Chapter Title : ദേവരാഗം 9 [ദേവന്‍]
തികട്ടി വന്ന വിഷമം ഉള്ളിലൊതുക്കി അദ്ദേഹം കണ്ണീര്‍ തുടച്ചു.. ഞാന്‍ ഒരു നിമിഷം ഉത്തരമില്ലാതെ ഇരുന്നുപോയി.
“..അപ്പോ അങ്കിള് ഈ ബാങ്കില്‍ വന്നതെന്തിനാ..??”
“...ഇവിടെ ഇളയ മോള്‍ക്ക് വേണ്ടി ഞാന്‍ അന്‍പതിനായിരം രൂപ ഫിക്സഡ് ഇട്ടിരുന്നു അതെടുക്കാന്‍ വന്നതാ... ഉള്ളതായല്ലോ.. ബാക്കി ഉണ്ടാക്കിയാ മതീല്ലോന്ന്‍ ഓര്‍ത്തു..”
“... അങ്കിള്‍ വാ നമുക്ക് ആ സഹകരണ ബാങ്കില്‍ ഒന്ന് കൂടി പോയി നോക്കാം...”
“...ഇനി പോയാലും കാര്യമുണ്ടെന്നു തോന്നുന്നില്ല മോനേ...”
“...എന്നാലും ഒന്നുകൂടി പോയി നോക്കാം അങ്കിള്‍ എന്തെങ്കിലും വഴി കണ്ടാലോ...??” എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം എന്റെ കൂടെ വന്നു.. അവിടന്ന് നടക്കാനുള്ള ദൂരമേ ആ ബാങ്കിലേയ്ക്ക് ഉണ്ടായിരുന്നുള്ളൂ.. അവിടെ ചെന്ന് മാനേജറുടെ ചാര്‍ജുള്ള ആളെ കണ്ട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.. മാനേജറുടെ അമ്മ മരിച്ചിട്ട് അദ്ദേഹം ലീവിലാണെന്നും, തമിഴ്നാട്ടിലെ തഞ്ചാവൂരാണ് അദ്ധേഹത്തിന്റെ സ്വദേശമെന്നും മനസ്സിലായി എന്നത് മാത്രം ഫലം..
അവിടന്ന് ഇറങ്ങി നിരാശയോടെ നില്‍ക്കുന്ന രവിയങ്കിളിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു..
“..അങ്കിള്‍ ഇനി സ്വര്‍ണ്ണം മാത്രമേ വാങ്ങാനുള്ളോ...??”
“...അതേ മോനെ... മുപ്പത് പവനാ... ഏതാണ്ട് ഏഴര ലക്ഷം രൂപ വരും... എന്താ ചെയ്യാന്ന് എനിക്കൊരു രൂപോമില്ല..”
“...എന്തായാലും നമുക്ക് ആ ജുവല്ലറിയിലും കൂടിയൊന്നു പോയി നോക്കാം.. എന്താ..?
“...പണം കൊടുക്കാതെ അവര് സ്വര്‍ണ്ണം തരില്ലല്ലോ മോനേ.. പിന്നെ അവിടെ പോയി നോക്കിയാലും എന്താ പ്രയോജനം..”
“... എന്തായാലും ലോണ്‍ പാസ്സായതല്ലേ... നമുക്ക് അവരോടു കാര്യം പറഞ്ഞിട്ട് ഒരു ചെക്ക് കൊടുത്ത് നോക്കാം.. അടുത്ത ബുധനാഴ്ച്ച അക്കൌണ്ടില്‍ ക്യാഷ് വരുവല്ലോ... അപ്പോള്‍ മാത്രം ചെക്ക് പ്രൊഡ്യൂസ് ചെയ്താ മതിയെന്ന്
💬 Comments
View all comments