്തേയ്ക്ക് രണ്ടു കാലുകളും വരത്തക്ക വിധം എന്റെ മടിയില്‍ ഇരുന്നു.. കൈകള്‍ വീണ്ടും എന്റെ കഴുത്തില്‍ ചുറ്റി.. ആ പവിഴാധരങ്ങള്‍ എന്റെ മുഖത്തിഴഞ്ഞു... പതുക്കെ.., വളരെ പതുക്കെ അവ എന്റെ മുഖത്താകെ മേഞ്ഞു നടന്നു... പ്രതികരണശേഷി നഷ്ടപ്പെട്ട്  ഞാനിരുന്നു... എന്റെ കൈകള്‍ ചലനമറ്റ് അവളുടെ ഇടുപ്പില്‍ വിശ്രമിച്ചു.

എനിക്കെന്താണ് സംഭവിക്കുന്നത്... എന്താണ് ഇപ്പോള്‍ എന്റെ വികാരം... അറിയില്ല... കാമമാണോ... എസ്റ്റേറ്റില്‍ കണ്ട സുരസുന്ദരിയുടെ നഗ്നമേനി ഉണര്‍ത്തിവിട്ട വികാരങ്ങള്‍ വര്‍ഷങ്ങളോളം അടക്കി നിര്‍ത്തിയ എന്നിലെ വികാരങ്ങളെ ചൂട് പിടിപ്പിക്കുകയാണോ...  ആണെങ്കില്‍ ആദിയുടെ നിറയൌവ്വനം എന്നെ പുണര്‍ന്നിരിക്കുമ്പോഴും എനിക്കെന്താണ് ഉദ്ദാരണം സംഭവിക്കാത്തത്... ആദിക്ക് ഭ്രഷ്ട് കല്‍പ്പിച്ച മനസ്സ് ശരീരത്തെ തളര്‍ത്തുകയാണോ..

ഞാന്‍ നിസ്സംഗനാണ്... ഞാന്‍ പ്രതികരിക്കുന്നില്ല എന്ന് മനസ്സിലാക്കി ആദി എന്റെ തോളില്‍ മുഖം അമര്‍ത്തി കരയാന്‍ തുടങ്ങി... കാതിനരികെ അവളുടെ അടക്കിപ്പിടിച്ച തേങ്ങലുകള്‍... അതെന്നെ സുഷുപ്തിയില്‍ നിന്നും ഉണര്‍ത്തി... ആശ്വസിപ്പിക്കാന്‍ എന്നവണ്ണം എന്റെ ഇടത്തെകൈയുടെ വിരലുകള്‍ അവളുടെ തലയില്‍ തലോടി.

ആദിയുടെ ചുണ്ടുകള്‍ എന്റെ കഴുത്തില്‍ വീണ്ടും മുത്തമിടുന്നു... ഞാന്‍ നെടുവീര്‍പ്പിട്ടുകൊണ്ട് ചുറ്റും വെറുതെ ഒന്ന് കണ്ണോടിച്ചു... ആ ഒരു നിമിഷം.... എന്തിനാണ് ആദി എന്നെ തനിച്ചു കാണണം എന്ന് പറഞ്ഞ് ഇങ്ങോട്ട് വിളിച്ചു വരുത്തിയത് എന്നതിന്റെ ഉത്തരം എന്റെ കണ്മുന്‍പില്‍ തിളങ്ങി നിന്നു... ഞാന്‍ വീണ്ടും ചതിക്കപ്പെടുന്നു..

അത്രയും നേരം ആദിയെ വീണ്ടും പ്രണയിക്കാന്‍ കൊതിക്കുന്ന മനസ്സുമായി.. അവളുടെ തേങ്ങലുകളില്‍ വ്രണിതഹൃദയനായി ഇരുന്ന എന്റെ ഭാവം മാറി.

അടക്കി നിര്‍ത്തിയ എന്നിലെ പകയുളള മൃഗം

💬 Comments

View all comments