0%

Chapter Title : ദേവരാഗം 9 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1134

എന്റെ ചുമതലയായി... മുത്ത് കല്യാണപ്പെണ്ണായി ഒരുങ്ങി ഇരിക്കുന്നത് കൊണ്ട് എന്നെ സഹായിക്കുന്നതിന് ആദിയും മാളുവും കൂടി.. ആദി എന്റെ കൂടെ ചിലവിടാന്‍ കിട്ടുന്ന ഒരു ചാന്‍സും മിസ്സ്‌ ചെയ്യാതെ  എന്നെ മുട്ടിയുരുമ്മി എപ്പോഴും എന്റെ ഒപ്പമുണ്ടായിരുന്നു... പഴയതൊക്കെ മറന്ന് എനിക്കും അവളോട്‌ ഒരു ചായ്‌വ് തോന്നിത്തുടങ്ങിയതുകൊണ്ടാവണം അവള്‍ കൂടുതല്‍ സുന്ദരിയായതായി എനിക്ക് തോന്നിയത്... അതുകൊണ്ട് അവളുടെ പെരുമാറ്റം ഞാനും എന്ജോയ്‌ ചെയ്യാന്‍ തുടങ്ങി..

അല്ലെങ്കിലും അതങ്ങനെയാണ് എത്രയൊക്കെ അവോയ്ഡ് ചെയ്യാന്‍ ശ്രമിച്ചാലും ആദിയെ കാണുമ്പോള്‍ എനിക്ക് കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാന്‍ തോന്നും... അവളോട്‌ എനിക്കങ്ങനെ ഒരു അട്രാക്ഷനാണ്... പിന്നെ തോന്നും ഏയ്‌ ശരിയാവില്ല കണ്ട്രോള്‍ പണ്ണ്‍ഡാ അംബീ എന്ന്..

അങ്ങനെ കുറച്ചു സമയം വന്ന ബന്ധുക്കളുമായി ഞാനും മാളുവും ആദിയും കൂടി വിശേഷങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍ ഞങ്ങളെ അന്വേഷിച്ചു വന്ന മുത്ത് കാണുന്നത് എന്തോ തമാശ പറഞ്ഞതിന് എന്റെ തോളില്‍ തലചായ്ചിരുന്നു ചിരിക്കുന്ന ആദിയെയാണ്... അവള്‍ക്ക് കലിപ്പിളകാന്‍ വേറെ വല്ലതും വേണോ..??  വന്നപാടെ  എന്നെ ദഹിപ്പിച്ചൊന്നു നോക്കിയിട്ട് അവള്‍ ആദിയെ വിളിച്ചു കൊണ്ട് പോയി.. ഈ സമയമൊക്കെ അടുക്കളയില്‍ പഞ്ചമിയുടെ നേതൃത്വത്തില്‍ പാചകവും വാചകവും പൊടിപൊടിക്കുന്നുണ്ടായിരുന്നു...

ഉച്ചയൂണ് കഴിഞ്ഞ് ഞാനും ദീപുവും സച്ചിയും കൂടി മുത്തിന്റെ കൂടെ കല്യാണം കഴിക്കുന്ന പെണ്‍കുട്ടികളുടെ വീടുകളില്‍ പോയി അവരെ ശ്രീമംഗലത്തേയ്ക്ക് കൂട്ടിക്കൊണ്ടു വന്നു.. ഇന്ന് മുതല്‍ കല്യാണം വരെ അവരും ശ്രീമംഗലത്തെ കുട്ടികളാണ്.. അവര്‍ക്കൊപ്പം സഹായികളായി ഓരോ കൂട്ടുകാരികളും പിന്നെ ബന്ധത്തില്‍പ്പെട്ട ഒരോ മുതിര്‍ന്ന സ്ത്രീകളും ഉണ്ടായിരുന്നു... അവരുടെ കൂടെവന്ന മറ്റുള്ളവര്‍ക്കുള്ള താമസം ശ്രീമംഗലത്തെ ഔട്ട്ഹൌസില്‍ ഏര്‍പ്പാട് ചെയ്തിരുന്നു... അവരുകൂടി വന്നതോടെ ശ്രീമംഗലത്ത് ഉത്സവ പ്രതീതിയായി.. ആട്ടവും പാട്ടും മേളവും ഒക്കെ ആകെ ബഹളമയം.

വൈകുന്നേരത്തോടെ അനുപമയും അവളുടെ അനിയത്തി അഞ്ചനയും മാനസിയും (വാവ) അവരുടെ രണ്ടു കൂട്ടുകാരികളും കൂടി വന്നു.. പക്ഷേ ഈ സമയം ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല... അതുകൊണ്ട് ഞാന്‍ അവരെ പിറ്റേന്നാണ് കണ്ടത്.. മീനാക്ഷി ഗര്‍ഭിണി ആയിരുന്നതിനാല്‍ അവളും സതീഷും അച്ഛനും അമ്മയും ഒക്കെ കല്യാണത്തിന്റെ അന്ന്‍ രാവിലെയേ എത്തൂ എന്ന്‍ നേരത്തെ പറഞ്ഞിരുന്നു.. അതുപോലെ അമ്മാവന്മാരും അവരുടെ

💬 Comments

View all comments