0%

Chapter Title : ദേവരാഗം 9 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1147

തഴുകുന്ന സുഖത്തില്‍ ഞാന്‍ മയങ്ങി.. ചൂടുള്ള ഒരു തുള്ളി എന്റെ കവിളില്‍ പതിഞ്ഞപ്പോഴാണ് പിന്നെ ഞാന്‍ കണ്ണ് തുറന്നത്..

“...രാവിലെ സൂര്യന്‍ ഉദിച്ചു നില്‍ക്കുന്നത് കണ്ടതാണല്ലോ ഇത്ര പെട്ടന്ന് കാര്‍മേഘംമൂടി മഴ ചാറാന്‍ തുടങ്ങിയോ..?” രാവിലെ തന്നെ എന്റെ സ്നേഹസമ്മാനം കിട്ടിയതിന്റെ ആനന്ദത്തില്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ട് ഞാനത് പറഞ്ഞപ്പോള്‍ എന്റെ കളിയാക്കല്‍ കേട്ട് അവള്‍ക്ക് ചിരി വന്നു... അതിന്റെ മറുപടിയായി എന്റെ കവിളില്‍ പതിഞ്ഞ അവളുടെ കണ്ണുനീര്‍ മുത്തിയെടുത്തിട്ട് അവിടെ നല്ലൊരു കടി വച്ചുതന്നു അവള്‍.. പിന്നെയെന്റെ തല രണ്ടുകൈകൊണ്ടും പൊക്കിയെടുത്ത് അരുണാഭമായ കവിളില്‍ ചേര്‍ത്ത് വച്ച് അവള്‍ നെടുവീര്‍പ്പിട്ടു.

ഇനിയും ഇതേ കിടപ്പ് തുടര്‍ന്നാല്‍ ഞാന്‍ ഇവളെ സ്നേഹിച്ചു പോവും... ഞാന്‍ അവളെ വിട്ട് എഴുന്നേറ്റ് ബാത്രൂമിലേയ്ക്ക് പോയി.. അമ്പലത്തില്‍ പോകേണ്ടതിനാല്‍ നന്നായി കുളിച്ചു… കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി വരുമ്പോഴും ആദി എന്റെ കട്ടിലില്‍ ഇരിപ്പുണ്ടായിരുന്നു... എന്നെ കണ്ടതും നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് അവള്‍ വേഗം മുഖത്ത് ഒരു ചിരി വരുത്താന്‍ ശ്രമിച്ച് ഒരു ഷര്‍ട്ടും മുണ്ടും എനിക്ക് നേരെ നീട്ടി.. കടുംപച്ച നിറമുള്ള ഷര്‍ട്ടും അതേ കരയുള്ള മുണ്ടും.. അവളിട്ടിരിക്കുന്ന ബ്ലൌസിന്റെ അതേ നിറം..

“..നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്... എന്നെ കാണുമ്പോളെല്ലാം  കരഞ്ഞോളാമെന്ന് നിനക്ക് നേര്‍ച്ച എന്തെങ്കിലും ഉണ്ടോ..??” എന്റെ ചോദ്യത്തിന് മറുപടിയായി അവള്‍ അത്രയും നേരം പുറകില്‍ പിടിച്ചിരുന്ന എന്റെ ഡയറി ഞാന്‍ കാണ്‍കെ കട്ടിലിലേയ്ക്കിട്ടിട്ടു ബാത്രൂമിലേയ്ക്ക് കയറി.. ഡയറി ഞാന്‍ തുറന്നു നോക്കിയപ്പോള്‍ പല പേജുകളിലും അവളുടെ കണ്ണുനീര്‍ വീണപാടുണ്ടായിരുന്നു..

അവള്‍ തിരിച്ചിറങ്ങി വരുമ്പോഴേക്കും ഞാന്‍ ഡ്രസ്സ് ചെയ്ത് കഴിഞ്ഞിരുന്നു... എന്നെ കണ്ടപ്പോള്‍ വീണ്ടും നിറയാന്‍ തുടങ്ങിയ മിഴികള്‍ ഞാന്‍ കാണാതിരിക്കാന്‍ മുഖം തിരിച്ച് പോകാനൊരുങ്ങിയ അവളെ കൈയില്‍ പിടിച്ച് വലിച്ച് ഞാന്‍  നെഞ്ചോട് ചേര്‍ത്തു..

“..നിന്റെ മനസ്സ് എനിക്ക്  കാണാം ആദീ... നിന്നെ കല്യാണം കഴിച്ചാല്‍ എന്നെങ്കിലും നിന്നെ വേദനിപ്പിക്കേണ്ടി വരും എന്ന്‍ കരുതുന്നത് കൊണ്ട് മാത്രമാ ഇപ്പോഴും ഞാന്‍ ഒഴിഞ്ഞു മാറുന്നത്...”

“...ദേവേട്ടാ... ഞാന്‍...!! പൊറുക്കണം എന്ന്‍ പറയാന്‍ മാത്രമേ

💬 Comments

View all comments